ബി. സി. സി .ഐ പ്രസിഡന്റായി സൗരവ് ഗാംഗുലി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.എല്ലാ സ്ഥാനത്തേക്കും സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. അമിത് ഷായുടെ മകന്‍ ബി.സി.സി.ഐ അംഗമാകുമെന്ന് നേരത്തെത്തന്നെ സൂചനയുണ്ടായിരുന്നു. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷനെ പ്രതിനിധീകരിച്ച് യോഗത്തില്‍ പങ്കെടുത്തത് ജയ് ഷായായിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ബി.സി.സി.ഐ പ്രസിഡന്റ് സ്ഥാനത്ത് ഗാംഗുലിക്കു തുടരാനാവുക 10 മാസം മാത്രമാണ്. പുതിയ നിയമങ്ങള്‍ അനുസരിച്ച് 2020 ജൂലൈ മുതല്‍ അദ്ദേഹത്തിന് കൂളിങ് ഓഫ് പിരീഡാണ്.കാരണം, കഴിഞ്ഞ അഞ്ചു വര്‍ഷക്കാലമായി ഗാംഗുലി ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനില്‍ പല പദവികളും കൈകാര്യം ചെയ്തിട്ടുണ്ട്. നിലവില്‍ പ്രസിഡന്റുമാണ്.
ആറുവര്‍ഷക്കാലം മാത്രമേ ഒരാള്‍ക്ക് ക്രിക്കറ്റ് അസോസിയേഷന്‍ പദവികള്‍ വഹിക്കാനാവൂ.അതുകൊണ്ടുതന്നെ ഇനി അതില്‍ 10 മാസക്കാലമേ അവശേഷിക്കുന്നുള്ളൂ. അതിനിടെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ പ്രതിച്ഛായ മാറ്റുകയാണു തന്റെ ലക്ഷ്യമെന്ന് ഗാംഗുലി ഇന്ത്യാ ടുഡേയ്ക്കു നല്‍കിയ ഒരഭിമുഖത്തില്‍ പറഞ്ഞു.
പ്രഥമ പരിഗണന ആഭ്യന്തര ക്രിക്കറ്റിനായിരിക്കുമെന്നും പ്രതിസന്ധിഘട്ടത്തില്‍ ബിസിസിഐയെ മുന്നോട്ടുകൊണ്ടുപോകാനാകുമെന്നും യുവ താരങ്ങളെ വളര്‍ത്തിക്കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
ഗാംഗുലി അടക്കമുള്ള ഭാരവാഹികള്‍ അധികാരത്തില്‍ കയറുന്നതോടെ 33 വര്‍ഷം നീണ്ട സി.ഒ.എയ്ക്കാണ് തിരശ്ശീല വീഴുന്നത്. ലോധ കമ്മിറ്റി പരിഷ്‌കരണത്തിന്റെ ഭാഗമായാണ് സി.ഒ.എ നിലവില്‍ വന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