| Tuesday, 30th April 2024, 2:46 pm

ടി-20 ലോകകപ്പ് സ്‌ക്വാഡ് പുറത്തുവിട്ട് സൗത്ത് ആഫ്രിക്ക

സ്പോര്‍ട്സ് ഡെസ്‌ക്

2024ലെ ഐ.സി.സി ടി-20 ലോകകപ്പിനുള്ള 15 അംഗ ടീമിനെ സൗത്ത് ആഫ്രിക്ക പ്രഖ്യാപിച്ചു. എയ്ഡന്‍ മര്‍ക്രമാണ് പ്രോട്ടിയാസിനെ നയിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസിലും യു.എസ്.എയിലുമായി ജൂണ്‍ ഒന്ന് മുതലാണ് ടി-20 ലോകകപ്പ് നടക്കാനിരിക്കുന്നത്.

നിലവില്‍ 2024 ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുകയാണ് സൗത്ത് ആപ്രിക്കയുടെ പ്രധാന താരങ്ങള്‍. സണ്‍റൈസേഴ്സ് ഹൈദരാബാദിനായിട്ടാണ് പ്രോട്ടിയാസ് ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം കളിക്കുന്നത്.

ക്വിന്റണ്‍ ഡി കോക്കും ഹെന്റിച്ച് ക്ലാസനുമാണ് സൗത്ത് ആഫ്രിക്കയുടെ പവര്‍ ബാറ്റര്‍മാര്‍. മന്ദഗതിയിലുള്ളതും സ്പിന്നിന് മികച്ചതുമായ ട്രാക്കുകളില്‍ തന്റെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ കേശവ് മഹാരാജിനും അവസരം ലഭിച്ചിട്ടുണ്ട്. തബ്രായിസ് ഷംസിയാണ് ടീമിലെ മറ്റൊരു സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍.

2024 ഐ.സി.സി ടി-20 ലോകകപ്പിനുള്ള സൗത്ത് ആഫ്രിക്കന്‍ ടീം: എയ്ഡന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), ഒട്ടണിയല്‍ ബാര്‍ട്ട്മാന്‍, ജെറാള്‍ഡ് കോട്സി, ക്വിന്റണ്‍ ഡി കോക്ക്, ജോണ്‍ ഫോര്‍ച്യൂയിന്‍, റീസ ഹെന്‍ഡ്രിക്‌സ്, മാര്‍ക്കോ യാന്‍സെന്‍, ഹെന്റിച്ച് ക്ലാസന്‍, കേശവ് മഹാരാജ്, ഡേവിഡ് മില്ലര്‍, അന്റിച്ച് നോര്‍ട്‌ജെ, കഗീസോ റബാദ, റയാന്‍ റിക്കല്‍ടണ്‍, തബ്രായിസ് ഷംസി, ട്രിസ്റ്റന്‍ സ്റ്റബ്‌സ്

ട്രാവലിങ് റിവേഴ്‌സ് – നാന്ദ്രെ ബര്‍ഗര്‍, ലുങ്കി എന്‍ഗിടി

Content Highlight: South Africa Reveled 2024 T-20 Squad

We use cookies to give you the best possible experience. Learn more