ഞാന്‍ റിയാദില്‍ ജോലി ചെയ്യുന്ന ഒരു പെണ്‍കുട്ടിയുമായി ഇഷ്ടത്തിലാണ്. ഞങ്ങള്‍ വിവാഹിതരായി ഒരുമിച്ച് ജീവിക്കാന്‍ ഉദ്ദേശിക്കുന്നു. ഞാന്‍ ക്രിസ്ത്യന്‍ സമുദായത്തിലും പെണ്‍കുട്ടി ഹിന്ദു സമുദായത്തിലും പെട്ടതാണ്. ഞങ്ങള്‍ രണ്ടുപേരും ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉള്ളവര്‍ ആണ്. ഞങ്ങള്‍ക്ക് ഇവിടെ വിവാഹിതരാകാന്‍ കഴിയുമോ?
ചോദ്യം 1
ഞാന്‍ റിയാദില്‍ ജോലി ചെയ്യുന്ന ഒരു പെണ്‍കുട്ടിയുമായി ഇഷ്ടത്തിലാണ്. ഞങ്ങള്‍ വിവാഹിതരായി ഒരുമിച്ച് ജീവിക്കാന്‍ ഉദ്ദേശിക്കുന്നു. ഞാന്‍ ക്രിസ്ത്യന്‍ സമുദായത്തിലും പെണ്‍കുട്ടി ഹിന്ദു സമുദായത്തിലും പെട്ടതാണ്. ഞങ്ങള്‍ രണ്ടുപേരും ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉള്ളവര്‍ ആണ്. ഞങ്ങള്‍ക്ക് ഇവിടെ വിവാഹിതരാകാന്‍ കഴിയുമോ? എങ്കില്‍ എന്താണ് നടപടിക്രമങ്ങള്‍?
ജേക്കബ്, റിയാദ്
ഉത്തരം
1969 ലെ വിദേശ വിവാഹനിയമം (Foreign Marriage Act, 1969) അനുസരിച്ച് ജാതിമത ഭേദമന്യേ ഏതൊരു ഇന്ത്യന്‍ പൗരനും വിദേശത്തെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയങ്ങളില്‍ വച്ച് വിവാഹിതരാകാന്‍ കഴിയും. സ്ത്രീയോ പുരുഷനോ ആരെങ്കിലും ഒരാള്‍ ഇന്ത്യന്‍ പൗരന്‍ ആയിരുന്നാല്‍ മതി. നിങ്ങള്‍ രണ്ടാളും ഇന്ത്യന്‍ പൗരര്‍ ആയതിനാല്‍ റിയാദിലെ ഇന്ത്യന്‍ എംബസ്സിക്ക് നിങ്ങളുടെ വിവാഹം നടത്തിത്തരാന്‍ കഴിയും.
വിവാഹം നടത്തിത്തരുന്നതിന് എംബസ്സിയില്‍ ഔപചാരികമായ അപേക്ഷ കൊടുക്കുന്നതിനു മുന്‍പ് താഴെപ്പറയുന്ന നിബന്ധനകള്‍ പാലിച്ചിരിക്കണം:
1. നിങ്ങള്‍ രണ്ടാളും വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നെന്നും ഇതില്‍ ആര്‍ക്കെങ്കിലും വിരോധമുണ്ടെങ്കില്‍ റിയാദിലെ ഇന്ത്യന്‍ എംബസ്സിയില്‍ വിവരം നല്‍കണമെന്നും അറിയിച്ചുകൊണ്ടുള്ള ഒരു പരസ്യം കേരളത്തില്‍ നല്ല പ്രചാരമുള്ള ഒരു ഇംഗ്ലീഷ് പത്രത്തിലും മലയാളം പത്രത്തിലും കൊടുക്കണം. നിങ്ങളുടെ രണ്ടാളുകളുടെയും പേരും അഡ്രസ്സും പരസ്യത്തില്‍ കൊടുത്തിരിക്കണം.
