ബുധനാഴ്ച ഡര്‍ബനില്‍ നടന്ന മത്സരത്തില്‍ ഓസീസ് ഉയര്‍ത്തിയ 372 റണ്‍സ് എന്ന സ്‌കോര്‍ പിന്തുടര്‍ന്ന് ജയിച്ചാണ് ദക്ഷണാഫ്രിക്ക റെക്കോര്‍ഡിട്ടത്.
ഡര്‍ബന്‍: ഏകദിന ക്രിക്കറ്റിലെ രണ്ടാമത്തെ വലിയ റണ്‍ ചേസെന്ന ഇന്ത്യന്‍ റെക്കോര്‍ഡ് തകര്‍ത്ത് ദക്ഷിണാഫ്രിക്ക. ഇതോടെ ഏകദിനത്തിലെ റണ്‍ചേസ് റെക്കോര്‍ഡിലെ ആദ്യ രണ്ട് സ്ഥാനവും ദക്ഷിണാഫ്രിക്ക സ്വന്തം പേരിലാക്കി.
ബുധനാഴ്ച ഡര്‍ബനില്‍ നടന്ന മത്സരത്തില്‍ ഓസീസ് ഉയര്‍ത്തിയ 372 റണ്‍സ് എന്ന സ്‌കോര്‍ പിന്തുടര്‍ന്ന് ജയിച്ചാണ് ദക്ഷണാഫ്രിക്ക റെക്കോര്‍ഡിട്ടത്. 2006 മാര്‍ച്ചില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ദക്ഷണാഫ്രിക്ക തന്നെപിന്തുടര്‍ന്ന് ജയിച്ച 438/9 എന്ന സ്‌കോറാണ് ഏറ്റവും വലിയ റണ്‍ചേസ്.
കഴിഞ്ഞ വര്‍ഷം ജൂണില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യ പിന്തുടര്‍ന്ന് ജയിച്ച 362-1 എന്നതായിരുന്നു ഇതുവരെ ഏകദിനക്രിക്കറ്റിലെ ഏറ്റവും വലിയ രണ്ടാമത്തെ റണ്‍ ചേസ്.
ഡേവിഡ് മില്ലറുടെ വെടിക്കെട്ട് സെഞ്ച്വറിയുടെ ബലത്തിലാണ് ദക്ഷണാഫ്രിക്ക 49.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 372 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചത്. 79 പന്തുകളില്‍ നിന്ന് 10 ഫോറുകളും ആറ് പടുകൂറ്റന്‍ സിക്‌സറുകളുടെയും ബലത്തില്‍ മില്ലര്‍ പുറത്താകാതെ 118 റണ്‍സ് നേടി ടീമിന്റെ വിജശില്‍പിയായി.
ഒരു ഘട്ടത്തില്‍ 265 ന് ആറ് എന്ന നിലയിലായിരുന്ന ദക്ഷണാഫ്രിക്കയെ ഏഴാം വിക്കറ്റില്‍ ഒത്തുച്ചേര്‍ന്ന മില്ലര്‍ ഫെലുക്ക്വായോ സഖ്യമാണ് വിജയത്തിലെത്തിച്ചത്. ഏഴാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 107 റണ്‍സാണ് നേടിയത്. 39 പന്തുകള്‍ നേരിട്ട ആന്‍ടില്‍ ഫെലുക്ക്വായോ 42 റണ്‍സ് നേടി. ക്വിന്റണ്‍ ഡി കോക്ക് (70), ഹാഷിം അംല (45) എന്നിവരാണ് ദക്ഷിണാഫ്രിക്കയുടെ മറ്റ് പ്രധാന സ്‌കോറര്‍മാര്‍.
ഡേവിഡ് വാര്‍ണറുടെയും ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്റെയും സെഞ്ച്വറികളുടെ ബലത്തിലാണ് ഓസ്‌ട്രേലിയ നിശ്ചിത 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 371 റണ്‍സെടുത്തത്. വാര്‍ണര്‍ 107 പന്തുകളില്‍ നിന്ന് 13 ഫോറും രണ്ട് സിക്‌സറുകളും ഉള്‍പ്പടെ 117 റണ്‍സ് നേടിയപ്പോള്‍ സ്റ്റീവ് സ്മിത്ത് 107 പന്തില്‍ നിന്ന് ഒമ്പത് ഫോറും ഒരു സിക്‌സും ഉള്‍പ്പടെ 108 റണ്‍സും നേടി. ഓപ്പണ്‍ ആരോണ്‍ ഫിഞ്ച് 34 പന്തുകളില്‍ നിന്ന് മൂന്ന് ഫോറും നാല് സിക്‌സറുകളും ഉള്‍പ്പടെ 53 റണ്‍സ് നേടി.