|

പാകിസ്ഥാന്‍ ബൗളര്‍മാര്‍ക്കെതിരെ അവന്‍ മികച്ച പ്രകടനം നടത്തും: തുറന്ന് പറഞ്ഞ് സൗരവ് ഗാംഗുലി

സ്പോര്‍ട്സ് ഡെസ്‌ക്

2025 ചാമ്പ്യന്‍സ് ട്രോഫിയുടെ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ പാകിസ്ഥാന്‍ ന്യൂസിലാന്റിനോട് പരാജയപ്പെട്ടിരുന്നു. അതേസമയം ഇന്ന് (വ്യാഴം) ദുബായില്‍ നടക്കാനിരിക്കുന്ന മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യ തങ്ങളുടെ ആദ്യ മത്സരത്തിന് ഒരുങ്ങുകയാണ്. എന്നാല്‍ ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്നത് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരത്തിനാണ്.

ചിരവൈരികളായ ഇരു ടീമും ഏറ്റുമുട്ടുമ്പോള്‍ ആവേശം പതിന്‍ മടങ്ങ് കൂടുതലാണ്. ഫെബ്രുവരി 23ന് ദുബായില്‍ വെച്ചാണ് പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ ഏറ്റുമുട്ടുന്നത്. നഷ്ടപ്പെട്ട കിരീടം തിരിച്ചെടുക്കണെനെന്ന ലക്ഷ്യത്തോടെയാണ് രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ ഇറങ്ങുന്നത്.

എന്നിരുന്നാലും ജസ്പ്രീത് ബുംറ പുറത്തായതും ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷബ് പന്തിന് പരിക്ക് പറ്റിയതും ഇന്ത്യയ്ക്ക് തിരിച്ചടിയാണ്. എന്നാല്‍ ഇന്ത്യയ്ക്ക് വേണ്ടി മിന്നും പ്രകടനം നടത്താന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിക്ക് സാധിക്കുമെന്നാണ് മുന്‍ ഇന്ത്യന്‍ താരം സൗരവ് ഗാംഗുലി പറഞ്ഞിരിക്കുന്നത്.

‘പാകിസ്ഥാന്റെ ബൗളിങ് നിരയെ നേരിടാന്‍ വിരാടിന് സാധിക്കുമെന്നും അതോടൊപ്പം ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഫോമും ഇന്ത്യയ്ക്ക് നിര്‍ണായകമാകുമെന്നും ഗാംഗുലി പറഞ്ഞു.വിരാട് കോഹ്‌ലി നന്നായി കളിക്കുന്നു, അതിനെക്കുറിച്ച് ഒരു ചോദ്യവുമില്ല. പാകിസ്ഥാന്‍ ബൗളര്‍മാരെ നേരിടാന്‍ അവന് സാധിക്കും.

രോഹിത് ശര്‍മയ്‌ക്കൊപ്പം അദ്ദേഹം ഇന്ത്യയുടെ വലിയ കരുത്തും പ്രധാന കളിക്കാരനുമാകും. രോഹിത്തും ഒരുപോലെ പ്രധാനമാണ്. അവന്റെ ഫോമും പ്രധാനമാണ്. മുഴുവന്‍ ടീമം അംഗങ്ങള്‍ മികച്ച പ്രകടനം നടത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,’ ഗാംഗുലി പറഞ്ഞു.

2025 ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്, രവീന്ദ്ര ജഡേജ, വരുണ്‍ ചക്രവര്‍ത്തി

യാത്ര ചെയ്യാത്ത പകരക്കാര്‍

യശസ്വി ജെയ്‌സ്വാള്‍, മുഹമ്മദ് സിറാജ്, ശിവം ദുബെ

Content Highlight: Sourav Ganguly Talking About Rohit Sharma And Virat Kohli