2023 ലോകകപ്പിലെ 23ാം മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ പടുകൂറ്റന്‍ ടോട്ടല്‍ പടുത്തുയര്‍ത്ത് ദക്ഷിണാഫ്രിക്ക. നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 382 റണ്‍സാണ് സൗത്ത് ആഫ്രിക്ക നേടിയത്.
വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ക്വിന്റണ്‍ ഡി കോക്കിന്റെ സെഞ്ച്വറിയും ക്യാപ്റ്റന്‍ ഏയ്ഡന്‍ മര്‍ക്രം, സൂപ്പര്‍ താരം ഹെന്റിച്ച് ക്ലാസന്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറിയുമാണ് സൗത്ത് ആഫ്രിക്കന്‍ സ്‌കോറിങ്ങിന് അടിത്തറയൊരുക്കിയത്.
ഡി കോക്ക് 140 പന്തില്‍ 174 റണ്‍സ് നേടിയപ്പോള്‍ ക്ലാസന്‍ 49 പന്തില്‍ 90 റണ്‍സും മര്‍ക്രം 69 പന്തില്‍ 60 റണ്‍സും നേടി.
അവസാന ഓവറുകളിലാണ് സൗത്ത് ആഫ്രിക്കന്‍ ബൗളര്‍മാര്‍ വിശ്വരൂപം പുറത്തെടുത്തത്. 174 റണ്‍സാണ് അവസാന 13 ഓവറില്‍ പ്രോട്ടീസ് ബാറ്റര്‍മാര്‍ സ്വന്തമാക്കിയത്. ഡി കോക്കും ക്ലാസനും ഡേവിഡ് മില്ലറും ചേര്‍ന്നായിരുന്നു ബംഗ്ലാദേശിനെ തല്ലിയൊതുക്കിയത്.
അവസാന 13 ഓവറില്‍ സൗത്ത് ആഫ്രിക്ക നേടിയ സ്‌കോര്‍
38ാം ഓവര്‍ – 09 റണ്‍സ്
39ാം ഓവര്‍ – 10 റണ്‍സ്
40ാം ഓവര്‍ – 11 റണ്‍സ്
41ാം ഓവര്‍ – 10 റണ്‍സ്
42ാം ഓവര്‍ – 13 റണ്‍സ്
44ാം ഓവര്‍ – 22 റണ്‍സ്
45ാം ഓവര്‍ – 09 റണ്‍സ്
46ാം ഓവര്‍ – 08 റണ്‍സ്
47ാം ഓവര്‍ – 20 റണ്‍സ്
48ാം ഓവര്‍ – 12 റണ്‍സ്
49ാം ഓവര്‍ – 19 റണ്‍സ്
50ാം ഓവര്‍ – 14 റണ്‍സ്
ഈ മത്സരത്തില്‍ ബംഗ്ലാദേശിനായി ഏറ്റവുമധികം വിക്കറ്റ് നേടിയ ഹസന്‍ മഹ്‌മൂദ് തന്നെയാണ് ഏറ്റവുമധികം റണ്‍സ് വഴങ്ങിയതും. ആറ് ഓവറില്‍ 67 റണ്‍സാണ് താരം വിട്ടുകൊടുത്തത്. 11.17 എന്ന എക്കോണമി നിരക്കിലായിരുന്നു മഹ്‌മൂദ് പന്തെറിഞ്ഞത്.
ഇതിന് പുറമെ മുസ്തഫിസുര്‍ റഹ്‌മാന്‍ ഒമ്പത് ഓവറില്‍ 76 റണ്‍സ് വിട്ടുകൊടുത്തപ്പോള്‍ ഷോരിഫുള്‍ ഇസ്‌ലാമും ഒമ്പത് ഓവറില്‍ 76 റണ്‍സ് വഴങ്ങി. ഒമ്പത് ഓവറില്‍ 67 റണ്‍സാണ് ക്യാപ്റ്റന്‍ ഷാകിബ് അല്‍ ഹസന്‍ വിട്ടുകൊടുത്തത്.
ബംഗ്ലാദേശിനായി ഹസന്‍ മഹ്‌മൂദ് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മെഹ്ദി ഹസന്‍, ഷാകിബ് അല്‍ ഹസന്‍, ഷോരിഫുള്‍ ഇസ്‌ലാം എന്നിവരാണ് ശേഷിക്കുന്ന വിക്കറ്റുകള്‍ സ്വന്തമാക്കിയത്.
അതേസമയം, മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് ആദ്യ മൂന്ന് വിക്കറ്റുകള്‍ തുടക്കത്തിലേ നഷ്ടപ്പെട്ടിരിക്കുകയാണ്. എട്ട് ഓവറില്‍ 32 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെയാണ് ബംഗ്ലാദേശ് വിക്കറ്റുകള്‍ വീണത്.
തന്‍സിദ് ഹസന്‍, നജ്മുല്‍ ഹൊസൈന്‍ ഷാന്റോ, ക്യാപ്റ്റന്‍ ഷാകിബ് അല്‍ ഹസന്‍ എന്നിവരുടെ വിക്കറ്റാണ് ബംഗ്ലാ കടുവകള്‍ക്ക് നഷ്ടമായത്. തന്‍സിദ് 17 പന്തില്‍ 12 റണ്‍സടിച്ച് പുറത്തായപ്പോള്‍ ഷാന്റോ ഗോള്‍ഡന്‍ ഡക്കായും പുറത്തായി. മാര്‍കോ യാന്‍സെനാണ് ഇരുവരെയും മടക്കിയത്. നാല് പന്തില്‍ ഒരു റണ്‍സടിച്ച ഷാകിബിനെ ലിസാഡ് വില്യംസാണ് പുറത്താക്കിയത്.
നിലവില്‍ 25 പന്തില്‍ 12 റണ്‍സുമായി ലിട്ടണ്‍ ദാസും ഒരു പന്തില്‍ ഒരു റണ്‍സുമായി മുഷ്ഫിഖര്‍ റഹീമുമാണ് പുറത്തായത്.
Content Highlight: South Africa scored 174 runs in last 13 overs against Bangladesh