മുന്‍ സുപ്രീംകോടതി ജഡ്ജി കൂടെയായ കട്ജു ബ്ലോഗിലൂടെ വിധിയെ വിമര്‍ശിച്ചത് അദ്ദേഹം കോടതിയെ അപമാനിച്ചെന്നും വിധി പുറപ്പെടുവിച്ച മൂന്ന് ജഡ്ജിമാരെയും കട്ജു അപമാനിച്ചുവെന്നും കോടതി പറഞ്ഞു. കട്ജുവിനെതിരെ കോടതിയലക്ഷ്യത്തിനും നോട്ടീസ് നല്‍കിയിട്ടുണ്ട്.
ന്യൂദല്‍ഹി: സൗമ്യവധക്കേസില്‍ പുനപരിശോധനാ ഹര്‍ജി സുപ്രീംകോടതി തള്ളി. നാടകീയമായ സംഭവങ്ങളാണ് സുപ്രീം കോടതിയില്‍ സംഭവിച്ചത്. കോടതിയില്‍ ഹാജരായ ജസ്റ്റിസ് കട്ജുവിനെതിരെ കോടതി രൂക്ഷമായ വിമര്‍ശനങ്ങളാണ് നടത്തിയത്.
മുന്‍ സുപ്രീംകോടതി ജഡ്ജി കൂടിയായ കട്ജു ബ്ലോഗിലൂടെ വിധിയെ വിമര്‍ശിച്ചതിലൂടെ കോടതിയെ അപമാനിച്ചെന്നും വിധി പുറപ്പെടുവിച്ച മൂന്ന് ജഡ്ജിമാരെയും കട്ജു അപമാനിച്ചുവെന്നും കോടതി പറഞ്ഞു. കട്ജുവിനെതിരെ കോടതിയലക്ഷ്യത്തിനും നോട്ടീസ് നല്‍കിയിട്ടുണ്ട്.
അതേ സമയം നടപടിയെ അംഗീകരിക്കില്ലെന്ന് കട്ജു പറഞ്ഞു. വിധിയെ വിമര്‍ശിക്കാന്‍ ആര്‍ക്കും അവകാശമുണ്ടെന്നും കട്ജു പറഞ്ഞു. ഉച്ചയ്ക്ക് 2 മണി മുതല്‍ ആരംഭിച്ച വാദം കേള്‍ക്കലില്‍ കട്ജുവിന്റെ വാദം മുഴുവന്‍ കേട്ട ശേഷമാണ് അദ്ദേഹത്തിനെതിരെ കോടതി വിമര്‍ശനം നടത്തിയത്.
ഗോവിന്ദസ്വാമിക്കെതിരെ ആവശ്യത്തിന് തെളിവുണ്ടെന്നും ചില ഘട്ടങ്ങളില്‍ വിവേചന ബുദ്ധി ജഡ്ജിമാര്‍ ഉപയോഗിക്കണമെന്നും കട്ജു കോടതിയില്‍ പറഞ്ഞിരുന്നു.
കട്ജുവിനെ പിന്തുണച്ച് കൊണ്ട് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗിയും കോടതിയില്‍ ഹാജരായിരുന്നു. ചരിത്രത്തിലാദ്യമായാണ് ഒരു മുന്‍ ജഡ്ജിയെ സുപ്രീംകോടതി വിളിച്ചു വരുത്തിയിരുന്നത്.
സൗമ്യവധക്കേസില്‍ ഗോവിന്ദച്ചാമിയുടെ വധശിക്ഷ തള്ളിയ സുപ്രീംകോടതി വിധി തെറ്റായിരുന്നു ചൂണ്ടിക്കാട്ടി എഫ്.ബി പോസ്റ്റിലൂടെയായിരുന്നു കട്ജു വിമര്‍ശിച്ചിരുന്നത്. കട്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വാദമായി പരിഗണിച്ചാണ് അദ്ദേഹത്തെ കോടതി വിളിച്ചു വരുത്തിയിരുന്നത്.