ന്യൂദല്‍ഹി: സൗമ്യ കേസില്‍ കേരളം സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി തള്ളി. ഗോവിന്ദച്ചാമിയുടെ ജീവപര്യന്തം ശിക്ഷ തിരുത്താനാകില്ലെന്നും കൂടുതല്‍ ശിക്ഷ നല്‍കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
ഇതോടെ ഗോവിന്ദച്ചാമിക്ക് വധശിക്ഷ ഉണ്ടാകില്ല. ജീവപര്യന്തം തടവ് ശിക്ഷ മാത്രമായിരിക്കും ഗോവിന്ദച്ചാമി അനുഭവിക്കേണ്ടി വരിക.
Also Read: ബാഹുബലി; സസ്‌പെന്‍സ് പൊളിക്കാന്‍ സോഷ്യല്‍ മീഡിയ്ക്ക് കഴിയാത്തത് എന്തുകൊണ്ട് ?
ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ആറംഗ ബെഞ്ചാണ് തിരുത്തല്‍ ഹര്‍ജി പരിഗണിച്ചത്. നേരത്തെ സുപ്രീം കോടതി വധശിക്ഷ റദ്ദാക്കിയ കേസില്‍ പുന:പരിശോധനാ ഹര്‍ജിയും കോടതി തള്ളിയിരുന്നു.
സുപ്രീം കോടതിയില്‍ നിന്ന് നീതി കിട്ടുമെന്നായിരുന്നു തന്റെ പ്രതീക്ഷയെന്ന് സൗമ്യയുടെ അമ്മ പറഞ്ഞു. ഗോവിന്ദച്ചാമിയുടെ മരണമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അവര്‍ പറഞ്ഞു. വികാരാധീനയായാണ് അമ്മ പ്രതികരിച്ചത്.