ഐ.സി.സി അണ്ടര്‍ 19 ടി-20 ലോകകപ്പില്‍ സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യ കിരീടം സ്വന്തമാക്കിയിരിക്കുകയാണ്. കോലാലംപൂരിലെ ബയൂമാസ് ഓവലില്‍ നടന്ന മത്സരത്തില്‍ ഒമ്പത് വിക്കറ്റിന് സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടണിഞ്ഞത്.
സൗത്ത് ആഫ്രിക്ക ഉയര്‍ത്തിയ 83 റണ്‍സിന്റെ വിജയലക്ഷ്യം ഒറ്റ വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടക്കുകയായിരുന്നു. ലോകകപ്പിന്റെ ആദ്യ എഡിഷനില്‍ ഷെഫാലി വര്‍മയുടെ നേതൃത്വത്തില്‍ കപ്പുയര്‍ത്തിയ ഇന്ത്യ ഇപ്പോള്‍ നിക്കി പ്രസാദിലൂടെ കിരീടത്തില്‍ മുത്തമിട്ടിരിക്കുകയാണ്.
𝗖. 𝗛. 𝗔. 𝗠. 𝗣. 𝗜. 𝗢. 𝗡. 𝗦! 🏆#TeamIndia 🇮🇳 are the ICC U19 Women’s T20 World Cup 2025 Champions 👏 👏
Scorecard ▶️ https://t.co/hkhiLzuLwj #SAvIND | #U19WorldCup pic.twitter.com/MuOEENNjx8
— BCCI Women (@BCCIWomen) February 2, 2025
എന്നാല്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയം മറ്റൊന്നാണ്. 1998ലെ ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം സൗത്ത് ആഫ്രിക്കയ്ക്ക് പുരുഷവിഭാഗത്തിലും വനിതാവിഭാഗത്തിലും ഐ.സി.സിയുടെ ഒരു ട്രോഫി പോലും നേടാന്‍ സാധിച്ചിട്ടില്ല. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ നാല് ഐ.സി.സി ഇവന്റുകളുടെ ഫൈനലിലാണ് സൗത്ത് ആഫ്രിക്ക പരാജയപ്പെട്ടത്.
2023ലെ വിമണ്‍സ് ടി-20 ലോകകപ്പ് ഫൈനലായിരുന്നു ആദ്യത്തേത്. അന്ന് ന്യൂലാന്‍ഡ്‌സ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഓസ്‌ട്രേലിയ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഉയര്‍ത്തിയ 156 എന്ന വിജയലക്ഷ്യം പ്രോട്ടിയാസിന് മറികടക്കാന്‍ സാധിക്കാതെ വരികയായിരുന്നു.
A disappointing end to what has been a phenomenal campaign for South African Women’s U19 🏏🌎🏆.
🇮🇳 IND U19W take victory by 9 wickets in the final.
Congratulations to these young stars 🇿🇦🤩 who reached the final undefeated.#AlwaysRising #U19WorldCup #WozaNawe #BePartOfIt pic.twitter.com/0vb1kZ5Lw5
— Proteas Women (@ProteasWomenCSA) February 2, 2025
ശേഷം 2024ല്‍ ഐ.സി.സി പുരുഷ വിഭാഗം ടി-20 ലോകകപ്പില്‍ കയ്യെത്തും ദൂരത്ത് വിജയമുണ്ടായിട്ടും ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 176 റണ്‍സിന്റെ വിജയലക്ഷ്യം മറികടക്കാന്‍ കഴിയാതെ 169 റണ്‍സിനാണ് പ്രോട്ടിയാസ് തളര്‍ന്നത്.
അതേ വര്‍ഷം പ്രോട്ടിയാസ് വിമണ്‍സ് ടി-20 ലോകകപ്പ് ഫൈനലില്‍ ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 158 റണ്‍സിന്റെ വിജയലക്ഷ്യം നേടാന്‍ സാധിക്കാതെ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സിന് മത്സരം അവസാനിപ്പിക്കേണ്ടി വന്നിരുന്നു.
ഇപ്പോള്‍ 2025 അണ്ടര്‍ 19 ടി-20 ലോകകപ്പിലും വിധി പ്രോട്ടിയാസിനെ തളര്‍ത്തിയിരിക്കുകയാണ്. ടൂര്‍ണമെന്റിലെ ഒരു മത്സരവും പരാജയപ്പെടാതെയാണ് പ്രോട്ടിയാസ് വിമണ്‍സ് ഇക്കുറി ഫൈനലില്‍ എത്തിയത്.
എന്നാല്‍ ഇന്ത്യയ്ക്ക് മുന്നില്‍ വീണ്ടും തകരാനാണ് പ്രോട്ടിയാസിന് സാധിച്ചത്. എന്നിരുന്നാലും വരാനിരിക്കുന്ന ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ പ്രോട്ടിയാസിന്റെ പുരുഷന്‍മാര്‍ കിരീടം നേടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
Content Highlight: South Africa have lost four World Cup finals in the last two years