| Monday, 6th January 2025, 3:22 pm

170 അല്ലെങ്കില്‍ 180 റണ്‍സ് നേടിയാല്‍ ടെസ്റ്റ് ക്രിക്കറ്റ് വിജയിക്കില്ല: ഇന്ത്യന്‍ ടീമിനെതിരെ വിമര്‍ശനവുമായി സൗരവ് ഗാംഗുലി

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള സിഡ്‌നി ടെസ്റ്റിലും ഇന്ത്യ പരാജയപ്പെട്ടതോടെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ അഞ്ച് മത്സരങ്ങളില്‍ 3-1ന് ഓസീസ് വിജയം സ്വന്തമാക്കിയത്. ഇതോടെ നീണ്ട 10 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഓസ്‌ട്രേലിയ ബോര്‍ഡര്‍ ഗവാസ്‌കര്‍ പരമ്പരയില്‍ കിരീടം നേടുന്നത്.

ഇപ്പോള്‍ ഇന്ത്യയുടെ മോശം പ്രകടനത്തെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും സൂപ്പര്‍ താരവുമായിരുന്ന സൗരവ് ഗാംഗുലി. ഇന്ത്യയുടെ ബാറ്റിങ് പ്രകടനം വളരെ മോശമായിരുന്നെന്നും 170- 180 റണ്‍സ് നേടിയാല്‍ ടെസ്റ്റില്‍ വിജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഗാംഗുലി പറഞ്ഞത്

‘ഇന്ത്യ നന്നായി ബാറ്റ് ചെയ്തില്ല. ടെസ്റ്റ് ക്രിക്കറ്റില്‍, നിങ്ങള്‍ നന്നായി ബാറ്റ് ചെയ്യുകയും മാന്യമായ സ്‌കോറുകള്‍ സ്ഥാപിക്കുകയും വേണം. 170 അല്ലെങ്കില്‍ 180 റണ്‍സ് നേടി നിങ്ങള്‍ക്ക് ടെസ്റ്റ് മത്സരങ്ങള്‍ വിജയിക്കാനാവില്ല. ഒരു ടെസ്റ്റ് വിജയിക്കണമെങ്കില്‍ കുറഞ്ഞത് 350-400 റണ്‍സ് സ്‌കോര്‍ ചെയ്യണം,

10 വര്‍ഷത്തിന് ശേഷമാണ് ഓസ്‌ട്രേലിയ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി സ്വന്തമാക്കുന്നത്. എന്നാല്‍ ഇന്ത്യയുട ആധിപത്യം തകര്‍ത്തുകൊണ്ട് വമ്പന്‍ പ്രകടനമായിരുന്നു ഓസീസ് പരമ്പരയിലുടനീളം കാഴ്ചവെച്ചത്. എന്നാല്‍ ഇന്ത്യയുടെ കാര്യം ഏറെ നിരാശാജനകമായിരുന്നു. ഹോം ടെസ്റ്റില്‍ ന്യൂസിലാന്‍ഡിനെതിരെ മൂന്ന് ടെസ്റ്റ് മത്സരങ്ങള്‍ പരാജയപ്പെട്ട് ഓസ്‌ട്രേലിയയിലേക്ക് വണ്ടി കയറിയ ഇന്ത്യ പെര്‍ത്തില്‍ മാത്രമാണ് വിജയിക്കാന്‍ സാധിച്ചത്.

ബാറ്റിങ് ലൈനപ്പില്‍ യശസ്വി ജെയ്‌സാള്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ മികവ് പുലര്‍ത്തിയപ്പോള്‍ സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മയ്ക്കും വിരാട് കോഹ്‌ലിക്കും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ല.

Content Highlight: Sourav Ganguly Talking About Indian Batting Unite

We use cookies to give you the best possible experience. Learn more