| Monday, 21st October 2024, 3:10 pm

പ്രോട്ടിയാസ് കൊടുങ്കാറ്റില്‍ രണ്ടാം തവണയും ബംഗ്ലാദേശിന് നാണക്കേട്!

സ്പോര്‍ട്സ് ഡെസ്‌ക്

സൗത്ത് ആഫ്രിക്കയുടെ ബംഗ്ലാദേശ് പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ ബംഗ്ലാദേശിന് വമ്പന്‍ തിരച്ചടിയാണ് സംഭവിച്ചത്. ഷെര്‍ ഇ ബംഗ്ലായില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

തുടര്‍ന്ന് ആദ്യ ഇന്നിങ്‌സില്‍ 40.1 ഓവറില്‍ വെറും 106 റണ്‍സിനാണ് കടുവകള്‍ ഓള്‍ ഔട്ട് ആയത്. ഇതോടെ ഹോം ടെസ്റ്റില്‍ ഒരു മോശം റെക്കോഡും ബംഗ്ലാദേശ് വാങ്ങിവെച്ചിരിക്കുകയാണ്. ഹോം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ ബംഗ്ലാദേശ് വഴങ്ങുന്ന മൂന്നാമത്തെ മോശം സ്‌കോറാണിത്. 2003ലും പ്രോട്ടിയാസ് ബംഗ്ലാദേശിനെ കുറഞ്ഞ സ്‌കോറില്‍ തകര്‍ത്തിരുന്നു.

ഹോം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ ബംഗ്ലാദേശ് വഴങ്ങുന്ന ഏറ്റവും മോശം സ്‌കോര്‍, എതിരാളി, വേദി, വര്‍ഷം

87/10 – പാകിസ്ഥാന്‍ – ഷെര്‍ ഇ ബംഗ്ലാ നാഷണല്‍ സ്റ്റേഡിയം – 2021

102/10 – സൗത്ത് ആഫ്രിക്ക – ബംഗാബന്ധു നാഷണല്‍ സ്റ്റേഡിയം – 2003

106/10 – ഷെര്‍ ഇ ബംഗ്ലാ നാഷണല്‍ സ്റ്റേഡിയം – 2024*

മത്സരത്തില്‍ പ്രോട്ടിയാസിന്റെ കഗീസോ റബാദയുടെയും വിയാന്‍ മുള്‍ഡറുടെയും കേശവ് മഹാരാജിന്റെയും തകര്‍പ്പന്‍ ബൗളിങ് പ്രകടനത്തിന് മുമ്പില്‍ മുട്ട് കുത്തുകയായിരുന്നു കടുവകള്‍. മൂവരും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ ഡെയ്ന്‍ പീഡ് ഒരു വിക്കറ്റും നേടി മിന്നും പ്രകടനം നടത്തി.

ബംഗ്ലാദേശിന് വേണ്ടി കൂടുതല്‍ റണ്‍സ് നേടിയത് ഓപ്പണര്‍ മഹ്‌മുദുള്‍ ഹസന്‍ ജോയി ആണ്. ഒരു സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ 30 റണ്‍സാണ് താരം നേടിയത്. ടേല്‍ എന്‍ഡ് ബാറ്റര്‍ തൈജുല്‍ ഇസ്‌ലാം 16 റണ്‍സും മെഹ്ദി ഹസ്ന്‍ 13 റണ്‍സും നേടി സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചു. എന്നാല്‍ മറ്റാര്‍ക്കും കാര്യമായ സ്‌കോര്‍ നേടാനായില്ല.

നിലവില്‍ രണ്ടാം തുടര്‍ ബാറ്റിങ്ങിനിറങ്ങിയ പ്രോട്ടിയാസ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 80 റണ്‍സ്‌നേടിയിട്ടുണ്ട്. ക്യാപ്റ്റനും ഓപ്പണറുമായ എയ്ഡന്‍ മര്‍ക്രം ആറ് റണ്‍സിന് പുറത്തായപ്പോള്‍ ട്രിസ്റ്റന്‍ സ്റ്റബ്‌സ് 23 റണ്‍സിനും ഡേവിഡ് ബെന്‍ഡിങ്ഹാം 11 റണ്‍സിനും കൂടാരം കയറി. നിലവില്‍ ക്രീസില്‍ തുടരുന്നത് ടോണി ഡി സോര്‍സിയും (25)റിയാന്‍ റിക്കില്‍ട്ടണുമാണ് (8).

Content Highlight: South Africa Great Performance Against Bangladesh

We use cookies to give you the best possible experience. Learn more