തിരുവനന്തപുരം: കേരളത്തില്‍ തെക്കു-പടിഞ്ഞാറന്‍ കാലവര്‍ഷം എത്തിയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍ കാലവര്‍ഷം എത്തിയതായാണ് അറിയിപ്പ്.
സാധാരണ മാനദണ്ഡം അനുസരിച്ച് ഒന്‍പത് കേന്ദ്രങ്ങളില്‍ രണ്ട് ദിവസം തുടര്‍ച്ചയായി 2.5 മില്ലി മീറ്റര്‍ കൂടുതല്‍ മഴ ലഭിച്ചാലാണ് തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം ആരംഭിച്ചതായി കണക്കാക്കുക.
എന്നാല്‍ കേരളത്തില്‍ അടുത്ത രണ്ട് ദിവസങ്ങളായി കാര്യമായ മഴ കേരളത്തില്‍ ലഭിച്ചിട്ടില്ല. ജില്ലകളില്‍ ഇത്തവണ മഴമുന്നറിയിപ്പുകളും നല്‍കിയിട്ടില്ല.
കാലവര്‍ഷം ജൂണ്‍ മൂന്നിന് എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. പക്ഷെ കേരളത്തില്‍ ഇത്തവണ കാലവര്‍ഷക്കാറ്റും ദുര്‍ബലമാണ്.