അഫ്ഗാനിസ്ഥാനെതിരായ അണ്ടര്‍ നൈന്റീന്‍ മത്സരത്തില്‍ ഇന്ത്യന്‍ യങ് സ്പിന്നര്‍ സൗമി പാണ്ഡെ മികച്ച ബൗളിങ് പ്രകടനമാണ് നടത്തിയത്. ഉദയ് സഹറാന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം അഫ്ഗാനുമായുള്ള ത്രിദിന ഏകദിന പരമ്പരയിലെ ആദ്യ മത്സരം വമ്പന്‍ വിജയത്തോടെയാണ് തുടങ്ങിയത്.
ജോഹന്നാസ് ബര്‍ഗിലെ ക്രിക്കറ്റ് ക്ലബ് എ ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഹാട്രിക് അടക്കം ആറ് വിക്കറ്റുകളാണ് സൗമി പാണ്ഡെ സ്വന്തമാക്കിയത്. 2024 ഐ.പി.എല്‍ ലേലത്തില്‍ സൗമി പാണ്ഡെ ഉണ്ടായിരുന്നെങ്കിലും താരത്തെ ഒരു ടീമും സ്വന്തമാക്കിയില്ലായിരുന്നു.
സ്പിന്‍ ബൗളിങ്ങിലെ മാസ്റ്റര്‍ക്ലാസ് ആയിരുന്നു പാണ്ഡെയുടെ ഹാട്രിക്. 26ന് മികച്ച സെറ്റിലുള്ള ജംഷിദ് സദ്രാനെയാണ് താരം ആദ്യം പുറത്താക്കിയത്, പിന്നീട് തുടര്‍ച്ചയായ പന്തുകളില്‍ നുമാന്‍ ഷായും റഹീമുള്ള സുര്‍മതിയും കൂടാരം കയറിയതോടെ അഫ്ഗാനിസ്ഥാന്റെ ഇന്നിങ്സ് 93/5 എന്ന നിലയില്‍ തകര്‍ത്തു. എന്നാല്‍ സൗമിയുടെ സ്പിന്‍ മാന്ത്രികത അവിടെയും അവസാനിച്ചില്ലായിരുന്നു. 10 ഓവറില്‍ 6/29 എന്ന മികച്ച വിക്കറ്റ് വേട്ടയില്‍ അദ്ദേഹം അഫ്ഗാന്‍ ബാറ്റ്‌സ്മാന്‍മാരെ ബുദ്ധിമുട്ടിച്ചു. അഫ്ഗാനിസ്ഥാന്റെ ഇന്നിങ്സ് 48.2 ഓവറില്‍ 197 റണ്‍സിന് ചുരുങ്ങി.
മറുപടി ബാറ്റിങ്ങില്‍ ഇന്ത്യന്‍ ഓപ്പണര്‍ ആദര്‍ശ് സിങ് 107 പന്തില്‍ 112 റണ്‍സ് നേടി സെഞ്ച്വറി മികവില്‍ സ്‌കോര്‍ ഉയര്‍ത്തി. മുഷീന്‍ ഖാന്‍ പുറത്താകാതെ 39 റണ്‍സ് നേടി മികച്ച പ്രകടനവും നടത്തിയതോടെ 36.4 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ജനുവരി 19 ന് ആരംഭിക്കുന്ന അണ്ടര്‍ 19 ലോകകപ്പില്‍ യു.എസ്.എ, ബംഗ്ലാദേശ്, അയര്‍ലന്‍ഡ്, എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് എയിലാണ് ഇന്ത്യ. എന്നിരുന്നാലും ജനുവരി രണ്ടിന് സൗത്ത് ആഫ്രിക്കക്കെതിരായ തയ്യാറെടുപ്പ് നിര്‍ണായകമാണ്.
Content Highlight: Soumy Pandey took six wickets including a hat-trick against Afghanistan