| Wednesday, 8th April 2015, 11:38 am

ഡോര്‍ ടു ഡോര്‍ കാര്‍ഗോ വഴി അയച്ച സാധനങ്ങള്‍ മൂന്നു മാസമായിട്ടും കിട്ടിയില്ല; എന്താണ് പരിഹാര മാര്‍ഗ്ഗം?

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജിദ്ദയിലെ ഒരു പ്രശസ്തമായ ഡോര്‍ ടു ഡോര്‍ കാര്‍ഗോ കമ്പനിവഴി 14 കാര്‍ട്ടനുകളിലായി 800 കിലോ ഗ്രാമോളം വരുന്ന വീട്ടുസാധനങ്ങള്‍ ഇക്കഴിഞ്ഞ ജനുവരി ആദ്യം നാട്ടിലേക്കയച്ചു. 15 ദിവസത്തിനകം കോഴിക്കോട്ടെ എന്റെ വീട്ടില്‍ എത്തിക്കാമെന്നായിരുന്നു കമ്പനി പറഞ്ഞത്. എന്നാല്‍ 3 മാസം കഴിഞ്ഞിട്ടും 3 കാര്‍ട്ടനുകള്‍ മാത്രമാണ് ഇതുവരെ നാട്ടില്‍ കിട്ടിയത്.


ഭാഗം: 22


ചോദ്യം 1


ഞാന്‍ ജിദ്ദയിലെ ഒരു പ്രശസ്തമായ ഡോര്‍ ടു ഡോര്‍ കാര്‍ഗോ കമ്പനിവഴി 14 കാര്‍ട്ടനുകളിലായി  800 കിലോ ഗ്രാമോളം വരുന്ന വീട്ടുസാധനങ്ങള്‍ ഇക്കഴിഞ്ഞ ജനുവരി ആദ്യം നാട്ടിലേക്കയച്ചു. 15 ദിവസത്തിനകം കോഴിക്കോട്ടെ എന്റെ വീട്ടില്‍ എത്തിക്കാമെന്നായിരുന്നു കമ്പനി പറഞ്ഞത്. എന്നാല്‍ 3 മാസം കഴിഞ്ഞിട്ടും 3 കാര്‍ട്ടനുകള്‍ മാത്രമാണ് ഇതുവരെ നാട്ടില്‍ കിട്ടിയത്. ഇതിനിടക്ക് നിരവധി തവണ കമ്പനിയുമായി ബന്ധപ്പെട്ടെങ്കിലും ഉടനെ എത്തിക്കാമെന്നു പറഞ്ഞതല്ലാതെ ബാക്കി 11 കാര്‍ട്ടനുകള്‍ ഇതുവരെ കിട്ടിയില്ല. കമ്പനി നഷ്ടപരിഹാരം തരാമെന്ന് പറഞ്ഞെങ്കിലും അതും തന്നില്ല. ഞാന്‍ ഇനി എന്താണ് ചെയ്യേണ്ടത്?

തോംസണ്‍, ജിദ്ദ


ഉത്തരം


അപരിചിതനായ ഒരു വ്യക്തിയുടെ പാസ്‌പോര്‍ട്ടില്‍ നിങ്ങളുടെ സാധനങ്ങള്‍ നാട്ടിലെത്തിച്ച് കസ്റ്റംസ് ക്ലിയറന്‍സ് നേടി നിങ്ങളുടെ വീട്ടില്‍ എത്തിക്കുന്ന നിയമവിരുദ്ധനടപടിയാണ് ഡോര്‍ ടു ഡോര്‍ കാര്‍ഗോ സര്‍വീസ് എന്ന പേരില്‍  അറിയപ്പെടുന്നത്. ഗള്‍ഫിലാണ് വളരെ സാധാരണമായി ഡോര്‍ ടു ഡോര്‍ കാര്‍ഗോ സര്‍വീസ് കൂടുതലായി പ്രവര്‍ത്തിക്കുന്നത്. മുന്‍കാലങ്ങളില്‍ സാധാരണക്കാരായ തൊഴിലാളികള്‍ മാത്രമായിരുന്നു ഇതിന്റെ ഉപഭോക്താക്കളായിരുന്നതെങ്കില്‍  ഇന്ന് എല്ലാ വിഭാഗക്കാരും ഈ മാര്‍ഗത്തിലൂടെ സാധനങ്ങള്‍ നാട്ടിലെത്തിക്കുന്നു. കുറഞ്ഞ നിരക്കില്‍ നമ്മളില്ലാതെ നമ്മുടെ സാധനങ്ങള്‍ നാട്ടിലെത്തിക്കാമെന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത.

