മഹേന്ദ്ര സിങ് ധോണി ചാംപ്യനാണ്. പക്ഷെ ടീമില്‍ നിലനില്‍ക്കണമെങ്കില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കണമെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. വെസ്റ്റ് ഇന്‍ഡീസിനെതിരേയും ഓസ്‌ട്രേലിയയ്‌ക്കെതിരെയുമുള്ള മത്സരങ്ങളില്‍ ധോണിയ്ക്ക് വിശ്രമം അനുവദിച്ച സാഹചര്യത്തിലാണ് വിശദീകരണവുമായി മുന്‍ നായകന്‍ രംഗത്ത് എത്തിയത്.
നമ്മുടെ ജോലി എന്തായാലും എത്ര പരിചയസമ്പത്ത് നേടിയെടിത്താലും മികച്ച പ്രകടനം പുറത്തെടുത്തില്ലെങ്കില്‍ നമ്മുടെ സ്ഥാനം മറ്റുള്ളവര്‍ ഏറ്റെടുക്കുമെന്ന് ഗാംഗുലി പറഞ്ഞു. ധോനിക്ക് ആശംസകള്‍ നേരുന്നുവെന്നും യഥാര്‍ത്ഥ യോദ്ധാക്കള്‍ തളരില്ലെന്നും ദാദ കൂട്ടിച്ചേര്‍ത്തു.
ALSO READ: കോഹ്‌ലിയെ എങ്ങനെ നേരിടണം; ഓസീസ് ബൗളര്‍മാര്‍ക്ക് വാര്‍ണറിന്റെയും സ്മിത്തിന്റെയും ട്യൂഷന്‍
ധോണിയെ കുറിച്ച് പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് ഗാംഗുലിയെ കുറിച്ച് പറഞ്ഞതും ഗാംഗുലി ഓര്‍ത്തെടുത്തു. ഇതുപോലൊരു കളിക്കാരനെ നിങ്ങള്‍ക്ക് എങ്ങനെ ലഭിക്കുന്നുവെന്നാണ് പര്‍വേസ് ചോദിച്ചത്. അദ്ദേഹത്തിന്റെ കഴിവില്‍ ആശ്ചര്യം പ്രകടിപ്പിച്ചായിരുന്നു അദ്ദേഹം അങ്ങനെ ചോദിച്ചത്. വാഗാ ബോര്‍ഡറിലൂടെ നടന്ന ധോണിയെ ഞങ്ങള്‍ പിടിച്ച് വലിച്ച് ഇന്ത്യയിലേക്ക് കൊണ്ടുവന്നതാണെന്ന രസകരമായ മറുപടി താന്‍ നല്‍കിയെന്നും ദാദ പറഞ്ഞു.