വന്യജീവി സംരക്ഷണ പ്രവര്‍ത്തകനെ വളര്‍ത്തു സിംഹം കടിച്ചു കൊന്നു
World News
വന്യജീവി സംരക്ഷണ പ്രവര്‍ത്തകനെ വളര്‍ത്തു സിംഹം കടിച്ചു കൊന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 29th August 2020, 12:57 pm

കേപ്ടൗണ്‍: സൗത്ത് ആഫ്രിക്കന്‍ വന്യജീവി സംരക്ഷണ പ്രവര്‍ത്തകനായ വെസ്റ്റ് മാത്യുസണ്‍ വളര്‍ത്തു സിംഹങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. 69 കാരനായ മാത്യുസണ്‍ വളര്‍ത്തുന്ന രണ്ടു വെളുത്ത പെണ്‍സിംഹങ്ങളിലൊന്നാണ്  അപ്രതീക്ഷിതമായി ആക്രമിച്ചത്.

സൗത്ത് ആഫ്രിക്കയിലെ വടക്കന്‍ ലിംപോപോ പ്രവിശ്യയിലെ ഇദ്ദേഹത്തിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ലയണ്‍ ട്രീ ടോപ്പ് ലോഡ്ജിന്റെ പരിസരത്താണ് സംഭവം. അങ്കിള്‍ വെസ്റ്റ് എന്ന പേരിലറിയപ്പെടുന്ന ഇദ്ദേഹം ഈ സിംഹങ്ങളെ കുട്ടികളായിരിക്കുമ്പോള്‍ എടുത്തു വളര്‍ത്തിയതായിരുന്നു.

ആക്രമണ സമയത്ത് ഇദ്ദേഹത്തിന്റെ ഭാര്യ ഒപ്പമുണ്ടായിരുന്നു. രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. നിലവില്‍ ഈ സിംഹങ്ങളെ താല്‍ക്കാലികമായി മറ്റൊരിടത്തേക്ക് മാറ്റിയിരിക്കുകയാണ്. ഇവയെ ഉചിത സ്ഥലത്തേക്ക് മാറ്റിപ്പാര്‍പ്പിക്കുമെന്നാണ് മാത്യുസണിന്റെ കുടുംബം ഇറക്കിയ പ്രസ്താവനയില്‍ പറയുന്നത്.