സിയൂള്‍: ചൈനയ്ക്ക് പിന്നാലെ ദക്ഷിണകൊറിയയില്‍ കൊറോണ വൈറസ് കൊവിഡ്-19 വ്യാപകമായി പടര്‍ന്നു പിടിക്കുന്നു. വെള്ളിയാഴ്ച മാത്രം 813 കൊവിഡ് കേസുകളാണ് ദക്ഷിണകൊറിയയില്‍ റിപ്പോര്‍ട്ട് ചെയ്തത്.
ഇതോടെ ദക്ഷിണകൊറിയയില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം 3150 ആയി. 17 പേരാണ് ഇവിടെ ഇതുവരെ കൊറോണ ബാധിച്ച് മരിച്ചത്. കൊവിഡ്-19 ആദ്യം റിപ്പോര്‍ട്ട് ചെയ്ത ചൈന കഴിഞ്ഞാല്‍ വൈറസ് ബാധ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത രാജ്യമാണ് ദക്ഷിണകൊറിയ. പൊതുജന സംഗമ പരിപാടികളില്‍ നിന്ന് ഈ ആഴ്ച മാറി നില്‍ക്കാന്‍ ദക്ഷിണകൊറിയന്‍ ആരോഗ്യമന്ത്രാലയം ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ദക്ഷിണ കൊറിയയില്‍ കൊവിഡ്-19 പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ അയല്‍രാജ്യമായ ഉത്തരകൊറിയ അതീവ ജാഗ്രതയിലാണ്. കൊവിഡ് രാജ്യത്തെത്തിയാല്‍ വലിയ രീതിയില്‍ ബാധിക്കും എന്നാണ് ഉത്തരകൊറിയന്‍ ഭരണാധികാരി കിംജോങ് ഉന്‍ രാജ്യത്ത് മുന്നറിയിപ്പ് നല്‍കിയത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഇതിനൊപ്പം ഇറാനില്‍ കൊവിഡ് ബാധിച്ച് ഒമ്പത് പേര്‍ കൂടി മരിച്ചതായി ഇറാനിയന്‍ ആരോഗ്യമന്ത്രി അറിയിച്ചു. ഒപ്പം 294 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആകെ 593 പേര്‍ക്ക്് ഇതോടെ കൊവിഡ് സ്ഥിരീകരിച്ചു. 43 പേരാണ് ഇറാനില്‍ കൊവിഡ് പിടിപെട്ട് മരിച്ചത്. ചൈനയില്‍ 2700 ലേറെ പേരാണ് കൊവിഡ് ബാധിച്ച് ഇതു വരെ മരണപ്പെട്ടത്. 82000 പേര്‍ക്ക് വൈറസ് ബാധയുമുണ്ട്.