2. എംബസ്സിയില്‍ നിന്നും ലഭിക്കുന്ന 8 എ ഫോറത്തില്‍ (Form 8A) തങ്ങളുടെ മക്കള്‍ മുന്‍പ് വിവാഹം കഴിച്ചിട്ടില്ലെന്നു കാണിച്ച് നിങ്ങള്‍ രണ്ടു പേരുടെയും മാതാപിതാക്കള്‍/രക്ഷിതാക്കള്‍ ഒപ്പിട്ട പ്രത്യേകം പ്രത്യേകം സത്യവാങ്ങ്മൂലങ്ങള്‍ നോട്ടറിയുടെ സാക്ഷ്യപ്പെടുത്തലോടെ തയ്യാറാക്കണം
3. നിങ്ങള്‍ രണ്ടാളിന്റെയും പാസ്‌പോര്‍ട്ട് കോപ്പികള്‍
4. രണ്ടുപേരുടെയും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകള്‍
5. വിവാഹ പ്രഖ്യാപന ഫോറം (ഫോറം 8 ബി) രണ്ടുപേരും എംബസ്സിയിലെ കോണ്‍സുലാര്‍ ഉദ്യോഗസ്ഥന്റെ മുന്നില്‍ വച്ച് ഒപ്പിട്ടു സാക്ഷ്യപ്പെടുത്തി വാങ്ങണം.(ഇതിനു 80 റിയാല്‍ ഫീസ് ഉണ്ട്)
6. വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്ന നാളിനും 3 മാസങ്ങള്‍ക്ക് മുന്‍പ്, വിവാഹ നോട്ടീസ് ഫോറം 8 സിപൂരിപ്പിച്ച് 200 റിയാല്‍ ഫീസും നല്‍കി എംബസ്സിയില്‍ കൊടുത്തിരിക്കണം.
നോട്ടീസ് കൊടുത്താല്‍ 6 മാസങ്ങള്‍ ക്കകം വിവാഹം നടത്തിയിരിക്കണം.
ഇല്ലെങ്കില്‍ പുതിയ നോട്ടീസ് കൊടുക്കേണ്ടിവരും.
നടപടിക്രമങ്ങള്‍ എല്ലാം പൂര്‍ത്തിയായാല്‍ വിവാഹ ഓഫീസര്‍ ആയ കോണ്‍സുലാര്‍ ഉദ്യോഗസ്ഥന്റെ ഔദ്യോഗിക വസതിയില്‍ 3 സാക്ഷികളുടെ സാന്നിദ്ധ്യത്തില്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട ലഘുവായ ചടങ്ങുകളോടെ വിവാഹം നടത്താം. അതിനുശേഷം എംബസ്സി വിവാഹ സര്‍ട്ടി ഫിക്കറ്റ് നല്‍കും.
ചോദ്യം 2
എന്റെ ഒരു സുഹൃത്തിനു വേണ്ടിയാണ് ഈ കത്ത് എഴുതുന്നത്. 6 മാസങ്ങള്‍ക്ക് മുമ്പാണ് സുഹൃത്ത് “ഫ്രീ വിസ”യില്‍ സൗദിയിലെ ഒരു മലയാളി ഏജന്റ് മുഖേന ജിദ്ദയില്‍ വന്നത്. ജോലി കണ്ടുപിടിച്ചാലുടനെതന്നെ സ്‌പോണ്‍സര്‍ഷിപ് മാറ്റിക്കൊടുക്കാമെന്നായിരുന്നു ഏജന്റ് പറഞ്ഞിരുന്നത്. സുഹൃത്ത് ജിദ്ദയില്‍ വന്ന ഉടനെതന്നെ മെഡിക്കല്‍, ഇന്‍ഷുറന്‍സ് തുടങ്ങിയ കാര്യങ്ങള്‍ ചെയ്തതിനു ശേഷം ഇക്കാമ എടുത്തു. ഒരു കമ്പനിയില്‍ നിന്നും ഡിമാന്‍ഡ് ലെറ്റര്‍ കൊടുക്കുകയും പുതിയ കമ്പനിയിലേക്കുള്ള ട്രാന്‍സ്ഫറിനു വേണ്ട നടപടികള്‍ എടുക്കുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ ദിവസം പാസ്‌പോര്‍ട്ട് പ്രിന്റ് എടുത്തു നോക്കിയപ്പോള്‍ “ഹുരൂബ്” (ഒളിച്ചോടി) എന്ന് കണ്ടു. സ്‌പോണ്‍സറുമായി ബന്ധപ്പെട്ടപ്പോള്‍ 6000 റിയാല്‍ കൊടുത്താല്‍ ഹുരൂബ് പിന്‍വലിച്ച് പുതിയ കമ്പനിയിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തുതരാമെന്ന് പറയുന്നു. ഏജന്റും കൈ മലര്‍ത്തുന്നു. എന്താണ് ചെയ്യേണ്ടത്?
