| Sunday, 29th October 2023, 3:50 pm

സൈനികര്‍ക്കിടയില്‍ സ്വവര്‍ഗരതി പാടില്ല; നിരോധനം ശരിവെച്ച് ദക്ഷിണ കൊറിയന്‍ കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

സിയോള്‍: സൈന്യത്തില്‍ സ്വവര്‍ഗ ബന്ധങ്ങള്‍ നിരോധിക്കുന്ന നിയമം ശരിവെച്ച് ദക്ഷിണ കൊറിയയിലെ ഭരണഘടനാകോടതി. 2002ന് ശേഷം ഇത് നാലാം തവണയാണ് രണ്ടുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന നിയമം കോടതി ശരിവെക്കുന്നത്.

സ്വവര്‍ഗ ബന്ധങ്ങള്‍ സൈനികരുടെ പോരാട്ടത്തെ ദോഷകരമായി ബാധിക്കുമെന്നും അച്ചടക്കത്തെ ദുര്‍ബലപ്പെടുത്തുമെന്നും കോടതി പറഞ്ഞു.
എന്നാല്‍ സാധാരണക്കാര്‍ തമ്മിലുള്ള സ്വവര്‍ഗ ബന്ധം കുറ്റകരമല്ലായെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

സ്വവര്‍ഗാനുരാഗികളായ സൈനികരോടുള്ള അക്രമത്തിനും വിവേചനത്തിനും വിധി ആക്കം കൂട്ടുന്നുവെന്ന് എല്‍. ജി.ബി. ടി.ക്യൂ പ്രവര്‍ത്തകര്‍ പറഞ്ഞു.

സൈന്യത്തിനകത്തും ദൈനംദിന ജീവിതത്തിലും ഗേ ആയിട്ടുള്ള യുവാക്കള്‍ക്കെതിരെ നടക്കുന്ന അക്രമം പ്രോത്സാഹിപ്പിക്കുകയോ ന്യായീകരിക്കുകയോ ചെയ്യുന്നതാണ് ഈ വിധി എന്നാണ് ഇന്റര്‍നാഷണല്‍ ഈസ്റ്റ് ഏഷ്യയിലെ ഗവേഷകന്‍ ബോറം ജാങ് പ്രസ്താവനയില്‍ പറഞ്ഞത്.

‘ലോകം എല്‍.ജി.ബി.ടി.ക്യു വിവേചനം ഇല്ലാതാക്കുന്നതിലേക്ക് മുന്നേറി. പക്ഷേ ഭരണഘടന ജഡ്ജിമാരുടെ മനസ്സ് ഒരു ചുവടു പോലും മുന്നോട്ടു വന്നിട്ടില്ല,’ മിലിറ്ററി ഹ്യൂമന്‍ റൈറ്റ്‌സ് കൊറിയന്‍ മേധാവി ലിം തേ ഹൂണ്‍ പ്രസ്താവനയില്‍ പറഞ്ഞു.

ദക്ഷിണ കൊറിയയില്‍ സ്വവര്‍ഗരതി നിയമവിരുദ്ധം അല്ല. എന്നാല്‍ സ്വവര്‍ഗാ നുരാഗികള്‍ക്കു മേലുള്ള വിവേചനം വ്യാപകമാണ്. ദക്ഷിണ കൊറിയയില്‍ സൈനിക സേവനം നിര്‍ബന്ധമാണ് 18നും 28നും ഇടയില്‍ പ്രായമുള്ള എല്ലാ പുരുഷന്മാരും ഏകദേശം 20 മാസത്തേക്ക് സേവനമനുഷ്ഠിക്കേണ്ടതുണ്ട്.

Content Highlight: South Korea court upholds ban on gay sex in the military

Latest Stories

We use cookies to give you the best possible experience. Learn more