വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ടാം ടെസ്റ്റില്‍ സൗത്ത് ആഫ്രിക്കയ്ക്ക് 40 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം. പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റ് തെരഞ്ഞെടുത്ത സൗത്ത് ആഫ്രിക്ക ആദ്യ ഇന്നിങ്‌സില്‍ 160 റണ്‍സിന് ഓള്‍ ഔട്ട് ആയിരുന്നു.
തുടര്‍ ബാറ്റിങ്ങില്‍ വിന്‍ഡീസ് 144 റണ്‍സ് നേടിപ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ 246 റണ്‍സ് നേടി പ്രോട്ടിയാസ് ഓള്‍ ഔട്ട് ആവുകയായിരുന്നു. തുടര്‍ന്ന് 263 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ വിന്‍ഡീസ് 222 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. ഇരുവരും തമ്മില്‍ നടന്ന ആദ്യ ടെസ്റ്റ് മത്സരം സമനിലയില്‍ കലാശിക്കുകയായിരുന്നു. ഇതോടെ പരമ്പര 1-0ന് സൗത്ത് ആഫ്രിക്ക വിജയിക്കുകയും ചെയ്തു.
ഈ വിജയത്തോടെ ഒരു തകര്‍പ്പന്‍ നേട്ടമാണ് സൗത്ത് ആഫ്രിക്കയ്ക്ക് നേടാന്‍ സാധിച്ചത്. ടെസ്റ്റ് പരമ്പരയില്‍ ഒരു എതിരാളിയെ ഏറ്റവും കൂടുതല്‍ തവണ പരാജയപ്പെടുത്തിയ ടീമായി മാറാനാണ് പ്രോട്ടിയാസിന് സാധിച്ചത്. 1998 മുതല്‍ 2024വരെ മത്സരങ്ങളില്‍ വിന്‍ഡീസിനെ പരാജയപ്പെടുത്താനാണ് പ്രോട്ടിയാസിന് സാധിച്ചത്. ഈ നേട്ടത്തില്‍ ഇന്ത്യയും ഓസ്‌ട്രേലിയയുമാണ് തൊട്ട് പിറകിലുള്ളത് ഒമ്പത് വിജയമാണ് വിന്‍ഡീസിനെതിരെ ഇരുവരും നേടിയത്.
ടെസ്റ്റ് പരമ്പരയില്‍ ഒരു എതിരാളിയെ ഏറ്റവും കൂടുതല്‍ പരാജയപ്പെടുത്തിയ ടീം, എതിരാളി, വിജയം, വര്‍ഷം
സൗത്ത് ആഫ്രിക്ക – വെസ്റ്റ് ഇന്‍ഡീസ് – 10 – 1998 മുതല്‍ 2024വരെ
ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് – 9 – 2002 മുതല്‍ 2023 വരെ
ഓസ്‌ട്രേലിയ – വെസ്റ്റ് ഇന്‍ഡീസ് – 9 – 2002 മുതല്‍ 2022 വരെ
സ്പിന്നര്‍മാരും പേസര്‍മാരും ഒരുപോലെ തിളങ്ങിയ മത്സരത്തില്‍ കഗീസോ റബാദയാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ചത്. മൈക്കിള്‍ ലൂയിസിനെ 4 റണ്‍സിനാണ് താരം പറഞ്ഞയച്ചത്. ശേഷം ക്യാപ്റ്റന്‍ ക്രെയ്ഗ് ബ്രാത് വൈറ്റ്റിനെ വിയാന്‍ മുള്‍ഡര്‍ 25 റണ്‍സിനും പുറത്താക്കി. ശേഷം ഡെയ്ന്‍ പീഡ്ട് അലിക് അതനാസയെയും പുറത്താക്കിയതോടെ വിന്‍ഡീസ് സ്‌കോര്‍ ഉയര്‍ത്താന്‍ കഷ്ടപ്പെട്ടു.
ടീമിനുവേണ്ടി കൂടുതല്‍ റണ്‍സ് നേടിയത് ഗുടകേഷ് മോട്ടിയാണ്. 59 പന്തില്‍ നിന്ന് 45 റണ്‍സ് ആണ് താരം നേടിയത്. കേശവ് മഹാരാജാണ് താരത്തെ പുറത്താക്കിയത്. രണ്ടാം ടെസ്റ്റില്‍ എട്ട് വിക്കറ്റാണ് താരം നേടിയത്.
മൂന്ന് വിക്കറ്റുകളാണ് കേശവ് സ്വന്തമാക്കിയത്. 11 ഓവറില്‍ രണ്ട് മെയ്ഡന്‍ അടക്കം 37 റണ്‍സ് വിട്ടുകൊടുത്ത് മിന്നും പ്രകടനമാണ് കേശവ് നടത്തിയത്. വിയാന്‍ രണ്ട് മെയ്ഡന്‍ അടക്കം 35 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റും റബാദ 16 ഓവറില്‍ അഞ്ച് മെയ്ഡന്‍ അടക്കം 50 റണ്‍സ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റുകളും നേടി. ഡെയ്ന്‍ രണ്ട് വിക്കറ്റും സ്വന്തമാക്കി.
Content highlight: South Africa In Great Record Achievement