ഇര്‍ഫാന്‍, ജിദ്ദ
ഉത്തരം
ഫ്രീ വിസ എന്ന നിയമവിരുദ്ധ വിസ സമ്പ്രദായം എന്നേക്കുമായി അവസാനിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു 2 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സൗദി അറേബ്യ പൊതുമാപ്പ് പ്രഖ്യാപിച്ചതും ലക്ഷക്കണക്കിന് ഫ്രീ വിസക്കാര്‍ രേഖകള്‍ ശരിയാക്കിയതും. എങ്കിലും വീണ്ടും വീണ്ടും ആളുകള്‍ ഫ്രീ വിസയില്‍ വരുകയും ഇയ്യാംപാറ്റകളെപ്പോലെ തൊഴില്‍ തട്ടിപ്പിന്റെ ഇരകളായിത്തീര്‍ന്നു സൗദി ജയിലുകളില്‍ അകപ്പെടുകയും ചെയ്യുന്നു.
ഇതിന്റെ കാരണം ചില മേഖലകളില്‍ നടപ്പിലാക്കിയ അയവില്ലാത്ത സൗദിവല്‍ക്കരണവും മതിയായ യോഗ്യതയുള്ള സ്വദേശികളെ കിട്ടാത്തതുമാണ്. സ്വദേശികളും വിദേശികളുമടങ്ങിയ സാമൂഹ്യ വിരുദ്ധര്‍ കടലാസ് സ്ഥാപനങ്ങളുടെ പേരില്‍ വിസ സംഘടിപ്പിച്ച് തൊഴിലാളികളെ കൊണ്ടുവന്നു സ്‌പോണ്‍സര്‍മാരുടെ വിശേഷാധികാരം ഉപയോഗിച്ച് ഒളിച്ചോട്ടക്കാരായി പ്രഖ്യാപിക്കുകയും പകരം വിസ സംഘടിപ്പിച്ച് വീണ്ടും തൊഴിലാളികളെ ഇറക്കുമതി ചെയ്തു കഷ്ടപ്പെടുത്തുകയും ചെയ്യുന്നു. ഈ വിഷമ വൃത്തത്തില്‍ നിന്നും പുറത്തുകടക്കുക എളുപ്പമല്ല. ഇവിടെ തൊഴിലാളികളും ഇന്ത്യന്‍ സര്‍ക്കാരുമാണ് ജാഗരൂകരാകേണ്ടത്. തൊഴില്‍ കരാറും മതിയായ മറ്റു രേഖകളുമില്ലാത്ത ഒരു തൊഴിലാളിയെയും ഇങ്ങോട്ട് കടത്തി വിടാതിരിക്കാനുള്ള നടപടികള്‍ നമ്മുടെ സര്‍ക്കാര്‍ ചെയ്യണം.
നിങ്ങളുടെ സുഹൃത്തിന്റെ കാര്യത്തില്‍ അടുത്തുള്ള ലേബര്‍ ഓഫീസിനെ സമീപിച്ച് കാര്യങ്ങള്‍ ബോദ്ധ്യപ്പെടുത്തുക. അവര്‍ സ്‌പോണ്‍സറെ വിളിച്ചുവരുത്തി കാര്യങ്ങള്‍ അന്വേഷിച്ച് നിങ്ങളുടെ ഭാഗം വാസ്തവമാണെന്ന് ബോദ്ധ്യപ്പെട്ടാല്‍ ചിലപ്പോള്‍ ഹുരൂബ് പിന്‍വലിച്ച് സ്‌പോണ്‍ സര്‍ഷിപ് മാറ്റുന്നതിനുള്ള നടപടികള്‍ എടുത്തേക്കാം. ഇല്ലെങ്കില്‍ നാടുകടത്തല്‍ കേന്ദ്രം വഴി എക്‌സിറ്റില്‍ പോകേണ്ടി വരും. ഹുരൂബ് പിന്‍വലിച്ച് സ്‌പോണ്‍സര്‍ഷിപ് മാറ്റിത്തരാമെന്ന വാഗ്ദാനത്തില്‍ ഈ സ്‌പോണ്‍സര്‍ക്ക് വന്‍തുക കൊടുക്കുന്നത് വീണ്ടും വലിയ ചതിക്കുഴിയില്‍ അറിഞ്ഞുകൊണ്ട് ചാടുന്നതിന് തുല്യമായിരിക്കും.
