ഇവന്റെ കയ്യില്‍ സൗത്ത് ആഫ്രിക്ക സുരക്ഷിതം; പ്രോട്ടിയാസിനെ കൊണ്ടെത്തിച്ചത് ലോകകപ്പ് ചരിത്രത്തില്‍!
South Africa Cricket
ഇവന്റെ കയ്യില്‍ സൗത്ത് ആഫ്രിക്ക സുരക്ഷിതം; പ്രോട്ടിയാസിനെ കൊണ്ടെത്തിച്ചത് ലോകകപ്പ് ചരിത്രത്തില്‍!
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 27th June 2024, 12:28 pm

ബ്രയാന്‍ ലാറ ക്രിക്കറ്റ് അക്കാദമിയില്‍ നടന്ന ആദ്യ സെമിഫൈനല്‍ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ പ്രോട്ടിയാസ് ഒമ്പത് വിക്കറ്റിന് തോല്‍പ്പിച്ചു. മത്സരത്തില്‍ ടോസ് നേടിയ അഫ്ഗാന്‍ 11.5 ഓവറില്‍ 56 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു.

ഇതോടെ പ്രോട്ടിയാസ് ഐ.സി.സിയുടെ 2024 ടി-20 ലോകകപ്പിലെ ആദ്യ ഫൈനലിസ്റ്റുകളായി മാറിയിരിക്കുകയാണ്. മാത്രമല്ല ആദ്യമായാണ് സൗത്ത് ആഫ്രിക്ക ഒരു ഐ.സി.സി ലോകകപ്പിന്റെ ഫൈനലില്‍ എത്തുന്നത്. എയ്ഡന്‍ മാര്‍ക്രത്തിന്റെ ക്യാപ്റ്റന്‍സിയിലാണ് ടീമിന്റെ വിജയക്കുതിപ്പ്. ഒരു ഐ.സി.സി. ഇവന്റില്‍ സൗത്ത് ആഫ്രിക്കയെ ഫൈനലില്‍ എത്തിക്കുന്ന ആദ്യ ക്യാപ്റ്റനും മാര്‍ക്രം ആണ്.

8.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 60 റണ്‍സ് നേടിയാണ് പ്രോട്ടിയാസ് വിജയം സ്വന്തമാക്കിയത്. റീസ ഹെന്‍ട്രിക്സും ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രവുമാണ് ടീമിനെ വിജയത്തില്‍ എത്തിച്ചത്.

ഇതോടെ മറ്റൊരു തകര്‍പ്പന്‍ നേട്ടമാണ് പ്രോട്ടിയാസ് സ്വന്തമാക്കിയിരിക്കുന്നത്. ഐ.സി.സി. ടി-20 ലോകകപ്പിലെ ഒരു എഡിഷനില്‍ ഏറ്റവും കൂടുതല്‍ വിജയം സ്വന്തംമാക്കുന്ന ടീമാകാനാണ് സൗത്ത് ആഫ്രിക്കയ്ക്ക് സാധിച്ചത്.

Also Read: ബാംഗ്ലൂര്‍ ഡേയ്‌സ് കഴിഞ്ഞ് എല്ലാവരും ആ കാര്യം മറന്നു; ഞാന്‍ ഒരിക്കലും മറന്നിട്ടില്ല: പാര്‍വതി

സൗത്ത് ആഫ്രിക്ക – 8* – 2024

ശ്രീലങ്ക – 6 – 2009

ഓസ്ട്രേലിയ – 6 – 2010

ഓസ്ട്രേലിയ – 6 – 2021

ഇന്ത്യ – 6 – 2024

മത്സരത്തില്‍ റീസ 25 പന്തില്‍ 29* റണ്‍സും മാര്‍ക്രം 21 പന്തില്‍ 23* റണ്‍സുമാണ് സ്വന്തമാക്കിയത്. ഡികോക്ക് 5 റണ്‍സിന് പുറത്തായതോടെ ഇരുവരുടേയും കൂട്ടുകെട്ട് അഫ്ഗാനിസ്ഥാനെ സമ്മര്‍ദത്തിലാക്കുകയായിരുന്നു.

ഇനി ഇന്ന് നടക്കാനിരിക്കുന്ന രണ്ടാം സെമി ഫൈനല്‍ മത്സരത്തില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും. വിജയിക്കുന്ന ടീമും സൗത്ത് ആഫ്രിക്കയും ഫൈനലില്‍ കൊമ്പുകോര്‍ക്കും.

 

Content highlight: South Africa In Record Achievement