ഹിന്ദിയിലെ ഏറ്റവും കൃത്യനിഷ്ഠയുള്ള നടനാണ് അക്ഷയ് കുമാര്‍. ആ അക്ഷയ് കുമാറിനെ പോലും ഞെട്ടിച്ചിരിക്കുകയാണ് തെന്നിന്ത്യന്‍ സിനിമാ രംഗം.ഇവിടെ കാര്യങ്ങള്‍ കുറേക്കൂടി പ്രാഫഷണലാണെന്ന് അക്ഷയ് പറഞ്ഞു.
ശങ്കര്‍ സംവിധാനം ചെയ്യുന്ന 2.0 ല്‍ അഭിനയിക്കാന്‍ എത്തിയതാണ് അക്ഷയ്. ഇവിടെ 7:30ക്ക് ഷൂട്ടിങ്ങ് തുടങ്ങുമെന്ന് പറഞ്ഞാല്‍ ഷൂട്ടിങ്ങ് തുടങ്ങിയിരിക്കും. ബോളിവുഡിലാണെങ്കില്‍ ഹോട്ടലില്‍ നിന്നും 9:30 ഇറങ്ങിയാല്‍ മതിയാകുമെന്നാണ് അക്ഷയ് പറഞ്ഞത്.
ഇവിടുത്തെ അഭിനേതാക്കള്‍ കൃത്യ സമയത്ത് സെറ്റിലെത്തും. എനിക്ക് തോന്നുന്നത് ബോളിവുഡിലെ യുവ താരങ്ങളെ ഇവിടെ അഭിനയിപ്പിച്ച് പഠിപ്പിക്കണമാണ് എന്നും അക്ഷയ് പറഞ്ഞു.
രജനികാന്ത് നായക വേഷത്തിലെത്തുന്ന 2.0യില്‍ പ്രതിനായക വേഷമാണ് അക്ഷയ് അവതരിപ്പിക്കുന്നത്. ഇന്ത്യയില്‍ സംവിധാനം ചെയ്തിട്ടുള്ള ഏറ്റവും നല്ല ടെക്‌നിക്കല്‍ മൂവി ആണ് 2.0 എന്ന് അക്ഷയ് മാധ്യമങ്ങളോട് പറഞ്ഞു.
2.0 അക്ഷയിയുടെ സിനിമയാണെന്ന് നേരത്തെ രജനീകാന്ത് പറഞ്ഞതിനെ കുറിച്ച ചോദിച്ചപ്പോള്‍ , അത് അദ്ദേഹത്തിന്റെ എളിമ കൊണ്ടാണെന്നായിരുന്നു അക്ഷയിയുടെ മറുപടി. ഈ സിനിമയുടെ അമരീഷ് പുരി , രജനീകാന്ത് തന്നെയാണെന്നും അക്ഷയ് പറഞ്ഞു.
രജനീകാന്തും താനും തമ്മില്‍ മറാത്തിയിലാണ് സംസാരിക്കാറെന്ന് അക്ഷയ് പറഞ്ഞു. അദ്ദേഹം മഹാരാഷ്ട്രയില്‍ നിന്നാണ് എനിക്ക് ആ ഭാഷ അറിയാം. അത് കൊണ്ട് മറാത്തിയിലാണ് സംസാരം.
വ്യാഴാഴ്ച്ച പുറത്തിറങ്ങുന്ന 2.0 നു ശേഷം വിദ്യാബാലനൊപ്പമുള്ള മിഷന്‍ മംഗള്‍ ആണ് അക്ഷയ് കുമാറിന്റെ ഏറ്റവും പുതിയ ചിത്രം.