| Friday, 25th October 2019, 12:31 pm

ഞങ്ങള്‍ സമ്പന്നര്‍, വികസ്വര രാജ്യങ്ങള്‍ക്കുള്ള സഹായം വേണ്ടെന്ന് ദക്ഷിണ കൊറിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

സിയൂള്‍: ലോക വ്യാപാര സംഘടന [ഡബ്ലൂ.ടി.ഒ] വികസ്വര രാജ്യങ്ങള്‍ക്ക് നല്‍കുന്ന പ്രത്യേക പരിഗണന വേണ്ടന്നറിയിച്ച് ദക്ഷിണ കൊറിയ. ദക്ഷിണ കൊറിയയുടെ ധനകാര്യ മന്ത്രി ഹോം നാം കി യാണ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ ജൂലൈ മാസത്തില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ലോകവ്യാപാര സംഘടന വികസിത, വികസ്വര രാജ്യങ്ങളുടെ പട്ടികയിലുള്‍പ്പെടുത്താനുള്ള മാനദണ്ഡങ്ങളെ ചോദ്യം ചെയ്തിരുന്നു. ചൈനയ്ക്ക് ലോക വ്യാപാര സംഘടന നല്‍കുന്ന പരിഗണനകളെ സൂചിപ്പിച്ചായിരുന്നു ഇത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നാല്‍ ലോക വ്യാപാര സംഘടനയുടെ വികസ്വര രാജ്യങ്ങളുടെ പട്ടികയില്‍ നിന്നും പുറത്തു പോകുന്നില്ലെന്നും സംഘടനയുടെ പ്രത്യേക സഹായങ്ങള്‍ വേണ്ടെന്നു വെക്കുകയുമാണ് ചെയ്യുന്നതെന്നും ധനകാര്യമന്തി അറിയിച്ചിട്ടുണ്ട്.

ഡബ്ലൂ.ടി.ഒ രൂപീകൃതമായ 1995 ല്‍ മുതല്‍ ദക്ഷിണ കൊറിയ വികസ്വര രാജ്യങ്ങളുടെ പട്ടികയിലാണ്. ഇവിടത്തെ കാര്‍ഷിക മേഖലയ്ക്കാണ് ഡബ്ലൂ.ടി.ഒ പ്രധാനമായും സഹായം നല്‍കിയിരുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഈ സഹായം ഇനി സ്വീകരിക്കാത്തതിനാല്‍ കാര്‍ഷിക മേഖലയുടെ വികസനത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുമെന്നും ദക്ഷിണകൊറിയന്‍ ധനകാര്യ മന്ത്രാലയം അറിയിച്ചു.

We use cookies to give you the best possible experience. Learn more