ഇന്ത്യ – സൗത്ത് ആഫ്രിക്ക രണ്ടാം ഏകദിനത്തില്‍ ടോസ് ഭാഗ്യം സൗത്ത് ആഫ്രിക്കക്ക്. ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ കേശവ് മഹാരാജ് ബാറ്റിങ് തെരഞ്ഞെടുത്തു.
സൗത്ത് ആഫ്രിക്കന്‍ ക്യാപ്റ്റന്‍ തെംബ ബാവുമ പുറത്തായതോടെയാണ് കേശവ് മഹാരാജ് ക്യാപ്റ്റന്റെ റോളിലെത്തിയത്. റാഞ്ചിയില്‍ നടക്കുന്ന രണ്ടാം ഏകദിനത്തില്‍ വിജയിക്കാനായാല്‍ പരമ്പര നേടാമെന്നിരിക്കെ നിര്‍ണായകമായ മാറ്റമാണ് പ്രോട്ടീസ് സ്വീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ മത്സരത്തില്‍ റണ്‍ വഴങ്ങിയ സ്പിന്നര്‍ തബ്രിയസ് ഷംസിയും രണ്ടാം ഏകദിനത്തില്‍ പ്രോട്ടീസ് നിരയില്‍ നിന്നും പുറത്തായിരിക്കുകയാണ്.
അതേസമയം, ഇന്ത്യന്‍ നിരയിലും സര്‍പ്രൈസ് മാറ്റങ്ങളുണ്ട്. കഴിഞ്ഞ മത്സരത്തില്‍ നിരാശപ്പെടുത്തിയ ഋതുരാജ് ഗെയ്ക്വാദും സ്പിന്നര്‍ രവി ബിഷ്‌ണോയിക്കുമാണ് ഇലവനിലെ സ്ഥാനം നഷ്ടമായത്.
ഓള്‍ റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറും ഷഹബാസ് അഹമ്മദും ഇന്ത്യന്‍ ടീമിലെത്തി. ഷഹബാസിന്റെ അരങ്ങേറ്റ മത്സരമാണിത് എന്ന പ്രത്യേകതയും റാഞ്ചി വണ്‍ ഡേക്കുണ്ട്.
ലഖ്‌നൗവില്‍ വെച്ച് നടന്ന ആദ്യ മത്സരത്തില്‍ ഒമ്പത് റണ്‍സിനായിരുന്നു ഇന്ത്യയുടെ പരാജയം. ടോപ് ഓര്‍ഡര്‍ തകര്‍ന്നടിഞ്ഞതാണ് ഇന്ത്യയെ അര്‍ഹിച്ച വിജയത്തില്‍ നിന്നും തട്ടിയകറ്റിയത്.
അതേസമയം, രണ്ടാം ഏകദിനത്തില്‍ സൗത്ത് ആഫ്രിക്കക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. വിക്കറ്റ് കീപ്പര്‍ ബാറ്ററും അപകടകാരിയുമായ ഡി കോക്കാണ് പുറത്തായത്. മുഹമ്മദ് സിറാജിനാണ് വിക്കറ്റ്.
നിലവില്‍ ഏഴ് വിക്കറ്റിന് 33 റണ്‍സ് എന്ന നിലയിലാണ് സൗത്ത് ആഫ്രിക്ക. മലനും ഹെന്‍ഡ്രിക്‌സുമാണ് ക്രീസില്‍.
ഇന്ത്യന്‍ ടീം
ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടണ്‍ സുന്ദര്‍, ഷഹബാസ് അഹമ്മദ്, ഷര്‍ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, അവേശ് ഖാന്‍
സൗത്ത് ആഫ്രിക്ക ടീം
ജാന്നേമന്‍ മലന്‍, ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), റീസ ഹെന്‍ഡ്രിക്‌സ്, ഏയ്ഡന്‍ മര്‍ക്രം, ഹെന്‍ റിച്ച് ക്ലാസ്സന്‍, ഡേവിഡ് മില്ലര്‍, വെയ്ന്‍ പാര്‍ണെല്‍, കേശവ് മഹാരാജ് (ക്യാപ്റ്റന്‍), ജോര്‍ണ്‍ ഫോര്‍ടുയിന്‍, കഗീസോ റബാദ, ആന്റിച്ച് നോര്‍ട്‌ജെ
Content Highlight: South Africa won the toss and elected to bat in the second T20I between India and South Africa