കൊല്‍ക്കത്ത: ഏകദിനത്തിലെ ഏറ്റവും മികച്ച കളിക്കാരനായിട്ടും 15 മാസത്തോളം ഒറ്റ ഏകദിനത്തില്‍ പോലും എന്നെ കളിപ്പിക്കാതിരുന്നിട്ടുണ്ടെന്ന് മുന്‍ ഇന്ത്യന്‍ നായകന് സൗരവ് ഗാംഗുലി. ട്വന്റി-20 വനിതാ ലോകകപ്പിന്റെ സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ മിതാലി രാജിനെ കളിപ്പിക്കാത്തതില്‍ വിവാദം കൊഴുക്കുന്നതിനിടെയാണ് പ്രതികരണവുമായി ഗാംഗൂലി രംഗത്തെത്തിയത്.
ലോകത്തിലെ ഏറ്റവും മികച്ചവര്‍ക്ക് പുറത്തേക്കുള്ള വഴിതുറക്കുക എന്നത് സാധാരണമാണ്. എന്നാല്‍ ഇത് മിതാലിയുടെ കരിയറിന്റെ അവസാനമല്ലെന്നും ഗാംഗുലി പറഞ്ഞു. ഇതൊക്കെ ജീവിതത്തില്‍ സംഭവിക്കു ടോളിഗഞ്ച് ക്രിക്കറ്റ് ക്ലബ്ബില്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ സംസാരിക്കവേ ഗാംഗുലി വ്യക്തമാക്കി.
Read Also: ബാറ്റെടുത്തു, റെക്കോഡുമായി മടങ്ങി; കോഹ്ലിയുടെ ഒറ്റ ഇന്നിംഗ്സില്‍ പിറന്ന റെക്കോഡുകള്‍
ഇന്ത്യന്‍ നായകനായ ശേഷം മിതാലിയെപ്പോലെ താനും ഡഗ് ഔട്ടിലിരിക്കേണ്ടി വന്നിട്ടുണ്ട്. മിതാലിയും എന്നെ പ്പോലെ തഴയപ്പെട്ടപ്പോള്‍ ഈ ഗ്രൂപ്പിലേക്ക് സ്വാഗതം എന്നാണ് ഞാന്‍ പറഞ്ഞത്. ക്യാപ്റ്റന്‍ പറഞ്ഞാല്‍ പിന്നെ അതനുസരിക്കുകയേ വഴിയുള്ളു. 2006ല്‍ പാക്കിസ്ഥാനെതിരെ നടന്ന ഫൈസസാലാബാദ് ടെസ്റ്റിലായിരുന്നു എന്നെ പുറത്തിരിരുത്തിയത്” ഗാംഗുലി വിശദീകരിച്ചു.
മിതാലിയെ പുറത്തിരുത്തിയതിലല്ല, സെമിയില്‍ ഇന്ത്യ ഇംഗ്ലണ്ടിനോട് തോറ്റതിലാണ് തനിക്ക് ഏറെ നിരാശ. കാരണം ഈ ടീമിന് അതിനപ്പുറം പോവാനുള്ള മികവുണ്ടായിരുന്നു. ഇതൊക്കെ സംഭവിക്കും. കാരണം ജീവിതത്തില്‍ ഒന്നിനും ഗ്യാരണ്ടിയില്ലല്ലോ എന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു.
പരിക്കുകളോ ഫോം ഇല്ലായ്മയോ അലട്ടാതിരുന്ന മിതാലിയെ മത്സരത്തില്‍ നിന്ന് ഒഴിവാക്കിയത് വിവാദമായിരുന്നു. ഇന്ത്യക്കായി ട്വന്റി 20-യില്‍ ഏറ്റവു കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ള മിതാലിയെ റിസര്‍വ് ബെഞ്ചിലിരുത്തിയതിനെതിരേ നിരവധി പേരാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ രംഗത്തെത്തുന്നത്. പലരും കടുത്ത ഭാഷയിലാണ് ഈ തീരുമാനത്തെ വിമര്‍ശിച്ചത്.
ഇംഗ്ലണ്ടിനെതിരെ റണ്‍സ് എടുക്കാന്‍ ഇന്ത്യയുടെ വനിതാ താരങ്ങള്‍ പരാജയപ്പെട്ടിരുന്നു. രണ്ടക്കമുള്ള രണ്സ് നേടാന്‍ സാധിച്ചത് വെറും നാല് പേര്‍ക്ക് മാത്രമായിരുന്നു. 34 റണ്‍സോടെ സ്മൃതി മന്ഥാനയും 26റണ്‍സ് നേടിയ ജെമീമാ റോഡ്രിഗസും മാത്രമാണ് ചെറിയ ഒരു ചെറുത്ത് നില്‍പ്പെങ്കിലും കാണിച്ചത്.