ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള മൂന്ന് ടി-20 മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ചെന്നൈ ചിദംബരം സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡ് തെരഞ്ഞെടുക്കുകയായിരുന്നു. ശേഷം നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സാണ് സൗത്ത് ആഫ്രിക്ക അടിച്ചെടുത്തത്. ഇന്ത്യന്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും അടിച്ചാണ് പ്രോട്ടിയാസ് വിമണ്‍സ് കൂറ്റന്‍ സ്‌കോറില്‍ എത്തിയത്.
ഇതോടെ ഒരു ചരിത്ര നേട്ടവും സ്വന്തമാക്കുകയാണ് സൗത്ത് ആഫ്രിക്ക. ചെന്നൈ ചിദംബരം സ്റ്റേഡിയത്തില്‍ ഒരു ഇന്റര്‍നാഷണല്‍ ടി-20 മാച്ചില്‍ ഏറ്റവും വലിയ സ്‌കോര്‍ നേടിയ ടീമാകാനാണ് പ്രോട്ടിയാസിന് സാധിച്ചത്. ഇന്ത്യന്‍ പുരുഷ ടീം 2018 വെസ്റ്റ് ഇന്‍ഡീസിനെതിരെ നേടിയ 182 റണ്‍സാണ് സ്റ്റേഡിയത്തിലെ രണ്ടാമത്തെ ഉയര്‍ന്ന സ്‌കോര്‍.
ചന്നൈ ചിദംബരം സ്റ്റേഡിയത്തില്‍ ഒരു ഇന്റര്‍നാഷണല്‍ ടി-20 മാച്ചില്‍ ഏറ്റവും വലിയ സ്‌കോര്‍ നേടി ടീം, എതിരാളി, സ്‌കോര്‍, വര്‍ഷം
സൗത്ത് ആഫ്രിക്കന്‍ വിമണ്‍സ് – ഇന്ത്യ – 189/4* – 2024
ഇന്ത്യ മെന്‍സ് – വെസ്റ്റ് ഇന്‍ഡീസ് – 182/4 – 2018
വെസ്റ്റ് ഇന്‍ഡീസ് മെന്‍സ് – ഇന്ത്യ – 181/3 – 2018
പ്രോട്ടിയാസ് ഓപ്പണര്‍ തസ്മിന്‍ ബ്രിഡ്‌സിന്റെയും വണ്‍ ഡൗണ്‍ ബാറ്റര്‍ മരിസാന്‍ കാപ്പിന്റെയും മിന്നും പ്രകടനത്തിലാണ് ടീം സ്‌കോര്‍ ഉയര്‍ത്തിയത്. തസ്മിന്‍ 56 പന്തില്‍ മൂന്ന് സിക്‌സറും 10 ഫോറും ഉള്‍പ്പെടെ 81 റണ്‍സ് ആണ് അടിച്ചെടുത്തത്. 144.64 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്. മരിസാന്‍ കപ്പ് 33 പന്തില്‍ ഒരു സിക്‌സും എട്ട് ഫോറും അടക്കം 57 റണ്‍സ് നേടിയാണ് തിളങ്ങിയത്. ക്യാപ്റ്റന്‍ ലോറ വോള്‍വാട്ടഡ് 22 പന്തില്‍ 33 റണ്‍സ് നേടിയിരുന്നു.
ഇന്ത്യന്‍ ബൗളിങ് യൂണിറ്റ് പതിവിലും മോശപ്പെട്ട അവസ്ഥയിലായിരുന്നു പന്തറിഞ്ഞത്. രേണുക സിങ് 42 റണ്‍സ് വഴങ്ങി വിക്കറ്റ് ഒന്നും നേടാതെ പോയപ്പോള്‍ രാധയാദവ് 40 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് നേടി. ദീപ്തി ശര്‍മ വിക്കറ്റ് ഒന്നും നേടാതെ 45 റണ്‍സ് ആണ് വഴങ്ങിയത്. ടീമിനുവേണ്ടി മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചത് പൂജ വസ്ത്രാക്കറാണ്. 23 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റുകള്‍ ആണ് താരം നേടിയത് 5.75 എക്കണോമിയിലാണ് താരം പന്ത് എറിഞ്ഞത്.
നിലവില്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 10 ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 89 റണ്‍സ് നേടിയിട്ടുണ്ട്.
Content Highlight: South Africa Womens Achieve Great Record In Chennai Stadium