ഗള്‍ഫിലെ ഡോര്‍ ടു ഡോര്‍ കാര്‍ഗോ കമ്പനികളും നാട്ടിലെ കസ്റ്റംസ് ഉദ്യോഗസ്ഥരും പ്രാദേശിക ഏജന്റുമാരും ഉള്‍പ്പെടുന്ന ഒരു വന്‍ റാക്കറ്റാണ് ഈ നിയമവിരുദ്ധ സംവിധാനത്തെ നിയന്ത്രിക്കുന്നത്. പേരിനു വല്ലപ്പോഴും ഒരു സി.ബി.ഐ റെയ്ഡ് നടക്കുമെങ്കിലും അതൊന്നും ഫലപ്രദമല്ല. ലോക്കല്‍ പോലീസിനു അവിടെ നടക്കുന്നതെല്ലാം അറിയാമെങ്കിലും അവരും കണ്ണടക്കുന്നതിനാല്‍ ബിസിനസ് വളരെ ഭംഗിയായിത്തന്നെ നടക്കുന്നു.

നമ്മുടെ സാധനങ്ങള്‍ മറ്റൊരാളുടെ പേരില്‍ നാട്ടിലേക്കയക്കുന്നതിനാല്‍  ഗള്‍ഫിലെ കാര്‍ഗോ കമ്പനികള്‍ തരുന്ന ഒരു രസീതല്ലാതെ നമ്മുടെ സാധനമാണെന്ന് തെളിയിക്കാന്‍ ഒരു രേഖയും നമ്മുടെ കൈവശമില്ല. നാട്ടിലെ ഏജന്‍സി എപ്പോഴും അദൃശ്യനായിരിക്കും. അതിനാല്‍ തന്നെ സാധനങ്ങള്‍ കിട്ടാതെ വന്നാല്‍ നിയമപരമായ നടപടികള്‍ ഏജന്‍സികള്‍ക്കെതിരായി എടുക്കാന്‍ പ്രായോഗികമായ ബുദ്ധിമുട്ടുകള്‍ ഉണ്ട്.

ഇത്തരം കാര്‍ഗോ സ്ഥാപനങ്ങള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിയമവിരുദ്ധമല്ലാത്തതിനാലാണ് ബിസിനസ് തഴച്ചുവളരുന്നത്.

ഇങ്ങനെയൊക്കെയാണെങ്കിലും ഗള്‍ഫിലെ കാര്‍ഗോ ഏജന്‍സി തന്ന രസീതും നഷ്ടപ്പെട്ട സാധനങ്ങളുടെ ലിസ്റ്റുമായി അടുത്ത പോലീസ് സ്‌റ്റേഷനിലും തിരുവനന്തപുരത്തെ എന്‍.ആര്‍.ഐ സെല്ലിലും പരാതി കൊടുക്കാവുന്നതാണ്. കൂടാതെ ജിദ്ദ കോണ്‍സുലേറ്റിലും പരാതിപ്പെടാം. ചിലപ്പോള്‍ സാധനങ്ങള്‍ കിട്ടിയേക്കാം.

അല്‍പ ലാഭത്തിനു വേണ്ടി  പെരും ചേതം വരുത്തി വക്കുന്ന ഈ ഡോര്‍ ടു ഡോര്‍ കാര്‍ഗോ സേവനം ഉപേക്ഷിച്ചിട്ട് ഇനിയെങ്കിലും സ്വന്തം പാസ്‌പോര്‍ട്ടില്‍ സാധനങ്ങള്‍ സാദാ കാര്‍ഗോ വഴി (കപ്പല്‍ അല്ലെങ്കില്‍ വിമാനം) അയക്കാന്‍ ശ്രമിക്കുക.


ചോദ്യം 2


എന്റെ ഭാര്യ അബ്ഹയില്‍ പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഒരു സ്‌കൂളില്‍ അധ്യാപികയായി ജോലി ചെയ്യുന്നു. എന്നെയും മകളെയും ആശ്രിതവിസയില്‍ സ്ഥിര താമസത്തിനായി കൊണ്ടുവരുന്നതിനു ഭാര്യക്ക് വിസ കിട്ടുമോ?

