| Monday, 8th July 2024, 9:53 pm

വിന്‍ഡീസിനെതിരെ കച്ച മുറുക്കി സൗത്ത് ആഫ്രിക്ക; മാത്യു ബ്രീറ്റ്‌സ്‌കെയുടെ അരങ്ങേറ്റ ടെസ്റ്റ്, സ്‌ക്വാഡ് പുറത്തുവിട്ട് പ്രോട്ടിയാസ്

സ്പോര്‍ട്സ് ഡെസ്‌ക്

വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയുടെ സ്‌ക്വാഡ് പുറത്തുവിട്ട് സൗത്ത് ആഫ്രിക്ക. ഓഗസ്റ്റ് 7 മുതല്‍ 12 വരെയാണ് ആദ്യ ടെസ്റ്റ് നടക്കുക. രണ്ടാം ടെസ്റ്റ് ഓഗസ്റ്റ് 15 മുല്‍ 20 വരെയാണ്. ക്വീന്‍ പാര്‍ക്ക് ഓവല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം.

ക്യാപ്റ്റന്‍ സ്ഥാനത്ത് എത്തിയത് തെംബ ബുവാമയാണ്.

2024 ടി-20 ലോകകപ്പിന് ശേഷം ഇരുവരും നേര്‍ക്ക്‌നേര്‍വരുന്ന ടെസ്റ്റില്‍ പ്രോട്ടിയാസിന് വേണ്ടി മാത്യു ബ്രീറ്റ്‌സ്‌കെ തന്റെ ആദ്യ ടെസ്റ്റ് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. ടി-20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ ഫൈനലില്‍ തോല്‍വി വഴങ്ങിയതിനുശേഷം പ്രോട്ടിയാസ് വമ്പന്‍ തിരിച്ചുവരവ് ലക്ഷ്യം വെച്ചാണ് കളത്തില്‍ ഇറങ്ങുന്നത്.

വരാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയിലും സൗത്ത് ആഫ്രിക്ക വമ്പന്‍ പ്രതീക്ഷയിലാണ്. എയ്ഡന്‍ മാര്‍ക്രത്തിന്റെ മികച്ച ക്യാപ്റ്റന്‍സില്‍ സൗത്ത് ആഫ്രിക്ക തീര്‍ച്ചയായും ഒരു പടി മുന്നിലെത്തും എന്ന് ഉറപ്പാണ്.

വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള സൗത്ത് ആഫ്രിക്കന്‍ ടെസ്റ്റ് സ്‌ക്വാഡ്:

തെംബ ബുവാമ(ക്യപ്റ്റന്‍), ഡേവിഡ് ബെഡിങ്ഹാം, മാത്യു ബ്രീറ്റ്‌സ്‌കെ, നാന്ദ്രേ ബര്‍ഗര്‍, ജെറാള്‍ഡ് കോഡ്, ടോണി ഡി സോറസി, കേശവ് മഹാരാജ്, എയ്ഡന്‍ മാര്‍ക്രം, വിയാന്‍ മുള്‍ഡര്‍,ലുങ്കി എങ്കിടി, ഡേന്‍ പീറ്റര്‍ സണ്‍, കഗീസോ റബാദ, റയാന്‍ റിക്കള്‍ട്ടന്‍,ട്രിസ്റ്റന്‍ സ്റ്റബ്‌സ്, കൈല്‍ വെറെയെന്നി

Content Highlight: South Africa Reveled Test  Team Against West Indies

We use cookies to give you the best possible experience. Learn more