2023 ഏകദിനലോകകപ്പ് ആവേശത്തോടെ തുടരുകയാണ്. കളിച്ച എട്ട് മത്സരങ്ങളും വിജയിച്ച് 16 പോയിന്റോടെ രോഹിത് ശര്‍മയും സംഘവും ഒന്നാം സ്ഥാനത്ത് ആധിപത്യം ഉറപ്പിച്ചിരിക്കുകയാണ്. നിലവില്‍ രണ്ടാം സ്ഥാനത്ത് സൗത്ത് ആഫ്രിക്കയും മൂന്നാം സ്ഥാനത്തുള്ള ഓസ്ട്രേലിയയുമാണ്. ശ്രീലങ്കയുമായുള്ള മത്സരത്തില്‍ വിജയിച്ചതോടെ ന്യൂസിലാന്‍ഡും സെമി ഫൈനലും ഉറപ്പിച്ചിരിക്കുകയാണ്.
2023 ലോകകപ്പില്‍ ഇന്ത്യ മികച്ച പ്രകടനമാണ് ഉടനീളം കാഴ്ച്ചവെക്കുന്നത്. രോഹിത് നയിക്കുന്ന ടീം ബൗളിങ് നിരയും ബാറ്റിങ് നിരയും മികച്ച ശക്തിപ്രകടനമാണ് നടത്തുന്നത്. രോഹിത്തിന്റ ക്യാപ്റ്റന്‍സിയെ കുറിച്ച് അടുത്തിടെ സൗരവ് ഗാംഗുലി സംസാരിക്കുകയുണ്ടായിരുന്നു. വിരാട് കോഹ്‌ലി സ്ഥാനമൊഴിഞ്ഞതിന് ശേഷം രോഹിത്താണ് ടി-20യില്‍ നായകനായി വന്നിരുന്നത്. തുടര്‍ന്ന് ഏകദിന ടീമിലും ഇന്ത്യന്‍ നായകസ്ഥാനത്തേക്ക് രോഹിത്തിനെ പരാമര്‍ശിച്ചിരുന്നു. എന്നാല്‍ രോഹിത് ക്യാപറ്റന്‍ സ്ഥാനം ആഗ്രഹിച്ചില്ലായിരുന്നു.
ദേശീയ സെലക്ടര്‍മാരും ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോഡും വൈറ്റ് ബൗള്‍ ക്രിക്കറ്റില്‍ ക്യാപ്റ്റനെ തിരഞ്ഞപ്പോള്‍ കോഹ്‌ലി അതിന് സമ്മതിച്ചിരുന്നു. എന്നാല്‍ സൗത്ത് ആഫ്രിക്കക്കെതിരായ പരമ്പരയില്‍ തോല്‍വി വഴങ്ങിയതോടെ വിരാട് നായകസ്ഥാനത്ത് നിന്ന് മാറി നില്‍ക്കുകയായിരുന്നു. അതിന് ശേഷമാണ് രോഹിത് എല്ലാ ഫോര്‍മാറ്റിലും ഇന്ത്യയുടെ മുഴവുന്‍ സമയ ക്യാപ്റ്റനാവുകയായിരുന്നു. അന്ന് ബി.സി.സി അദ്ധ്യക്ഷനായ സൗരവ് ഗാംഗുലി രോഹിത്തിനോട് കമാന്റ് എടുക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. രോഹിത്തിന്റെ പേര് പരസ്യമായി പ്രഖ്യാപിക്കുമെന്നും ഭീഷണിപ്പെടുത്തിയപ്പോള്‍ സ്ഥാനമേല്‍ക്കാതെ വെറെ വഴിയില്ലായിരുന്നു.
‘എല്ലാ ഫോര്‍മാറ്റിലും ക്യാപ്റ്റനാകുന്നത് വളരെ സമ്മര്‍മുണ്ടാക്കുന്നത് കാരണം രോഹിത് നായകസ്ഥാനം ആവിശ്യപ്പെട്ടില്ലായിരുന്നു. ഏതെങ്കിലും വേദിയില്‍ അവന്‍ സ്ഥാനം വേണ്ടെന്ന് പറയുകയാണെങ്കില്‍ ഞാന്‍ അവന്റെ പേര് പരസ്യമായി പ്രഖ്യാപിക്കുമായിരുന്നു. അദ്ദേഹം എന്റെ വാക്ക് കേട്ട് ഇന്ത്യയെ മുന്നില്‍ നിന്നും നയിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. നിങ്ങള്‍ക്ക് അതിന്റെ ഫലങ്ങള്‍ പരിശോദിക്കാം,’ അദ്ദേഹം കൊല്‍ക്കത്ത ടി.വിയില്‍ പറഞ്ഞു.
ഓസ്‌ട്രേലിയക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ വരെ എത്തി ഇന്ത്യ തോല്‍വി വഴങ്ങിയിരുന്നു, പിന്നീട് ഇംഗ്ലണ്ടിനെതിരായ ഐ.സി.സി ടി-ട്വന്റി ലോകകപ്പിന്റെ സെമി ഫെനലിലും ഇന്ത്യന്‍ ടീമിനെ വിജയത്തിലേക്ക് എത്തിക്കുന്നതില്‍ പരാജയപ്പെട്ടിരുന്നു.
ഒടുവില്‍ 2023 ലോകകപ്പിന്റെ തുടര്‍ച്ചയായ വിജയാഘോഷത്തിലാണ് രോഹിത്തും സംഘവും. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നവംബര്‍ 15ന് നടക്കുന്ന ആദ്യ സെമി ഫൈനല്‍ മത്സരത്തില്‍ ഇന്ത്യയുടെ എതിരാളി ന്യൂസിലാന്‍ഡ് ആണെന്നത് ഇതിനോടകം തെളിഞ്ഞിരിക്കുകയാണ്. സെമിയില്‍ വിജയിച്ച് ഇന്ത്യ 2023ലെ ലോകകപ്പ് ചാമ്പ്യന്‍മാരാവുന്നത് കാത്തിരിക്കുകയാണ് ആരാധകര്‍.
Content Highlight: Sourav Ganguly Says Rohit Refused To Be Indian Captain