ജയരാജ്, കണ്ണൂര്‍


ഉത്തരം


ആശ്രിതവിസ കിട്ടാന്‍ അര്‍ഹതയുള്ള പ്രൊഫഷന്‍ ആണെങ്കില്‍ (ടീച്ചര്‍ പ്രൊഫഷന്‍ അത്തരത്തില്‍ അര്‍ഹതയുള്ള ഒന്നാണ്) സ്ത്രീയായാലും പുരുഷനായാലും സ്‌പോണ്‍സറിന്റെ അംഗീകാരത്തോടെ വിസ കിട്ടും. സിംഗിള്‍ സ്റ്റാറ്റസ് കരാര്‍ ആണെങ്കില്‍ ചിലപ്പോള്‍ സ്‌പോണ്‍സര്‍ സമ്മതിച്ചെന്നു വരില്ല. എന്നാല്‍ സ്വന്തം ചെലവില്‍ കുടുംബത്തിന്റെ താമസ സൗകര്യം ഏര്‍പ്പെടുത്താം എന്ന ഉറപ്പു കൊടുത്താല്‍ അനുവദിച്ചേക്കും. എന്തായാലും ഓണ്‍ലൈന്‍ ആശ്രിതവിസക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനു മുമ്പ് നിങ്ങളുടെ സ്ഥാപനത്തിലെ ബന്ധപ്പെട്ട വകുപ്പുമായി ആശയവിനിമയം നടത്തുന്നത് നന്നായിരിക്കും.


സംശയങ്ങള്‍ വസ്തുതകള്‍ ആമുഖം

സൗദി അറേബ്യയില്‍ ജീവിക്കുന്ന 28 ലക്ഷത്തോളം ഇന്ത്യാക്കാരില്‍ 11 ലക്ഷവും (40 ശതമാനം) മലയാളികളാണെന്നാണ് ഒരേകദേശ കണക്ക്. സാധാരണ തൊഴിലാളികളും ചെറുകിട കച്ചവടക്കാരുമായ ഭൂരിപക്ഷവും ഇടത്തരക്കാരും സമ്പന്നരായ ന്യൂനപക്ഷവുമാണ് സൗദി മലയാളിയുടെ ക്രോസ് സെക്ഷന്‍.

ഇന്ത്യയുടെതില്‍ നിന്നും വളരെ വ്യത്യസ്തമായ തൊഴില്‍ ബന്ധങ്ങളും സാമൂഹ്യചുറ്റുപാടുകളും സര്‍ക്കാര്‍ സംവിധാനങ്ങളും നീതി ന്യായ വ്യവസ്ഥകളും നില നില്‍ക്കുന്ന ഈ രാജ്യത്ത് ജീവിക്കുന്ന ഒരു സാധാരണ മലയാളി തന്റെ ദൈനംദിന ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്? അവയുടെ പരിഹാരമാര്‍ഗങ്ങള്‍ എന്തൊക്കെയാണ്?

സൗദിയിലേക്ക് വരുന്നതിനു മുന്‍പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും ചെയ്യേണ്ട നടപടിക്രമങ്ങളും ഏതെല്ലാമാണ്?

കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ പ്രവാസികള്‍ക്കായി നടപ്പാക്കിയിട്ടുള്ള ക്ഷേമ പരിപാടികള്‍ എന്തൊക്കെ? അവ എങ്ങനെ പ്രയോജനപ്പെടുത്താം? മടങ്ങിപ്പോകുന്ന പ്രവാസികള്‍ക്കുള്ള പുനരധിവാസ പദ്ധതികള്‍ ഏതൊക്കെ? സൗദി ജീവിതവുമായി ബന്ധപ്പെട്ട് നിങ്ങളുടെ എല്ലാ സംശയങ്ങളും ഞങ്ങളെ എഴുതി അറിയിക്കുക.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി സൗദി അറേബ്യയില്‍ സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് സജീവ സാന്നിധ്യമായ നിയമ വിദഗ്ദ്ധന്‍ ആര്‍. മുരളീധരന്‍ നിങ്ങളുടെ സംശയങ്ങള്‍ക്ക് എല്ലാ ചെവ്വാഴ്ച്ചകളിലും മറുപടി പറയുന്നു. (പേരും വിലാസവും പ്രസിദ്ധപ്പെടുത്താന്‍ ആഗ്രഹമില്ലാത്തവര്‍ അത് പ്രത്യേകം സൂചിപ്പിക്കുമല്ലോ.) സംശയങ്ങള്‍ അയക്കേണ്ട ഇമെയില്‍ ഐ.ഡി saudipost@doolnews.com. പോസ്റ്റലില്‍ അയക്കുന്നവര്‍ ഈ വിലാസത്തില്‍ അയക്കുക:

Saudi Post
Doolnews.com
UKS Road, Calicut 1

കൂടുതല്‍ സംശയങ്ങള്‍:-

കുട്ടിയുടെ ജനനം 8 വയസ്സായിട്ടും രജിസ്റ്റര്‍ ചെയ്തില്ല; പാസ്‌പോര്‍ട്ട് എങ്ങനെ എടുക്കും?

