കൗമുദി ടിവിയിലെ കോമഡി പ്രോഗ്രാമായ അളിയന്‍സിലൂടെയും മറ്റ് കോമഡി ഷോകളിലൂടെയും പ്രേക്ഷകര്‍ക്ക് പരിചിതയായ നടിയാണ് സൗമ്യ ഭാഗ്യനാഥ്.
ഇപ്പോഴിതാ ബഡായി ബംഗ്ലാവില്‍ പങ്കെടുത്തപ്പോഴുണ്ടായ അനുഭവമാണ് ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സൗമ്യ പങ്കുവെക്കുന്നത്.
ഒരു ദിവസം ബഡായി ബംഗ്ലാവിന്റെ ഷൂട്ടിംഗ് ഏറെ വൈകി നടന്നപ്പോഴുണ്ടായ സംഭവമാണ് അഭിമുഖത്തില്‍ സൗമ്യ വിവരിക്കുന്നത്.
‘അന്ന് ഒരുപാട് രാത്രിയായി. മുകേഷേട്ടന്‍ ഉണ്ട്, പിഷാരടി ഉണ്ട്. എന്റെ വലിയൊരു സീനാണ് എടുക്കാനുളളത്. മുകേഷേട്ടനൊക്കെ ക്ഷീണിച്ച് ഇരിക്കുവാണ്. അന്ന് ഞാന്‍ സ്റ്റേജില്‍ കയറിയപ്പോള്‍ എന്റെ ഫസ്റ്റ് ടേക്ക് തന്നെ ഓകെയായി. എല്ലാവരും കൈയ്യടിച്ചു. പിഷാരടി പറഞ്ഞു. ഇതിന് സൗമ്യക്ക് വലിയൊരു കൈയ്യടി കൊടുക്കണമെന്ന്. അത് ജീവിതത്തില്‍ എനിക്ക് വലിയ സന്തോഷം നല്‍കിയ അനുഭവമാണ്,’ അഭിമുഖത്തില്‍ സൗമ്യ ഓര്‍ത്തെടുത്തു.
അതേസമയം ഒരുകാലത്ത് ചാനല്‍ റേറ്റിംഗില്‍ മുന്നിലുളള പരിപാടിയായിരുന്നു ബഡായി ബംഗ്ലാവ്. വര്‍ഷങ്ങളോളം സംപ്രേക്ഷണം ചെയ്ത പരമ്പരയ്ക്ക് കാഴ്ചക്കാരും കൂടുതലായിരുന്നു. സൗമ്യയ്ക്ക് പുറമെ നിരവധി മിമിക്രി താരങ്ങള്‍ പരിപാടിയുടെ ഭാഗമായി പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തിയിരുന്നു.
നിലവില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന അളിയന്‍സും തന്റെ ജീവിതത്തിലെ വലിയ അനുഭവമാണെന്ന് സൗമ്യ പറഞ്ഞു.