ഇംഗ്ലണ്ട്: വനിതാ ലോകകപ്പ് ക്രിക്കറ്റില്‍ പാകിസ്താനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് മൂന്ന് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. വിജയലക്ഷ്യമായ 207 റണ്‍സ് ഒരോവറും മൂന്ന് വിക്കറ്റുകളും ബാക്കി നില്‍ക്കേ ദക്ഷിണാഫ്രിക്ക നേടിയെടുത്തു.
ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ലൗറ വോള്‍വാര്‍ട് (52) ലിസെല്ലെ ലീ (60) എന്നിവര്‍ അര്‍ധശതകം നേടി. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സ് നേടിയിരുന്നു.
പാകിസ്താന് വേണ്ടി നാഹിദ ഖാന്‍ 79 റണ്‍സ് എടുത്തു. പാക് നിരയില്‍ മറ്റാര്‍ക്കും തന്നെ തിളങ്ങാന്‍ കഴിഞ്ഞില്ല. ദക്ഷിണാഫ്രിക്കയുടെ ഷബ്‌നിം ഇസ്മയിലും മോസ്‌ലിന്‍ ഡാനിയല്‍സും രണ്ട് വിക്കറ്റുകള്‍ വീതം നേടി.
ഇന്നലെ ആരംഭിച്ച വനിതാ ലോകകപ്പിന്റെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ വിജയിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരായ മത്സരം ഇന്ത്യന്‍ പെണ്‍പുലികള്‍ സ്വന്തമാക്കിയത് 35 റണ്‍സിന്റെ ജയത്തോടെയാണ്.
Don”t Miss to Read: ക്യാമറച്ചേട്ടന്‍ എത്തിയില്ല; പോര്‍ച്ചുഗല്‍ സന്ദര്‍ശനത്തിനിടെ കാറില്‍ നിന്ന് ഇറങ്ങാന്‍ കൂട്ടാക്കാതെ മോദി ; വീഡിയോ
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 281 റണ്‍സാണ് അടിച്ചു കൂട്ടിയത്. 282 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന്റെ പെണ്‍പട പക്ഷേ 246 റണ്‍സെടുക്കുമ്പോഴേക്കും പുറത്തായി. ഓപ്പണര്‍മാര്‍ ഒരുക്കിയ മികച്ച അടിത്തറയാണ് ഇന്ത്യയ്ക്ക് ഉയര്‍ന്ന സ്‌കോര്‍ സമ്മാനിച്ചത്. ഓപ്പണര്‍മാരായ പൂനം റൗത്തും സ്മൃതി മന്ദാനയും 144 റണ്‍സാണ് ടീമിനായി നേടിയത്.
മൂന്ന് അര്‍ധശതകങ്ങളാണ് ഇന്ത്യന്‍ നിരയില്‍ പിറന്നത്. സ്മൃതിയ്ക്കും (72 ബോളില്‍ 90 റണ്‍സ്) പൂനത്തിനും (134 ബോളില്‍ 86 റണ്‍സ്) ഒപ്പം ക്യാപ്റ്റന്‍ മിഥാലി രാജും (73 ബോളില്‍ 71 റണ്‍സ്) അര്‍ധശതകം നേടി. തുടര്‍ച്ചയായ ഏഴാം മല്‍സരത്തിലും അര്‍ധസെഞ്ചുറിയെന്ന റെക്കോര്‍ഡും ഇതോടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്വന്തമാക്കി.
Also Read: പൊലീസിന് വേണ്ടി ചാരവൃത്തി നടത്തിയെന്ന് സംശയം; ബീഹാറില്‍ നക്‌സലുകള്‍ 26-കാരിയുടെ തല വെട്ടി
മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ട് മികച്ച ബാറ്റിംഗ് പുറത്തെടുത്തെങ്കിലും സ്പിന്‍ കരുത്തില്‍ ഇറങ്ങിയ ഇന്ത്യന്‍ ബോളര്‍മാരുടെ നിയന്ത്രണത്തില്‍ നില്‍ക്കാനേ കഴിഞ്ഞുള്ളു. ഇന്ത്യയ്ക്കായി ദീപ്തി ശര്‍മ മൂന്നും ശിഖ പാണ്ഡേ രണ്ടും വിക്കറ്റെടുത്തു. മൂന്നുപേരെ റണ്ണൗട്ടാക്കി. സ്മൃതി മന്ദാനയാണ് വുമണ്‍ ഓഫ് ദ് മാച്ച്. വ്യാഴാഴ്ച വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മല്‍സരം.
ചിത്രങ്ങള്‍ക്ക് കടപ്പാട് ഐ.സി.സി: