Sports News
വിന്‍ഡീസിനെ അവര്‍ ശരിക്കും പെരുമാറി; തകര്‍പ്പന്‍ ലീഡില്‍ പ്രോട്ടിയാസ്
സ്പോര്‍ട്സ് ഡെസ്‌ക്
2024 Aug 17, 04:49 am
Saturday, 17th August 2024, 10:19 am

സൗത്ത് ആഫ്രിക്കയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള രണ്ടാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 223 റണ്‍സ് നേടി പ്രോട്ടിയാസ്. പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റ് തെരഞ്ഞെടുത്ത സൗത്ത് ആഫ്രിക്ക ആദ്യ ഇന്നിങ്‌സില്‍ 160 റണ്‍സിന് ഓള്‍ ഔട്ട് ആയിരുന്നു.

എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ 144 റണ്‍സിനാണ് വിന്‍ഡീസിനെ പ്രോട്ടിയാസ് ബൗളര്‍മാര്‍ ചാമ്പലാക്കിയത്. നിലവില്‍ 239 റണ്‍സിന്റെ ലീഡിലാണ് സൗത്ത് ആഫ്രിക്ക. ടോണി ഡി സോഴ്സി 39 റണ്‍സും എയ്ഡന്‍ മര്‍ക്രം 51 റണ്‍സും നേടിയാണ് ഓപ്പണിങ്ങില്‍ നിന്നും മടങ്ങിയത്.

ടീമിനുവേണ്ടി ഉയര്‍ന്ന സ്‌കോര്‍ നേടിയതും മാര്‍ക്രമാണ്. ട്രിസ്റ്റന്‍ സ്റ്റബ്‌സ് 24 റണ്‍സും നേടി. താരത്തിന് പുറമേ കൈയില്‍ വരെയെനി 50 റണ്‍സ് നേടി തന്റെ അര്‍ധ സെഞ്ച്വറി നേടിയാണ് പുറത്താകാതെ നിന്നത്. വിയാന്‍ മുള്‍ഡര്‍ 34 റണ്‍സും നേടിയിട്ടുണ്ട്. വിന്‍ഡീസിന് വേണ്ടി ജൈഡന്‍ സീല്‍സ് മൂന്ന് വിക്കറ്റും ഗുഡകേഷ് മോട്ടി രണ്ട് വിക്കറ്റും നേടി.

ആദ്യ ഇന്നിങ്‌സില്‍ വിന്‍ഡീസിന് വേണ്ടി പിടിച്ചുനിന്നത് ജെയ്‌സണ്‍ ഹോള്‍ഡറാണ്. ആറ് ബൗണ്ടറികളടക്കം 54 റണ്‍സായിരുന്നു നേടിയത്.

ആദ്യ ഇന്നിങ്‌സില്‍ എയ്ഡന്‍ മാര്‍ക്രത്തെ 14 റണ്‍സിന് പുറത്താക്കി ഷമര്‍ ജോസഫ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. പിന്നീട് ഷമറിന്റെ വിളയാട്ടമായിരുന്നു ഗ്രൗണ്ടില്‍. 5 വിക്കറ്റുകളാണ് താരം ടീമിന് വേണ്ടി സ്വന്തമാക്കിയത്.

ക്യപ്റ്റന്‍ തെമ്പ ബാവുമ (0), ഡേവിഡ് ബെഡിങ് ഹാം (28), കൈല്‍ വെറെയെന്നെ (21), കേശവ് മഹാരാജ് (0) എന്നിവരെയാണ് താരം പുറത്താക്കിയത്. സ്വന്തം മണ്ണില്‍ അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ മിന്നും പ്രകടനമാണ് താരം സ്വന്തമാക്കിയത്.

Content Highlight: South Africa In Great Performance Against West Indies