സയന്റിസ്റ്റായ എനിക്ക് വീട്ടുജോലിക്കാരിയെ നിയമിക്കണം, എന്താണ് നടപടിക്രമങ്ങള്‍?

യു.എ.ഇ വിസ റദ്ദ് ചെയ്യാതെ സൗദിയില്‍ ജോലി ചെയ്യുന്നു; ഇനി യു.എ.ഇ യില്‍ പ്രവേശിക്കാന്‍ കഴിയുമോ?

കഫീല്‍ സഹകരിക്കും; ഹുറൂബ് എങ്ങനെ പിന്‍വലിക്കണം?

സൗദി സന്ദര്‍ശ്ശക വിസ-ചോദ്യങ്ങള്‍ക്കുള്ള മറുപടി

സൗദി ബാങ്കില്‍നിന്നും കടമെടുത്ത തുക തിരിച്ചടക്കാതെ രാജ്യം വിട്ടു; ഇനി തിരിച്ചുപോകാനാവുമോ?

മോഷ്ടിച്ച വിസയില്‍ വന്ന് കുടുങ്ങി, എങ്ങനെ നാട്ടിലെത്തും?

സ്‌പോണ്‍സര്‍ഷിപ് മാറാന്‍ കഫീല്‍ അനുവദിക്കുന്നില്ല; എന്ത് ചെയ്യണം?

കഫീലിന് തൊഴിലാളിയെ ബ്ലാക്ക് ലിസ്റ്റ് ചെയ്യാനുള്ള അധികാരം ഉണ്ടോ?

മകളെ സന്ദര്‍ശക വിസയില്‍ സൗദിയില്‍ കൊണ്ടുവരാന്‍ എന്തുചെയ്യണം

രണ്ട് പാസ്‌പോര്‍ട്ടുകളില്‍ ഒന്ന് സറണ്ടര്‍ ചെയ്യണോ ?

സൗദിയില്‍ ഒരു സ്ത്രീക്ക് ഒറ്റയ്ക്ക് വരാന്‍ വിസ കിട്ടുമോ ?

ആശ്രിത വിസയിലുള്ള എനിക്ക് അധ്യാപികയായി ജോലി ചെയ്യാനാവുമോ?

പ്രതികളെ സഹായിച്ചു എന്ന കേസില്‍ ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും ജയിലില്‍ കഴിയുന്ന ഭര്‍ത്താവിനെ എങ്ങനെ മോചിപ്പിക്കും ?

ആശ്രിതരുടെ റീ എന്‍ട്രി വിസ സമയപരിധി ദീര്‍ഘിപ്പിക്കാനാവുമോ?

“എന്റെ ഇക്കാമ ഹുറൂബാക്കി; ഇത് പിന്‍വലിക്കാന്‍ എന്താണു വഴി?”

നിതാകത് കാരണം നാട്ടില്‍ മടങ്ങിവന്ന എനിക്ക് ചെറുകിട സ്ഥാപനം തുടങ്ങുന്നതിന് നോര്‍ക്കയുടെ സാമ്പത്തിക സഹായം കിട്ടുമോ?

എങ്ങനെയാണ് കുവൈറ്റിലുള്ള എനിക്ക് സൗദിയില്‍ നിന്നും പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കിട്ടുക?

ഡൂള്‍ ന്യൂസ് ഇംപാക്ട് – ലിസ്സി മാത്യൂവിന്റെ കത്തിന് എംബസിയുടെ മറുപടി

സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മകള്‍ മരണപ്പെട്ടു… അര്‍ഹമായ നഷ്ടപരിഹാരത്തുക നേടുന്നതെങ്ങനെ?

‘ഇക്കാമ എടുത്തിട്ടില്ല; ഇവിടുന്ന് രക്ഷപ്പെടണം; ഞാന്‍ എന്തു ചെയ്യണം?’ സൗദി പോസ്റ്റ് ആരംഭിക്കുന്നു…

We use cookies to give you the best possible experience. Learn more