| Saturday, 11th August 2018, 5:17 pm

നായകനായി വീണ്ടും ദാദ; സൗരവ് ഗാംഗുലി ബി.സി.സി.ഐ പ്രസിഡന്റായേക്കുമെന്ന് റിപ്പോര്‍ട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ സൗരവ് ഗാംഗുലി ബി.സി.സി.ഐ പ്രസിഡന്റായേക്കുമെന്ന് റിപ്പോര്‍ട്ട്. ലോധ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം ബി.സി.സി.ഐ ഭരണഘടനയില്‍ മാറ്റം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ക്രിക്കറ്റ് ബോര്‍ഡിന്റെ ഭരണതലത്തിലെ കെടുകാര്യസ്ഥത വിവാദമായ പശ്ചാത്തലത്തില്‍ മുഖം രക്ഷിക്കാനായാണ് ഗാംഗുലിയെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരുന്നത്. പ്രസിഡന്റ് സ്ഥാനത്തേക്ക് നിലവില്‍ ഏറ്റവും അനുയോജ്യന്‍ ഗാംഗുലിയാണെന്നായിരുന്നു മുതിര്‍ന്ന ബി.സി.സി.ഐ അംഗത്തിന്റെ പ്രതികരണം.

ALSO READ: ദുരിതാശ്വാസ ക്യാമ്പിലേക്ക് 50 പുതപ്പുകള്‍ സൗജന്യമായി നല്‍കി മലയാളി കളിയാക്കുന്ന “ഹിന്ദിക്കാരന്‍”

നേരത്തെ ബോര്‍ഡിന്റെ തലപ്പത്ത് രാഷ്ട്രീയനേതാക്കളോ സര്‍ക്കാര്‍ ഉദ്യോഗസ്ഥരോ വേണ്ടെന്ന് ലോധ കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. ബി.സി.സി.ഐയുടെ പുതുക്കിയ ഭരണഘടനപ്രകാരം ഏത് സംസ്ഥാനത്തുള്ളവര്‍ക്കും പ്രസിഡന്റ് സ്ഥാനത്തേക്ക് നോമിനേഷന്‍ സമര്‍പ്പിക്കാം.

മാത്രമല്ല ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റെന്ന നിലയില്‍ മികച്ച പ്രവര്‍ത്തനമാണ് ഗാംഗുലി കാഴ്ചവെക്കുന്നത്. ബംഗാള്‍ ക്രിക്കറ്റ് നേതൃത്വത്തില്‍ മൂന്നാം തവണയാണ് ഗാംഗുലി സ്ഥാനമുറപ്പിക്കുന്നത്.

ALSO READ: “വീടൊക്കെ നമുക്ക് പുതിയതുണ്ടാക്കാം, വിഷമിക്കേണ്ട, നിങ്ങളുടെ ജീവനാണ് ഞങ്ങള്‍ക്ക് വലുത്” ദു:ഖം പങ്കുവെച്ച വീട്ടമ്മയോട് മുഖ്യമന്ത്രി

നിലവില്‍ ഗാംഗുലി ബി.സി.സി.ഐയുടെ ടെക്‌നിക്കല്‍ കമ്മിറ്റിയിലും ഉപദേശകസമിതിയിലും ഐ.പി.എല്‍ ഗവേണിംഗ് കൗണ്‍സിലിലും അംഗമാണ്.

അതേസമയം പ്രസിഡന്റ് സ്ഥാനത്തേക്ക് മറ്റാരും അപേക്ഷ സമര്‍പ്പിച്ചില്ലെങ്കില്‍ മാത്രം തീരുമാനം അറിയിക്കാമെന്നാണ് ഗാംഗുലിയുടെ നിലപാട്.

കോഴ വിവാദത്തില്‍പെട്ട് മുങ്ങിയ ഇന്ത്യന്‍ ക്രിക്കറ്റിനെ പിടിച്ചുയര്‍ത്തിയത് ഗാംഗുലിയുടെ ക്യാപ്റ്റന്‍സിയായിരുന്നു. ബി.സി.സി.ഐടെ നേതൃത്വം ഗാംഗുലി ഏറ്റെടുക്കുന്നത് ഇന്ത്യന്‍ ക്രിക്കറ്റിന് ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് പ്രേമികള്‍.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more