| Tuesday, 19th September 2017, 9:51 am

ട്രാക്‌സ്യൂട്ട് ഇല്ല, ദക്ഷിണമേഖല ജൂനിയര്‍ അത്‌ലറ്റിക് മാര്‍ച്ച് പാസ്റ്റില്‍ നാണം കെട്ട് കേരളം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: 29 ാം ദക്ഷിണമേഖല ജൂനിയര്‍ അത്‌ലറ്റിക് മാര്‍ച്ച് പാസ്റ്റില്‍ കേരള താരങ്ങള്‍ ഇറങ്ങിയത് ട്രാക്‌സ്യൂട്ടില്ലാതെ. തമിഴ്‌നാട്, കര്‍ണാടക, തെലുങ്കാന, പുതുച്ചേരി, ലക്ഷദ്വീപ് താരങ്ങള്‍ അണിനിരന്ന മാര്‍ച്ച് പാസ്റ്റിലാണ് പുതിയ ട്രാക്‌സ്യൂട്ട് വരെയില്ലാതെ കേരളാ താരങ്ങള്‍ക്ക് ഇറങ്ങേണ്ടി വന്നത്.


Also Read: ‘ഒരു യുദ്ധത്തിലും ഫാസിസ്റ്റുകള്‍ ജയിച്ച ചരിത്രമില്ല’; വിയോജിപ്പുകളെ ദേശദ്രോഹമാക്കി മാറ്റുന്നെന്ന് സച്ചിദാനന്ദന്‍


സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അനാസ്ഥ മൂലമാണ് ആതിഥേയ താരങ്ങള്‍ക്ക് ഈ അപമാനം സഹിക്കേണ്ടി വന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. താരങ്ങള്‍ക്ക് ട്രാക്‌സ്യൂട്ട് നല്‍കുന്നത് സംബന്ധിച്ച് സംസ്ഥാന അലറ്റിക് അസോസിയേഷന്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിനെ ബന്ധപ്പെട്ടെങ്കിലും ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ കൗണ്‍സില്‍ സ്വീകരിക്കാതിരുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.

ട്രാക്‌സ്യൂട്ട് ഇല്ലാത്ത കാര്യം പരിശീലകര്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ കൗണ്‍സില്‍ അംഗം “ഉള്ളത് ഇട്ട് പോകാന്‍” പറയുകയായിരുന്നെന്ന് മാധ്യമം ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.


Dont Miss: ഹാദിയ കേസ്; സുപ്രീംകോടതി ആവശ്യപ്പെട്ടാല്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് വനിതാ കമീഷന്‍


മീറ്റിന്റെ ആദ്യ ദിനത്തില്‍ 12 മീറ്റ് റെക്കോര്‍ഡുകളാണ് പിറന്നത്. കേരളവും തമിഴ്‌നാടും ഇഞ്ചോടിഞ്ച് പോരാട്ടമാണ് മീറ്റില്‍ കാഴ്ചവെക്കുന്നത്. 338 പോയിന്റോടെ കേരളം ഒന്നാമതും 337 പോയിന്റോടെ തമിഴ്‌നാട് രണ്ടാം സ്ഥാനത്തുമാണ് നിലവില്‍.

We use cookies to give you the best possible experience. Learn more