| Saturday, 18th September 2021, 4:32 pm

വീണ്ടും പൊന്നിയന്‍ സെല്‍വന്‍; വെബ് സീരീസുമായി സൗന്ദര്യ രജനീകാന്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ പ്രശ്‌സ്ത നോവലായ ‘പൊന്നിയന്‍ സെല്‍വനെ’ അനുകല്‍പനം ചെയ്ത് പുതിയ വെബ് സീരീസ് നിര്‍മിക്കാനൊരുങ്ങി സൗന്ദര്യ രജനീകാന്ത്. സൗന്ദര്യ തന്നെയാണ് വെബ് സീരീസിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വിട്ടത്.

‘പുതു വെള്ളം – പൊന്നിയന്‍ സെല്‍വന്‍’ എന്ന് പേരിട്ടിരിക്കുന്ന വെബ് സീരീസിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് ശരത് ജ്യോതിയാണ്. എം.എക്‌സ് പ്‌ളെയര്‍ ഒറിജിനലിലൂടെ പ്രേക്ഷകരിലേക്കെത്തിക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ഒരുങ്ങുന്നത്. അഭിനേതാക്കള്‍ ആരെല്ലാമായിരിക്കും എന്നതിനെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ഇതുവരെ പുറത്തു വന്നിട്ടില്ല.

പൊന്നിയന്‍ സെല്‍വനെ അടിസ്ഥാനമാക്കിയുള്ള മൂന്നാമത് പ്രൊജക്ട് ആണ് സൗന്ദര്യയുടേത്. സംവിധായകന്‍ മണിരത്‌നം 2 ഭാഗങ്ങളായി പൊന്നിയന്‍ സെല്‍വന്‍ എന്ന പേരില്‍ തന്നെ ചിത്രം ഒരുക്കുന്നുണ്ട്.

വിക്രം, ഐശ്വര്യ റായ്, പ്രകാശ് രാജ്, ശരജ് കുമാര്‍, ജയറാം, ലാല്‍, ഐശ്വര്യ ലക്ഷ്മി, തൃഷ, കാര്‍ത്തി, ജയം രവി, ശോഭിത ധുലിപാല, പ്രഭു, അശ്വിന്‍ കാകുമാമ തുടങ്ങി വിവിധ ഭാഷകളിലെ വന്‍ താരങ്ങളാണ് ചിത്രത്തില്‍ വേഷമിടുന്നത്.

സിനിമക്കായി വമ്പന്‍ സജ്ജീകരണങ്ങളാണ് ഒരുങ്ങുന്നത്. മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷനും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ സംഗീതം എ.ആര്‍. റഹ്മാനാണ്. രവി വര്‍മനാണ് ക്യാമറ ചെയ്യുന്നത്.

ചിത്രത്തില്‍ ആഴ്‌വാര്‍ കടിയന്‍ നമ്പിയെന്ന കഥാപാത്രത്തെയാണ് ജയറാം അവതരിപ്പിക്കുന്നത്. അമിതാഭ് ബച്ചനായി തീരുമാനിച്ചിരുന്ന സുന്ദര ചോഴരുടെ കഥാപാത്രമാണ് പ്രകാശ് രാജ് അവതരിപ്പിക്കുന്നത്.

സംവിധായകന്‍ അജയ് പ്രദീപും നോവലിനെ അടിസ്ഥാനമാക്കി 125 എപ്പിസോഡുകളുള്ള വെബ് സീരീസ് ഒരുക്കിയിട്ടിണ്ട്. ‘ചിരഞ്ജീവി പൊന്നിയന്‍ സെല്‍വന്‍’ എന്ന പേരില്‍ ഒരുങ്ങുന്ന വെബ് സീരീസിന് ഈണം നല്‍കിയത് ഇളയരാജയാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Soundarya  Rajanikanth making a new web series based on Ponniyan Selvan

Latest Stories

We use cookies to give you the best possible experience. Learn more