ഹൊ... ഇവന്മാരിത് കുറേ നേടുന്നുണ്ടല്ലോ; 12 വര്‍ഷത്തെ സ്വന്തം ടീമിന്റെ ചരിത്രം തിരുത്തി പ്രോട്ടിയാസ്!
Sports News
ഹൊ... ഇവന്മാരിത് കുറേ നേടുന്നുണ്ടല്ലോ; 12 വര്‍ഷത്തെ സ്വന്തം ടീമിന്റെ ചരിത്രം തിരുത്തി പ്രോട്ടിയാസ്!
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 8th June 2024, 9:39 pm

ഐ.സി.സി ടി-20 ലോകകപ്പില്‍ നെതര്‍ലാന്‍ഡ്‌സും സൗത്ത് ആഫ്രിക്കയും ഏറ്റുമുട്ടിക്കൊണ്ടിരിക്കുകയാണ്. നസാവു കൗണ്ടി ഇന്റര്‍ നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ സൗത്ത് ആഫ്രിക്ക ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ബൗളിങ്ങിന് അനുയോജ്യമായ പിച്ചില്‍ കൃത്യമായാണ് പ്രോട്ടിയാസ് ക്യാപ്റ്റന്‍ ടോസ് തെരഞ്ഞെടുത്തത്.

ഓപ്പണര്‍ മൈക്കല്‍ ലിവിറ്റിനെ പൂജ്യം റണ്‍സിന് പറഞ്ഞയച്ചാണ് പ്രോട്ടിയാസ് തുടങ്ങിയത്. മാര്‍ക്കോയാന്‍സന്‍ എറിഞ്ഞ ആദ്യ ഓവറിലെ മൂന്നാം പന്തില്‍ മൈക്കല്‍ ക്വിന്റണ്‍ ഡി കോക്കിന്റെ കയ്യില്‍ എത്തുകയായിരുന്നു. മൂന്നാം ഓവറില്‍ ഒട്ടിലിയല്‍ ബാര്‍ഡ്മാന്‍ എറിഞ്ഞ പന്ത് എഡ്ജായി മാര്‍ക്കോ യാന്‍സന്റെ കയ്യിലെത്തുകയായിരുന്നു മാക്‌സ് ഒഡൗഡ്.

വെറും രണ്ട് റണ്‍സിനാണ് താരം പുറത്തായത്. എന്നാല്‍ തന്റെ സ്‌പെല്ലിന് തിരികെ വന്ന യാന്‍സന്‍ വീണ്ടും അമ്പരപ്പിക്കുകയായിരുന്നു. നാലാം ഓവറിലെ മൂന്നാം പന്തില്‍ വിക്രം ജിത് സിങ്ങിനെ ക്ലീന്‍ ബൗള്‍ഡാക്കിയാണ് യാന്‍സന്‍ തകര്‍ത്താടിയത്.

ശ്രീലങ്കയെ ആദ്യ കളിയില്‍ തകര്‍ത്ത അന്റിച്ച് നോര്‍ക്യയുടെ വരവും വെറുതെയായില്ല. മൂന്ന് ഓവറില്‍ രണ്ട് വിക്കറ്റ് നേടി ഓറഞ്ച് ആര്‍മിയെ സമ്മര്‍ദത്തിലാക്കി. അവസാന ഓവറില്‍ ബാര്‍ട്മാന്‍ മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കിയതോടെ 9 വിക്കറ്റ് നഷ്ടത്തില്‍ ഓറഞ്ച് പടക്കി 103 റണ്‍സ് നേടാനാണ് സാധിച്ചത്.

പവര്‍ പ്ലേ അവസാനിക്കുമ്പോള്‍ ടീമിന്റെ സ്‌കോര്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 20 റണ്‍സാണ്. ഇതോടെ സൗത്ത് ആഫ്രിക്ക 12 വര്‍ഷത്തിന് ശേഷം ടി-20 ലോകകപ്പില്‍ വഴങ്ങിയ തങ്ങളുടെ രണ്ടാമത്തെ മികച്ച പവര്‍ പ്ലേ സ്‌കോറാണ് നേടിയത്. പാകിസ്ഥാനെതിരെ 2010ല്‍ 19/3 എന്ന സ്‌കോറില്‍ മികച്ച പവര്‍ പ്ലേ സ്‌കോറാണ് ടീനിന് ഉണ്ടായിരുന്നു.

ലോകകപ്പില്‍ സൗത്ത് ആഫ്രിക്ക വഴങ്ങിയ ഏറ്റവും മികച്ച പവര്‍ പ്ലേ സ്‌കോര്‍, എതിരാളികള്‍, വര്‍ഷം

19/3 – പാകിസ്ഥാന്‍ – 2010

20/3 – നെതര്‍ലന്‍ഡ്‌സ് – 2024*

23/3 – സിംബാബ്‌വെ – 2012

സൗത്ത് ആഫ്രിക്ക പ്ലെയിങ് ഇലവന്‍: ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), റീസ ഹെന്റിക്‌സ്, എയ്ഡന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), ട്രിസ്റ്റ്ന്‍ സ്റ്റബ്‌സ്, ഹെന്റിക്ക് ക്ലാസന്‍, ഡേവിഡ് മില്ലര്‍, മാര്‍ക്കോ യാന്‍സന്‍, കേശവ് മഹാരാജ്, കാഗീസോ റബാദ, അന്റിച്ച് നോര്‍ക്യ, ഒട്ടീണിയല്‍ ബാര്‍ഡ്മാന്‍

നെതര്‍ലാന്‍ഡ്‌സ് പ്ലെയിങ് ഇലവന്‍: മൈക്കിള്‍ ലെ, മാക്‌സ് ഒ ഡൗഡ്, വിക്രംജിത്ത് സിങ്, സിബ്രാന്‍ഡ് എന്‍ഗള്‍ബ്രേറ്റ്, സ്‌കോട്ട് എഡ്‌വേര്‍ഡ്‌സ് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ബാസ് ഡി ലീഡ്, തേജ നിദാമനുറു, ലോഗന്‍ വാന്‍ മീകരന്‍, ടിം പ്രിംഗിള്‍, പോള്‍ വാന്‍ മീകരന്‍, വിവിയന്‍ കിന്‍മ

 

 

Content highlight: South Africa In Record Achievement In 2024 t20 world cup