|

'സൗമ്യക്ക് വലിയൊരു കൈയ്യടി കൊടുക്കണമെന്ന് എല്ലാവരോടും പിഷാരടി പറഞ്ഞു'; അനുഭവം മറക്കാനാവില്ലെന്ന് സൗമ്യ ഭാഗ്യനാഥ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൗമുദി ടിവിയിലെ കോമഡി പ്രോഗ്രാമായ അളിയന്‍സിലൂടെയും മറ്റ് കോമഡി ഷോകളിലൂടെയും പ്രേക്ഷകര്‍ക്ക് പരിചിതയായ നടിയാണ് സൗമ്യ ഭാഗ്യനാഥ്. ബഡായി ബംഗ്ലാവ് എന്ന പ്രോഗ്രാമിലും സൗമ്യ പങ്കെടുത്തിരുന്നു.

ഇപ്പോഴിതാ ബഡായി ബംഗ്ലാവിന്റെ ഷൂട്ടിംഗ് സമയത്തുണ്ടായ ഒരനുഭവം പങ്കുവെക്കുകയാണ് ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സൗമ്യ.

‘ബഡായി ബംഗ്ലാവിന്റെ ഷൂട്ടിംഗ് ഏറെ വൈകി നടന്ന ദിവസമായിരുന്നു അന്ന്. മുകേഷേട്ടന്‍ ഉണ്ട്, പിഷാരടി ഉണ്ട്. എന്റെ വലിയൊരു സീനാണ് എടുക്കാനുളളത്. മുകേഷേട്ടനൊക്കെ ക്ഷീണിച്ച് ഇരിക്കുവാണ്. അന്ന് ഞാന്‍ സ്റ്റേജില്‍ കയറിയപ്പോള്‍ എന്റെ ഫസ്റ്റ് ടേക്ക് തന്നെ ഓകെയായി. എല്ലാവരും കൈയ്യടിച്ചു.

ഇതിന് സൗമ്യക്ക് വലിയൊരു കൈയ്യടി കൊടുക്കണമെന്ന് പിഷാരടി എല്ലാവരോടും പറഞ്ഞു. അത് ജീവിതത്തില്‍ എനിക്ക് വലിയ സന്തോഷം നല്‍കിയ അനുഭവമാണ്,’ അഭിമുഖത്തില്‍ സൗമ്യ ഓര്‍ത്തെടുത്തു.

അതേസമയം ഒരുകാലത്ത് ചാനല്‍ റേറ്റിംഗില്‍ മുന്നിലുളള പരിപാടിയായിരുന്നു ബഡായി ബംഗ്ലാവ്. വര്‍ഷങ്ങളോളം സംപ്രേക്ഷണം ചെയ്ത പരമ്പരയ്ക്ക് കാഴ്ചക്കാരും കൂടുതലായിരുന്നു. സൗമ്യയ്ക്ക് പുറമെ നിരവധി മിമിക്രി താരങ്ങള്‍ പരിപാടിയുടെ ഭാഗമായി പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തിയിരുന്നു.

നിലവില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന അളിയന്‍സും തന്റെ ജീവിതത്തിലെ വലിയ അനുഭവമാണെന്ന് സൗമ്യ പറഞ്ഞു.
അനീഷ് രവി, റിയാസ് നര്‍മ്മകല, മഞ്ജു പത്രോസ്, സൗമ്യ ഭാഗ്യനാഥന്‍, സേതുലക്ഷ്മി, അക്ഷയ, മണി ഷൊര്‍ണൂര്‍ എന്നിവരാണ് അളിയന്‍സില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Soumya Bhagyanath says about Pisharody