സൗത്ത് ആഫ്രിക്കന്‍ വനിതകളുടെ ഇന്ത്യന്‍ പര്യടനത്തില്‍ സമ്പൂര്‍ണ ആധിപത്യവുമായി ഇന്ത്യ. പര്യടനത്തിലെ ഒറ്റ പരമ്പര പോലും പരാജയപ്പെടാതെയാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്.
ഇതോടെ ഒരു സ്വപ്‌ന നേട്ടവും ഇന്ത്യക്ക് സ്വന്തമാക്കാന്‍ സാധിച്ചു. ഇതാദ്യമായാണ് ഇന്ത്യ ഒരു പര്യടനത്തിലെ മൂന്ന് പരമ്പരകളില്‍ (ടെസ്റ്റ്, ഏകദിനം, ടി-20) ഒന്നില്‍ പോലും പരാജയപ്പെടാതെ തുടരുന്നത്.
ടെസ്റ്റ്: വിജയം (1-0) ഏകദിനം: വിജയം (3-0) ടി-20: സമനില (1-1)
മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ക്ലീന്‍ സ്വീപ് ചെയ്താണ് ഇന്ത്യ സ്വന്തമാക്കിയത്. സ്മൃതി മന്ഥാനയുടെയും ഹര്‍മന്‍പ്രീത് കൗറിന്റെയും പൂജ വസ്ത്രാര്‍ക്കര്‍ അടക്കമുള്ള ബൗളര്‍മാരുടെ കരുത്തിലും മൂന്ന് മത്സരവും വിജയിച്ചാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്.
ഇന്ത്യ – 603/6d & 37/0
സൗത്ത് ആഫ്രിക്ക – 266 & 373
ടി-20 പരമ്പരയിലാണ് ഇന്ത്യ ആദ്യമായി തോല്‍വിയറിയുന്നത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തില്‍ 12 റണ്‍സിനായിരുന്നു ഇന്ത്യയുടെ പരാജയം. പ്രോട്ടിയാസ് ഉയര്‍ത്തിയ 190 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യക്ക് 177ന് നാല് എന്ന നിലയില്‍ ഇന്നിങ്‌സ് അവസാനിപ്പിക്കേണ്ടി വന്നു.
#TeamIndia put up a good fight but it was South Africa Women who won the first #INDvSA T20I in Chennai.
We will look to bounce back in the Second T20I of the series. 👍 👍
രണ്ടാം മത്സരം ഫലമില്ലാത്ത ഉപേക്ഷിച്ചതോടെ ഇരു ടീമിനും മൂന്നാം മത്സരം നിര്‍ണായകമായി. ചെന്നൈ ചിദംബരം സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പത്ത് വിക്കറ്റിന് വിജയിച്ച് ഇന്ത്യ പരമ്പര പരാജയപ്പെടാതെ കാത്തു.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സൗത്ത് ആഫ്രിക്കയെ വെറും 84 റണ്‍സിന് ഇന്ത്യ എറിഞ്ഞൊതുക്കി. പൂജ വസ്ത്രാര്‍ക്കറിന്റെ ഫോര്‍ഫറിന്റെ കരുത്തിലാണ് ഇന്ത്യ പ്രോട്ടിയാസിനെ കുഞ്ഞന്‍ സ്‌കോറിലൊതുക്കിയത്.
ഗ്രൂപ്പ് ഘട്ടത്തില്‍ ഓരോ ടീമിനും മൂന്ന് മത്സരങ്ങളാണ് കളിക്കാനുള്ളത്. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാര്‍ സെമി ഫൈനലിന് യോഗ്യത നേടും. ജൂലൈ 28നാണ് കലാശപ്പോരാട്ടം.
ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍
ജൂലൈ 19vs പാകിസ്ഥാന്‍ – റാണ്‍ഗിരി ദാംബുള്ള അന്താരാഷ്ട്ര സ്റ്റേഡിയം.
ജൂലൈ 21 vs യു.എ.ഇ – റാണ്‍ഗിരി ദാംബുള്ള അന്താരാഷ്ട്ര സ്റ്റേഡിയം.
ജൂലൈ 23 vs നേപ്പാള്‍ – റാണ്‍ഗിരി ദാംബുള്ള അന്താരാഷ്ട്ര സ്റ്റേഡിയം.