| Saturday, 9th December 2023, 3:18 pm

പരമ്പരക്ക് മുന്നെ സൗത്ത് ആഫ്രിക്ക വിയര്‍ക്കുന്നു; പേസര്‍ ലുങ്കി എന്‍ഗിഡി പുറത്ത്

സ്പോര്‍ട്സ് ഡെസ്‌ക്

ഡിസംബര്‍ 10 മുതല്‍ ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള ഓള്‍ ഫോര്‍മാറ്റ് പര്യടനം നടക്കാനിരിക്കുകയാണ്. ഇതിനായി ഇന്ത്യന്‍ ടീം സൗത്ത് ആഫ്രിക്കയില്‍ എത്തിക്കഴിഞ്ഞു. ഡിസംബര്‍ 10ന് ഞായറാഴ്ച മൂന്ന് ടി ട്വന്റി ഐ പരമ്പരയിലെ ആദ്യ മത്സരം ഡര്‍ബനിലാണ് നടക്കുന്നത്. എന്നാല്‍ പരമ്പരക്ക് മുന്നെ സൗത്ത് ആഫ്രിക്കന്‍ ഫാസ്റ്റ് ബൗളര്‍ ലുങ്കി എന്‍ഗിഡി ടീമില്‍ നിന്നും പുറത്ത് പോയിരിക്കുകയാണ്. ഇത് സൗത്ത് ആഫ്രിക്കയെ വലിയ തിരിച്ചടിയിലേക്ക് എത്തിച്ചിരിക്കുകയാണ്.

2023 ഐ.സി.സി ഏകദിന ലോകകപ്പ് ടീമിലെ ഭാഗമായിരുന്ന വലംകൈ ഫാസ്റ്റ് ബൗളറിന് ഇടത് കണങ്കാലിന് ഉളുക്ക് സംഭവിച്ചതാണ് ടീമില്‍ നിന്നും ഇപ്പോള്‍ പുറത്തു പോയിരിക്കുന്നതിന് കാരണം. അതിനാല്‍ സൗത്ത് ആഫ്രിക്കന്‍ മെഡിക്കല്‍ ടീമിന്റെ മേല്‍നോട്ടത്തിലാണ് താരം. ഡിസംബര്‍ 26 മുതല്‍ ആരംഭിക്കുന്ന ഇന്ത്യക്കെതിരായ എല്ലാ സുപ്രധാന ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി എന്‍ഗിഡിയെ ടീമില്‍ തിരിച്ചെത്തിക്കാന്‍ കൂടുതല്‍ വിശ്രമം നല്‍കുമെന്നാണ് വിലയിരുത്തല്‍. പരമ്പരയില്‍ ഉടനീളം അദ്ദേഹത്തിന്റെ പ്രാധാന്യം നിര്‍ണായകമാണ്.

പരിക്കിനെ തുടര്‍ന്ന് പുറത്തായ എന്‍ഗിഡിക്ക് പകരക്കാരനായി ബ്യൂറാന്‍ ഹെന്‍ട്രിക്‌സിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പകരക്കാരനായി വന്ന സീമര്‍ 2014ലില്‍ തന്റെ ടി ട്വന്റി അരങ്ങേറ്റം കുറിച്ച് രാജ്യത്തിനുവേണ്ടി 19 മത്സരങ്ങളില്‍ നിന്ന് 25 വിറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ ദീപക് ചാഹറിന്റെ വിടവും ഉണ്ട്. പിതാവിന് മസ്തിഷ്‌കാഘാതം സംഭവിച്ചതിനെത്തുടര്‍ന്ന് ഓള്‍റൗണ്ടര്‍ പങ്കെടുക്കില്ലെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

അതേസമയം ദക്ഷിണാഫ്രിക്കയില്‍ മത്സരം കളിച്ചതില്‍ തങ്ങളുടെ റെക്കോര്‍ഡ് തുടരാനുള്ള ലക്ഷ്യത്തിലാണ് ഇന്ത്യന്‍ ടീം. 2006ല്‍ പ്രോട്ടിയാസിനെതിരെ ആദ്യ ടി ട്വന്റി ഇന്ത്യ വിജയിച്ചിരുന്നു. തുടര്‍ന്ന് 2007ല്‍ റെയിന്‍ബോ നാഷനില്‍ നടന്ന ആദ്യ ടി ട്വന്റി ലോകകപ്പ് വിജയിക്കുകയും ചെയ്തു. ഹോം എവേ മത്സരങ്ങളില്‍ ഇന്ത്യ സൗത്ത് ആഫ്രിക്കക്കെതിരെ കളിച്ചപ്പോള്‍ നാല് ടി ട്വന്റി ഐ പരമ്പരകളില്‍ മൂന്നെണ്ണം ഇന്ത്യയാണ് വിജയിച്ചത്. ഇത്തവണയും തങ്ങളുടെ മികച്ച റെക്കോര്‍ഡ് നേട്ടം തുടര്‍ന്ന് സൗത്ത് ആഫ്രിക്കക്കെതിരെ തങ്ങളുടെ ഡോമിനേഷന്‍ തുടരാനാണ് ഇന്ത്യന്‍ നിര ലക്ഷ്യമിടുന്നത്.

2024 ഐ.സി.സി ഏകദിന ലോകകപ്പ് ടൂര്‍ണമെന്റില്‍ സൗത്ത് ആഫ്രിക്കക്കെതിരെ ഇന്ത്യ വമ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു.

Content Highlight: South African pacer Lungi Ngidi is out

We use cookies to give you the best possible experience. Learn more