| Saturday, 4th December 2021, 2:45 pm

ഗുജറാത്തിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: ഗുജറാത്തിലും ഒമിക്രോണ്‍ സാന്നിധ്യം സ്ഥിരീകരിച്ചു. സംസ്ഥാന ആരോഗ്യമന്ത്രാലയമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

രണ്ട് ദിവസം മുന്‍പ് ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഗുജറാത്തിലെത്തിയ ജാംനഗര്‍ സ്വദേശിയ്ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

എയര്‍പോര്‍ട്ടിലെ സാംപിള്‍ പരിശോധന പോസിറ്റീവായതിനെ തുടര്‍ന്ന് പൂനെയിലെ ലാബിലേക്കയച്ച സ്രവ പരിശോധന ഫലം ശനിയാഴ്ചയാണ് പുറത്തുവന്നത്.

നേരത്തെ കര്‍ണാടകയില്‍ നിന്നുള്ള രണ്ട് പേര്‍ക്കും ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നു. 66ഉം 46ഉം വയസുള്ള പുരുഷന്‍മാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

ഇവരും ദക്ഷിണാഫ്രിക്കയില്‍ നിന്നാണെത്തിയത്. കഴിഞ്ഞമാസം 16ന് ബെംഗളൂരുവിലെത്തിയ ദക്ഷിണാഫ്രിക്കന്‍ സ്വദേശിയായ 66കാരന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

ഇയാളില്‍ നിന്നും സമ്പര്‍ക്കത്തിലൂടെയാണ് 46 വയസ്സുകാരനും രോഗബാധയേറ്റത് എന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്.

ഒമിക്രോണ്‍ സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ ജാഗ്രത ശക്തമാക്കിയിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: South Africa returnee tests positive for Omicron variant in Gujarat

We use cookies to give you the best possible experience. Learn more