ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിനുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ച് സൗത്ത് ആഫ്രിക്ക. ടെസ്റ്റ്, ഏകദിനം, ടി-20 പരമ്പരക്കുള്ള സ്‌ക്വാഡാണ് തിങ്കളാഴ്ച പ്രഖ്യാപിച്ചത്.
ഏകദിനത്തിലും ടി-20യിലും ഏയ്ഡന്‍ മര്‍ക്രമിന്റെ നേതൃത്വത്തില്‍ സൗത്ത് ആഫ്രിക്ക ഇറങ്ങുമ്പോള്‍ തെംബ ബാവുമയാണ് ടെസ്റ്റ് ടീമിനെ നയിക്കുന്നത്.
ഏകദിന ലോകകപ്പില്‍ തിളങ്ങിയ സൂപ്പര്‍ താരങ്ങളെയടക്കം ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് സൗത്ത് ആഫ്രിക്ക ഇന്ത്യക്കെതിരെ ഇറങ്ങുന്നത്.
മൂന്ന് ടി-20യും അത്രതന്നെ ഏകദിനങ്ങളും രണ്ട് ടെസ്റ്റുമാണ് ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലുള്ളത്. ടി-20 പരമ്പരയാണ് ആദ്യം നടക്കുന്നത്.
ഡിസംബര്‍ 10ന് കിങ്‌സ്മീഡിലാണ് ആദ്യ മത്സരം അരങ്ങേറുന്നത്. ഡിസംബര്‍ 17ന് ഏകദിന പരമ്പരയും 26ന് ടെസ്റ്റ് പരമ്പരയും ആരംഭിക്കും. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2023-25 സൈക്കിളില്‍ സൗത്ത് ആഫ്രിക്കയുടെ ആദ്യ ടെസ്റ്റ് പരമ്പരയാണിത്.
🟢 SQUAD ANNOUNCEMENT 🟡
CSA has today named the Proteas squads for the all-format inbound tour against India from 10 Dec – 7 Jan 🇿🇦🇮🇳
Captain Temba Bavuma and Kagiso Rabada are amongst a group of players that have been omitted for the white-ball leg of the tour in order to… pic.twitter.com/myFE24QZaz
അതേസമയം, നേരത്തെ തന്നെ ഇന്ത്യ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിനുള്ള സ്‌ക്വാഡ് അനൗണ്‍സ് ചെയ്തിരുന്നു. ടെസ്റ്റില്‍ രോഹിത് ശര്‍മയെയും ഏകദിനത്തില്‍ കെ.എല്‍. രാഹുലിനെയും നായകനാക്കിയാണ് ബി.സി.സി.ഐ സ്‌ക്വാഡ് പ്രഖ്യാപിച്ചിരിക്കുന്നത്. സൂര്യകുമാറാണ് ടി-20 നായകന്‍.