ഏകദിന മത്സരത്തില്‍ 151 പന്തില്‍ 490 റണ്‍സെടുത്ത് ദക്ഷിണാഫ്രിക്കന്‍ താരം. ഇരുപത് വയസുകാരനായ ഷെയിന്‍ ഡാഡ്‌സ് വെല്ലാണ് ലോക റെക്കോര്‍ഡിട്ടത്.
നോര്‍ത്ത് വെസ്റ്റ് യൂണിവേഴ്‌സിറ്റി പൂക്കെ താരമായ ഷെയിന്‍ ഡാഡ്‌സ്‌വെല്‍ പോച്ച് ഡോര്‍പിനെതിരായ മത്സത്തിലാണ് എതിര്‍ടീമിനെ അടിച്ചുപരത്തുന്ന പ്രകടനം പുറത്തെടുത്തത്.
57 സിക്‌സുകളും 27 ഫോറുകളുമാണ് ഷെയിന്റെ ബാറ്റില്‍ നിന്നും പിറന്നത്. സഹതാരമായ റുവാന്‍ ഹോസ്‌ബ്രോക്കും 104 (54) ഷെയിന് പിന്തുണ നല്‍കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്.
ഇരുവരുടെയും മികവില്‍ 677/3 റണ്‍സാണ് നോര്‍ത്ത് വെസ്റ്റ് യൂണിവേഴ്‌സിറ്റി പൂക്കെ അടിച്ചുകൂട്ടിയത്. 63 സിക്‌സറുകളിലൂടെയും 48 ഫോറുകളിലൂടെയും മാത്രം 570 റണ്‍സാണ് ടീമെടുത്തത്.
2006ല്‍ വാണ്ടറേഴ്‌സില്‍ ഓസ്‌ട്രേലിയയുടെ 434 റണ്‍സ് പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയുടെ പ്രകടനത്തെ അനുസ്മരിപ്പിക്കുന്നതാണ് ഈ പ്രകടനമെന്ന് പറയാതെ വയ്യ.