ഹോളിവുഡ് ചിത്രങ്ങളുമായുള്ള സാമ്യത മാത്രമല്ല; കല്‍ക്കിക്ക് എതിരെ കോപ്പിയടി ആരോപണവുമായി സൗത്ത് കൊറിയന്‍ ആര്‍ട്ടിസ്റ്റ്‌
Cinema
ഹോളിവുഡ് ചിത്രങ്ങളുമായുള്ള സാമ്യത മാത്രമല്ല; കല്‍ക്കിക്ക് എതിരെ കോപ്പിയടി ആരോപണവുമായി സൗത്ത് കൊറിയന്‍ ആര്‍ട്ടിസ്റ്റ്‌
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 13th June 2024, 1:21 pm

വൈജയന്തി മൂവീസിന്റെ ബാനറില്‍ പ്രഭാസ് – നാഗ് അശ്വിന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കല്‍ക്കി 2898 എ.ഡി’. ബി.സി 3101ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളില്‍ നിന്ന് തുടങ്ങി 2898 എ.ഡി വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഒരു യാത്രയാണ് കല്‍ക്കിയുടെ ഇതിവൃത്തം.

വലിയ സ്റ്റാര്‍ കാസ്റ്റുള്ള സിനിമയുമായി ബന്ധപ്പെട്ട ഓരോ വാര്‍ത്തകള്‍ക്കുമായി സിനിമാപ്രേമികള്‍ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കാറുള്ളത്. മൂന്ന് ദിവസം മുമ്പ് ജൂണ്‍ പത്തിനായിരുന്നു ഏറെ കാത്തിരുന്ന കല്‍ക്കിയുടെ ട്രെയ്‌ലര്‍ പുറത്തു വന്നത്.

ട്രെയ്‌ലര്‍ വന്നതിന് പിന്നാലെ നാഗ് അശ്വിന്‍ സൃഷ്ടിച്ച കല്‍ക്കി 2898 എ.ഡിയിലെ ഡിസ്റ്റോപ്പിയന്‍ ലോകത്തിന് ഹോളിവുഡ് വമ്പന്‍ ചിത്രങ്ങളുമായി സാമ്യം കണ്ടെത്തിയിരുന്നു. ഡ്യൂണ്‍, മാഡ് മാക്സ്: ഫ്യൂറി റോഡ് തുടങ്ങിയവയുമായി സാമ്യമുണ്ടെന്നായിരുന്നു പലരും അഭിപ്രായപ്പെട്ടത്.

ഇപ്പോള്‍ കല്‍ക്കിക്ക് എതിരെ കോപ്പിയടി ആരോപണവുമായി വന്നിരിക്കുകയാണ് ഒരു സൗത്ത് കൊറിയന്‍ കണ്‍സെപ്റ്റ് ആര്‍ട്ടിസ്റ്റ്. മാര്‍വല്‍ സ്റ്റുഡിയോസ്, ഡിസ്‌നി, വാര്‍ണര്‍ ബ്രോസ്, നെറ്റ്ഫ്‌ളിക്‌സ് ആനിമേഷന്‍ എന്നിവക്കായി പ്രവര്‍ത്തിച്ചിട്ടുള്ള കണ്‍സെപ്റ്റ് ആര്‍ട്ടിസ്റ്റ് സങ് ചോയ് ആണ് ആരോപണവുമായി വന്നത്.

കല്‍ക്കിയുടെ ട്രെയ്‌ലറിന്റെ ഓപ്പണിങ്ങ് സീനില്‍ കാണിക്കുന്ന ഫ്രെയിം 10 വര്‍ഷം മുമ്പുള്ള തന്റെ വര്‍ക്കില്‍ നിന്ന് കോപ്പിയടിച്ചതാണ് എന്നാണ് സങ് ചോയ് പറയുന്നത്. തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് അദ്ദേഹം ഈ കാര്യം പുറത്തുവിട്ടത്.

View this post on Instagram

A post shared by Sung Choi (@sungchoiart)


അതിന് തെളിവെന്നോണം ഫ്രെയിമിന്റെ സ്‌ക്രീന്‍ഷോട്ടും സങ് ചോയ് പങ്കുവെച്ചു. പിന്നാലെ പലരും കല്‍ക്കിയുടെ നിര്‍മാതാക്കള്‍ക്കെതിരെ കമന്റുമായി വന്നു. അവര്‍ക്കെതിരെ കേസെടുക്കാനാണ് പലരും ആവശ്യപ്പെടുന്നത്.

Content Highlight: South Korean Concept Artist Accused Plagiarism Against Kalki 2898 AD Trailer Scene