Advertisement
Sports News
'അത് എന്നെ അത്ഭുതപ്പെടുത്തി'; ബി.സി.സി.ഐയുടെ പുതിയ തീരുമാനത്തില്‍ അഭിപ്രായവുമായി സൗരവ് ഗാംഗുലി
സ്പോര്‍ട്സ് ഡെസ്‌ക്
2024 Feb 29, 05:05 pm
Thursday, 29th February 2024, 10:35 pm

ബി.സി.സി.ഐ പുറത്തുവിട്ട പുതിയ കേന്ദ്ര കരാറില്‍ നിന്ന് ശ്രേയസ് അയ്യരെയും ഇഷാന്‍ കിഷനെയും പുറത്താക്കിയതില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി നിരാശ പങ്കുവെച്ചിരുന്നു. എന്നാല്‍ താരങ്ങള്‍ പ്രധാനപ്പെട്ട ആഭ്യന്തര മത്സരമായ രഞ്ജി ട്രോഫി കളിക്കാന്‍ വിസമ്മതിച്ചതില്‍ മുന്‍ താരം അത്ഭുതപ്പെടുകയും ചെയ്തു.

കിഷനും അയ്യര്‍ക്കുമെതിരെ എടുത്ത നടപടിക്ക് ഗാംഗുലി പിന്തുണയും അറിയിച്ചിരുന്നു. ഫോര്‍മാറ്റുകളില്‍ ഉടനീളം ടീമിന്റെ ഭാഗമായിട്ടും താരങ്ങളുടെ മോശം മനോഭാവത്തെതുടര്‍ന്നാണ് ഇന്ത്യന്‍ ക്രിക്കറ്റ് ബോഡി ഇത്തരത്തില്‍ തീരുമാനമെടുത്തത്. ഇന്ത്യന്‍ ഹെഡ് കോച്ച് രാഹുല്‍ ദ്രാവിഡും ബി.സി.സി.ഐ പ്രസിഡന്റ് ജയ് ഷായും താരങ്ങളോട് രഞ്ജി ട്രോഫി കളിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഇരുവരും ചെവി കൊണ്ടില്ലായിരുന്നു.

ഇരുവരുടെയും കാഴ്ചപ്പാടിനെ കുറിച്ച് സംസാരിക്കുകയായിരുന്നു രാഹുല്‍.

‘അവര്‍ രഞ്ജി ട്രോഫി കളിക്കണമെന്ന് ബോര്‍ഡ് ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഇരുവരും രഞ്ജി ട്രോഫി കളിക്കാഞ്ഞതില്‍ എനിക്ക് ആശ്ചര്യവും നിരാശയും ഉണ്ട്. ബോര്‍ഡ് അവര്‍ക്ക് ശരിയെന്ന് തോന്നിയ തീരുമാനമാണ് എടുത്തത്,’സൗരവ് ഗാംഗുലി റെവ് സ്‌പോര്‍ട്‌സിനോട് പറഞ്ഞു.

 

‘നിങ്ങള്‍ രഞ്ജി ട്രോഫി കളിച്ചിരുന്നെങ്കില്‍ അവര്‍ ഇങ്ങനെ ഒരു തീരുമാനം എടുക്കില്ല. ശ്രേയസ് ഇപ്പോള്‍ മുംബൈയ്ക്ക് വേണ്ടി രഞ്ജി ട്രോഫി സെമിഫൈനല്‍ കളിക്കാനിരിക്കുകയാണ്,’ഗാംഗുലി പറഞ്ഞു.

ഇഷാന്‍ കിഷന്‍ തന്നെ അത്ഭുതപ്പെടുത്തി എന്നും രാഹുല്‍ ദ്രാവിഡ് കൂട്ടിച്ചേര്‍ത്തിരുന്നു.

‘ഇഷാന്‍ എന്നെ അത്ഭുതപ്പെടുത്തി അവന്‍ ഒരു മികച്ച കളിക്കാരനാണ്, അവന്‍ എല്ലാ ഫോര്‍മാറ്റിലും ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. അവന്‍ ഇനിയും കളിക്കണം. കരാറില്‍ ഒപ്പ് വെക്കുമ്പോള്‍ നിയമങ്ങള്‍ പാലിക്കണമെന്ന കടുത്ത നിലപാട് തന്നെയാണ് ബോര്‍ഡ് സ്വീകരിച്ചതും,’അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

Content Highlight: Sourav Ganguly Talks About Ishan Kishan And Shreyas Iyer