| Wednesday, 7th February 2024, 7:19 pm

തോല്‍വിയിൽ സൗത്ത് ആഫ്രിക്കന്‍ താരങ്ങളെ ചേര്‍ത്ത് പിടിച്ച് ഇന്ത്യന്‍ നായകന്‍; ഇതാണ് ക്രിക്കറ്റിന്റെ സൗന്ദര്യം

സ്പോര്‍ട്സ് ഡെസ്‌ക്

അണ്ടര് 19 ലോകകപ്പില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ സൗത്ത് ആഫ്രിക്കയെ രണ്ട് വിക്കറ്റുകള്‍ക്ക് പരാജയപ്പെടുത്തി ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചിരുന്നു.

മത്സരശേഷം കളിക്കളത്തില്‍ അരങ്ങേറിയ ചില സംഭവവികാസങ്ങളാണ് ഏറെ ശ്രദ്ധേയമായത്.

മത്സരത്തിന് ശേഷം സൗത്ത് ആഫ്രിക്കന്‍ താരങ്ങള്‍ വികാരപരമായി ഗ്രൗണ്ടില്‍ നില്‍ക്കുകയായിരുന്നു. സൗത്ത് ആഫ്രിക്ക ലോകകപ്പില്‍ നിന്നും പുറത്തായത്തിന് പിന്നാലെ താരങ്ങള്‍ കരഞ്ഞു ഈ സമയം ഇന്ത്യന്‍ നായകന്‍ ഉദയ് സഹറന്‍ സൗത്ത് ആഫ്രിക്കന്‍ ടീമിനെ ആശ്വസിപ്പിക്കുന്ന ഹൃദയസ്പർശിയായ വീഡിയോയും ചിത്രങ്ങളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയികൊണ്ടിരിക്കുന്നത്.

സൗത്ത് ആഫ്രിക്ക താരങ്ങളായ ട്രിസ്റ്റന്‍ ലൂസും എന്‍കോബാനി മൊകോയേനയും മല്‍സരശേഷം ഗ്രൗണ്ടില്‍ കിടക്കുകയായിരുന്നു. സൗത്ത് ആഫ്രിക്കന്‍ പേസര്‍ ക്വന മഫാക്ക സഹതാരങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തു. ഈ സമയത്ത് ഇന്ത്യന്‍ നായകന്‍ സഹാറന്‍ ജുവാന്‍ ജെയിംസിനെ അലിഗനം ചെയ്യുകയായിരുന്നു. ഇത്തരത്തിലുള്ള മനോഹരമായ രംഗങ്ങളാണ് ക്രിക്കറ്റ് എന്ന മത്സരത്തിന്റെ സൗന്ദര്യം വര്‍ധിപ്പിക്കുന്നത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സൗത്ത് ആഫ്രിക്ക 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 244 റണ്‍സാണ് നേടിയത്.

സൗത്ത് ആഫ്രിക്കയുടെ ബാറ്റിങ് നിരയില്‍ എല്‍ഹുവാന്‍ ഡ്ര പ്രറ്റൊറിയോസ് 102 പന്തില്‍ 76 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. ആറ് ഫോറുകളും മൂന്ന് സിക്സറുകളുമാണ് എല്‍ഹുവാന്റെ ബാറ്റില്‍ നിന്നും പിറന്നത്.

റിച്ചാര്‍ഡ് സെലസ്റ്റ്വാവാനെ 100 പന്തില്‍ 64 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. നാലു ഫോറുകളും രണ്ട് സിക്സുമാണ് റിച്ചാര്‍ഡിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

ഇന്ത്യന്‍ ബൗളിങ് നിരയില്‍ രാജ് ലിംബാനി മൂന്ന് വിക്കറ്റും മുഷീര്‍ ഖാന്‍ രണ്ട് വിക്കറ്റും നേടി മികച്ച പ്രകടനം നടത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 48.1 ഓവറിൽ രണ്ട് വിക്കറ്റുകൾ ബാക്കി നിൽക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു. ഇന്ത്യന്‍ ബാറ്റിങ്ങില്‍ സച്ചിന്‍ ദാസ് 95 പന്തില്‍ 96 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. 11 ഫോറുകളും ഒരു സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു സച്ചിന്റെ തകര്‍പ്പന്‍ പ്രകടനം. സച്ചിന് പുറമേ നായകന്‍ ഉദയ് സഹാറന്‍ 124 പന്തില്‍ 81 റണ്‍സും നേടി മികച്ച പ്രകടനം നടത്തി.

സൗത്ത് ആഫ്രിക്കയുടെ ബൗളിങ്ങില്‍ ട്രിസ്താന്‍ ലൂസ് മൂന്ന് വിക്കറ്റും ക്വന മഫാക്ക മൂന്ന് വിക്കറ്റും വീഴ്ത്തി മികച്ച പ്രകടനം നടത്തി.

ഫെബ്രുവരി 11നാണ് ഫൈനല്‍ നടക്കുക. അതേസമയം ഫെബ്രുവരി എട്ടിന് നടക്കുന്ന രണ്ടാം സെമി ഫൈനലില്‍ ഓസ്‌ട്രേലിയ- പാകിസ്ഥാന്‍ മത്സരം നടക്കും. ഇതില്‍ വിജയിക്കുന്നവരാണ് ഫൈനലില്‍ ഇന്ത്യയെ നേരിടുക.

Content Highlight: South African players crying after they out of Under 19 world cup final.

We use cookies to give you the best possible experience. Learn more