മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനും ബി.സി.സി.ഐ. പ്രസിഡന്റുമായ സൗരവ് ഗാംഗുലിയുടെ ജീവിതം സിനിമയാകുന്നു. നേരത്തെ തന്നെ ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നെങ്കിലും സ്ഥിരീകരണമുണ്ടായിരുന്നില്ല.
എന്നാലിപ്പോള്‍ ഗാംഗുലി തന്നെ ഇക്കാര്യം സ്ഥിരീകരിച്ചു. ന്യൂസ് 18 ബംഗ്ലായ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഗാംഗുലിയുടെ വെളിപ്പെടുത്തല്‍.
‘ബയോപികിന് ഞാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഹിന്ദിയിലായിരിക്കും സിനിമ പുറത്തിറങ്ങുക. ആര് സംവിധാനം ചെയ്യുമെന്ന് ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല,’ ഗാംഗുലി പറഞ്ഞു.
200-250 കോടി രൂപ മുടക്കി ബിഗ് ബജറ്റ് ചിത്രമാണ് ഒരുങ്ങുന്നത്. അതേസമയം ഗാംഗുലിയായി ആര് എത്തുമെന്നതിനെക്കുറിച്ച് വ്യക്തതയില്ല.
രണ്‍ബീര്‍ കപൂറിനാണ് ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നത്.
ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ക്യാപ്റ്റന്‍മാരിലൊരാളെന്നാണ് ഗാംഗുലിയെ വിശേഷിപ്പിക്കുന്നത്. കോഴവിവാദത്തില്‍പ്പെട്ട ഇന്ത്യന്‍ ടീമിനെ വിജയത്തിലേക്ക് നയിച്ച ക്യാപ്റ്റനായാണ് ഗാംഗുലി അറിയപ്പെടുന്നത്.
നേരത്തെ എം.എസ്. ധോണിയുടെ ജീവിതം പറഞ്ഞ സിനിമ വലിയ വിജയമായിരുന്നു. സച്ചിനെ കുറിച്ചുള്ള ഒരു ഡോക്യുമെന്ററി സിനിമയും പുറത്തിറങ്ങിയിരുന്നു.
ഇന്ത്യയുടെ 1983 ലെ ലോകകപ്പ് വിജയത്തെ കുറിച്ചുള്ള സിനിമ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഈ ചിത്രത്തില്‍ രണ്‍വീര്‍ സിംഗാണ് കപില്‍ ദേവായി വേഷമിടുന്നത്.
വനിതാ ക്രിക്കറ്റ് താരങ്ങളായ മിതാലി രാജ്, ജുലന്‍ ഗോസ്വാമി എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രങ്ങളും തയ്യാറാകുന്നുണ്ട്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Sourav Ganguly biopic Ranbir Kapoor play Dada