| Saturday, 8th June 2024, 10:59 pm

ഇടിമിന്നല്‍ നെതര്‍ലാന്‍ഡ്‌സ്; തിരിച്ചടി വാങ്ങി സൗത്ത് ആഫ്രിക്ക വീണ്ടും നാണംകെട്ട റെക്കോഡില്‍

സ്പോര്‍ട്സ് ഡെസ്‌ക്

ടി ട്വന്റി ലോകകപ്പില്‍ സൗത്ത് ആഫ്രിക്കക്കെതിരെ ആദ്യം ബാറ്റ് ചെയ്ത നെതര്‍ലാന്‍ഡ്‌സിന് നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 103 ആണ് നേടാന്‍ സാധിച്ചത്. അവസാന ഓവറില്‍ സൗത്ത് ആഫ്രിക്കയുടെ ഒട്ടീണിയല്‍ ബാര്‍ട്മാന്‍ മൂന്നു വിക്കറ്റ് നേടി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചിരുന്നു. അന്റിച്ച് നോര്‍ക്യ, മാര്‍ക്കോ യാന്‍സന്‍ എന്നിവര്‍ രണ്ട് വിക്കറ്റുകളും സ്വന്തമാക്കി.

എന്നാല്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സൗത്ത് ആഫ്രിക്കയ്ക്ക് വമ്പന്‍ തിരിച്ചടിയാണ് നെതര്‍ലാന്‍ഡ്‌സ് നല്‍കിയത്. ആദ്യ ഓവറില്‍ തന്നെ ഡയമണ്ട് ഡക്കായി ഒരു റണ്‍ ഔട്ടിലൂടെ സൗത്ത് ആഫ്രിക്കക്ക് ഡി കോക്കിനെ നഷ്ടപ്പെടുകയായിരുന്നു. പിന്നീടങ്ങോട്ട് തുരുതുരാ വിക്കറ്റുകള്‍ വീഴ്ത്തിയാണ് നെതര്‍ലാന്‍ഡ്‌സ് ബൗളര്‍മാര്‍ സൗത്ത് ആഫ്രിക്കയെ വരിഞ്ഞുമുറുക്കിയത്. പവര്‍ പ്ലേ അവസാനിക്കുമ്പോള്‍ 16 റണ്‍സിന് നാല് വിക്കറ്റ് നഷ്ടത്തിലായിരുന്നു സൗത്ത് ആഫ്രിക്ക.

ഇതോടെ ടി ട്വന്റിയിലെ ഒരു നാണംകെട്ട റെക്കോര്‍ഡും സൗത്ത് ആഫ്രിക്ക സ്വന്തമാക്കിയിരിക്കുകയാണ്. സൗത്ത് ആഫ്രിക്കയുടെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ പവര്‍ പ്ലേ സ്‌കോറാണ് സൗത്ത് ആഫ്രിക്കക്ക് സാധിച്ചത്.

2007ല്‍ വെസ്റ്റ് ഇന്‍ഡീസിനോട് 16/6 എന്ന് നിലയില്‍ സ്‌കോര്‍ നേടിയതാണ് ആദ്യത്തെ നാണക്കേട്.

2013ല്‍ ശ്രീലങ്കയോട് 23/3 എന്ന നിലയിലും സൗത്താഫ്രിക്ക പവര്‍ പ്ലേ സ്‌കോര്‍ നേടിയിരുന്നു. മത്സരത്തില്‍ വിവിയന്‍ കിന്‍മ 2 വിക്കറ്റും ലോഗന്‍ വാന്‍ ബീക്ക് ഒരു വിക്കറ്റും നേടിയിട്ടുണ്ട്.നിലവില്‍ കളി പുരോഗമിക്കുമ്പോള്‍ 13 ഓവറില്‍ 56 റണ്‍സിന് നാല് വിക്കറ്റ് നഷ്ടത്തിലാണ് സൗത്ത് ആഫ്രിക്ക.

മത്സരത്തില്‍ 45 പന്തില്‍ 40 റണ്‍സ് നേടിയ സൈബ്രാന്‍ഡ് എന്‍ഗള്‍ബ്രേറ്റിന്റെ ഇന്നിങ്‌സാണ് നെതര്‍ലാന്‍ഡ്‌സിന് തുണയായത്. 22 പന്തില്‍ 23 റണ്‍സ് നേടി ലോഗന്‍ വാന്‍ ബ്രീക്കും ടീമിന് നിര്‍ണായകമായി. ആറ് പേരാണ് ടീമിന്‍ രണ്ടക്കം കാണാതെ പുറത്തായത്.

Content Highlight: South Africa In Unwanted Record Achievement

We use cookies to give you the best possible experience. Learn more