എറണാകുളം : കൊച്ചി മേയര്‍ സൗമിനി ജെയിന്‍ സ്ഥാനമൊഴിയണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍. കൊച്ചിയില്‍ വിളിച്ചു ചേര്‍ത്ത പത്ര സമ്മേളനത്തിലാണ് പരസ്യമായി കൗണ്‍സിലര്‍മാര്‍ ഈ ആവശ്യം ഉന്നയിച്ചത്.
കോണ്‍ഗ്രസിലെ ആറ് കൗണ്‍സിലര്‍മാരാണ് രംഗത്തെത്തിയത്. മേയറെ മാത്രം മോശക്കാരിയാക്കി നീക്കാനുള്ള തീരുമാനമാണെന്ന ആരോപണം തെറ്റാണെന്നും നേരത്തെ രണ്ടര വര്‍ഷത്തിന് ശേഷം സൗമിനി ജെയിന്‍ സ്ഥാനമൊഴിയുമെന്ന് ധാരണ ഉണ്ടാക്കിയിരുന്നെന്നും എന്നാല്‍ ഈ ധാരണ മകളുടെ വിവാഹവും പാര്‍ലമെന്റ് തെരഞ്ഞെടുപ്പും പറഞ്ഞ് നീട്ടിവെച്ചെന്നും ഇവര്‍ ആരോപിച്ചു.
സ്ഥിരസമിതി ചെയര്‍മാന്മാര്‍ എല്ലാവരും മാറണമെന്നായിരുന്നു ധാരണ. ജില്ലയിലെ നേതാക്കള്‍ക്കും ഇത് അറിയാമെന്നും കൗണ്‍സിലര്‍മാര്‍ പറഞ്ഞു. നേരത്തെ രണ്ട് കൗണ്‍സിലര്‍മാര്‍ മേയര്‍ക്ക് പിന്തുണയുമായി രംഗത്ത് എത്തിയിരുന്നു.
അതേസമയം മേയറെ മാറ്റണമെന്ന് ആവര്‍ത്തിച്ച് എറണാകുളം കോണ്‍ഗ്രസ് ജില്ലാ നേതൃത്വം യോഗം ചേര്‍ന്നിരുന്നു. എന്നാല്‍ മേയറെ മാറ്റേണ്ടതില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് നിലപാടെടുത്തിരുന്നു.
കാലാവധി അവസാനിച്ചാല്‍ മാത്രം സ്ഥാനമൊഴിയുമെന്നാണ് മേയര്‍ സൗമിനി ജെയിന്‍ പറഞ്ഞിരിക്കുന്നത്. പൊതുപ്രവര്‍ത്തനം തുടരുമെന്നും ബലാത്സംഘത്തിന് ഇരയായ സ്ത്രീകളുടെ പുനരധിവാസത്തിനായി പ്രവര്‍ത്തിക്കുമെന്നും സൗമിനി ജെയിന്‍ പറഞ്ഞിരുന്നു.
മുഖ്യമന്ത്രി ഇടപെട്ട് നടത്തിയ ഓപറേഷന്‍ ബ്രേക്ക് ത്രൂവിലൂടെ പ്രത്യേകിച്ച് എന്ത് ചെയ്‌തെന്ന് അറിയില്ല. അത് ഏറെക്കുറെ ഫോട്ടോ എടുക്കല്‍ ചടങ്ങായിരുന്നുവെന്നും സൗമിനി അഭിപ്രായപ്പെട്ടിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
Doolnews Video