അണ്ടര്‍ 19 ലോകകപ്പില്‍ സൗത്ത് ആഫ്രിക്കക്ക് വിജയം. ഗ്രൂപ്പ് ബിയില്‍ നടന്ന മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡിസിനെ 31 റണ്‍സിനാണ് സൗത്ത് ആഫ്രിക്ക പരാജയപ്പെടുത്തിയത്.
സൗത്ത് ആഫ്രിക്കയിലെ സെന്‍വെസ് പാര്‍ക്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ വിന്‍ഡീസ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത സൗത്ത് ആഫ്രിക്ക 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സ് ആണ് നേടിയത്.
സൗത്ത് ആഫ്രിക്കന്‍ ബാറ്റിങ് നിരയില്‍ ഡെവാന്‍ മറെയ്സ് 38 പന്തില്‍ 65 റണ്‍സും നായകന്‍ ജുവാന്‍ ജെയിംസ് 54 പന്തില്‍ 47 റണ്‍സും ഡേവിഡ് ടീഗര്‍ 98 പന്തില്‍ 44 നേടി മികച്ച പ്രകടനം നടത്തി.
വിന്‍ഡീസ് ബൗളിങ്ങില്‍ നഥാന്‍ സീലി മൂന്ന് വിക്കറ്റും നഥാന്‍ എഡ്വര്‍ഡ്സ്, ഇസായ് തോമെ എന്നിവര്‍ രണ്ടു വീതം വിക്കറ്റുകളും വീഴ്ത്തി മികച്ച പ്രകടനം നടത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് 40.1 ഓവറില്‍ 254 റണ്‍സിന് പുറത്താക്കുകയായിരുന്നു. വിന്‍ഡീസ് ബാറ്റിങ് നിരയില്‍ ജെവല്‍ ആന്‍ഡ്രൂ 96 പന്തില്‍ 130 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. പതിനാല് ഫോറുകളുടെയും മൂന്ന് സിക്സറുകളുടെയും അകമ്പടിയോടുകൂടിയായിരുന്നു താരത്തിന്റെ പ്രകടനം. 135.42 പ്രഹരശേഷിയില്‍ ആയിരുന്നു ജെവസ് ബാറ്റ് വീശിയത്. എന്നാല്‍ ഈ തകര്‍പ്പന്‍ സെഞ്ച്വറി പോലും വിന്‍ഡീസ് ടീമിനെ വിജയത്തില്‍ എത്തിച്ചില്ല.
സൗത്ത് ആഫ്രിക്കയുടെ ബൗളിങ്ങില്‍ ക്വിന മഫക അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം നടത്തി. 9.1 ഓവറില്‍ 38 റണ്‍സ് വിട്ടു നല്‍കിയായിരുന്നു താരം അഞ്ച് വിക്കറ്റുകള്‍ സ്വന്തമാക്കിയത്. റിലെ നോര്‍ട്ടണ്‍, റൊമോഷന്‍ പില്ലയ് എന്നിവര്‍ രണ്ടു വീതം വിക്കറ്റുകളും വീഴ്ത്തിയപ്പോള്‍ സൗത്ത് ആഫ്രിക്ക തകര്‍പ്പന്‍ വിജയം സ്വന്തമാക്കുകയായിരുന്നു.
ജയത്തോടെ ഗ്രൂപ്പ് ബിയില്‍ മൂന്ന് പോയിന്റുമായി ഒന്നാം സ്ഥാനത്താണ് സൗത്ത് ആഫ്രിക്ക. അതേസമയം തോല്‍വിയോടെ പോയിന്റ് ഒന്നുമില്ലാതെ അവസാന സ്ഥാനത്തുമാണ് വിന്‍ഡീസ്.
ജനുവരി 23ന് ഇംഗ്ലണ്ടിനെതിരെയാണ് സൗത്ത് ആഫ്രിക്കയുടെ അടുത്ത മത്സരം. അതേസമയം ജനുവരി 24ന് സ്‌കോട്ട്‌ലാന്‍ഡാണ് വിന്‍ഡീസിന്റെ എതിരാളികള്‍.
Content Highlight: South Africa beat West Indies in Under 19 World cup.