ദേവ്ധര്‍ ട്രോഫിക്കായുള്ള ഏകദിന ടൂര്‍ണമെന്റിന്റെ സൗത്ത് സോണ്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം രോഹന്‍ എസ്. കുന്നുമ്മല്‍ അടക്കം മൂന്ന് മലയാളി താരങ്ങളാണ് ടീമിന്റെ ഭാഗമാകുന്നത്.
മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം മായങ്ക് അഗര്‍വാള്‍ നയിക്കുന്ന ടീമില്‍ അഗര്‍വാളിന്റെ ഡെപ്യൂട്ടിയായാണ് രോഹന്‍ ഇടം നേടിയിരിക്കുന്നത്. മലയാളി താരം സിജോ മോന്‍ ജോസഫും കര്‍ണാടകക്ക് വേണ്ടി കളിക്കുന്ന മലയാളി താരം ദേവ്ദത്ത് പടിക്കലും സൗത്ത് സോണ്‍ ടീമിന്റെ ഭാഗമാണ്.
സഞ്ജു സാംസണിന് ശേഷം കേരള ക്രിക്കറ്റില്‍ നിന്നുള്ള ദി നെക്സ്റ്റ് ബിഗ് തിങ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന രോഹന് ആഭ്യന്തര ടൂര്‍ണമെന്റുകളില്‍ മികവ് പുലര്‍ത്തേണ്ടത് അത്യാവശ്യമാണ്.
ഐ.പി.എല്‍ 2023ന്റെ മെഗാ ലേലത്തില്‍ ഒരു ടീമും താരത്തെ വാങ്ങിയിരുന്നില്ല. ഐ.പി.എല്‍ ഇന്ത്യന്‍ നാഷണല്‍ ടീമിലേക്കുള്ള കവാടമാണ് എന്നതിനാല്‍ തന്നെ അടുത്ത ലേലത്തിന് മുമ്പ് സ്വയം തെളിയിക്കേണ്ടത് രോഹനെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്.
അര്‍ജുന്‍ ടെന്‍ഡുല്‍ക്കറാണ് സൗത്ത് സോണ്‍ ടീമിലെ മറ്റൊരു വലിയ പേരുകാരന്‍. ആഭ്യന്തര ക്രിക്കറ്റില്‍ ഗോവക്ക് വേണ്ടി കളിക്കുന്ന അര്‍ജുന്റെ ഇടംകയ്യന്‍ പേസ് ബൗളിങ്ങില്‍ ടീമിന് ഗുണമാകുമെന്നാണ് കരുതപ്പെടുന്നത്.
ദേവ്ധര്‍ ട്രോഫിക്കുള്ള ദക്ഷിണ മേഖലാ ടീം
മായങ്ക് അഗര്‍വാള്‍ (ക്യാപ്റ്റന്‍), രോഹന്‍ എസ് കുന്നുമ്മല്‍ (വൈസ് ക്യാപ്റ്റന്‍), രോഹിത് റായിഡു, കെ.ബി. അരുണ്‍ കാര്‍ത്തിക്, ദേവ്ദത്ത് പടിക്കല്‍, നാരായണ്‍ ജഗദീശന്‍ (വിക്കറ്റ് കീപ്പര്‍), റിക്കി ഭുയി (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, വി. കവേരപ്പ, വി. വൈശാഖ്. കൗശിക് വി. മോഹിത് വി. മോഹിത് റെഡ്കര്‍, സിജോമോന്‍ ജോസഫ്, അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍, സായ് കിഷോര്‍
Content Highlight: South Zone team for Deodhar Trophy ODI Tournament