സംശയങ്ങള്‍ വസ്തുതകള്‍ ആമുഖം
സൗദി അറേബ്യയില്‍ ജീവിക്കുന്ന 28 ലക്ഷത്തോളം ഇന്ത്യാക്കാരില്‍ 11 ലക്ഷവും (40 ശതമാനം) മലയാളികളാണെന്നാണ് ഒരേകദേശ കണക്ക്. സാധാരണ തൊഴിലാളികളും ചെറുകിട കച്ചവടക്കാരുമായ ഭൂരിപക്ഷവും ഇടത്തരക്കാരും സമ്പന്നരായ ന്യൂനപക്ഷവുമാണ് സൗദി മലയാളിയുടെ ക്രോസ് സെക്ഷന്‍.
ഇന്ത്യയുടെതില്‍ നിന്നും വളരെ വ്യത്യസ്തമായ തൊഴില്‍ ബന്ധങ്ങളും സാമൂഹ്യചുറ്റുപാടുകളും സര്‍ക്കാര്‍ സംവിധാനങ്ങളും നീതി ന്യായ വ്യവസ്ഥകളും നില നില്‍ക്കുന്ന ഈ രാജ്യത്ത് ജീവിക്കുന്ന ഒരു സാധാരണ മലയാളി തന്റെ ദൈനംദിന ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്? അവയുടെ പരിഹാരമാര്‍ഗങ്ങള്‍ എന്തൊക്കെയാണ്?
സൗദിയിലേക്ക് വരുന്നതിനു മുന്‍പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും ചെയ്യേണ്ട നടപടിക്രമങ്ങളും ഏതെല്ലാമാണ്?
കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ പ്രവാസികള്‍ക്കായി നടപ്പാക്കിയിട്ടുള്ള ക്ഷേമ പരിപാടികള്‍ എന്തൊക്കെ? അവ എങ്ങനെ പ്രയോജനപ്പെടുത്താം? മടങ്ങിപ്പോകുന്ന പ്രവാസികള്‍ക്കുള്ള പുനരധിവാസ പദ്ധതികള്‍ ഏതൊക്കെ? സൗദി ജീവിതവുമായി ബന്ധപ്പെട്ട് നിങ്ങളുടെ എല്ലാ സംശയങ്ങളും ഞങ്ങളെ എഴുതി അറിയിക്കുക.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി സൗദി അറേബ്യയില്‍ സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് സജീവ സാന്നിധ്യമായ നിയമ വിദഗ്ദ്ധന്‍ ആര്‍. മുരളീധരന്‍ നിങ്ങളുടെ സംശയങ്ങള്‍ക്ക് എല്ലാ ചെവ്വാഴ്ച്ചകളിലും മറുപടി പറയുന്നു. (പേരും വിലാസവും പ്രസിദ്ധപ്പെടുത്താന്‍ ആഗ്രഹമില്ലാത്തവര്‍ അത് പ്രത്യേകം സൂചിപ്പിക്കുമല്ലോ.) സംശയങ്ങള്‍ അയക്കേണ്ട ഇമെയില്‍ ഐ.ഡി saudipost@doolnews.com. പോസ്റ്റലില്‍ അയക്കുന്നവര്‍ ഈ വിലാസത്തില്‍ അയക്കുക:
Saudi Post
Doolnews.com
UKS Road, Calicut 1
കൂടുതല്‍ സംശയങ്ങള്‍:-
കുട്ടിയുടെ ജനനം 8 വയസ്സായിട്ടും രജിസ്റ്റര്‍ ചെയ്തില്ല; പാസ്‌പോര്‍ട്ട് എങ്ങനെ എടുക്കും?
സയന്റിസ്റ്റായ എനിക്ക് വീട്ടുജോലിക്കാരിയെ നിയമിക്കണം, എന്താണ് നടപടിക്രമങ്ങള്‍?
യു.എ.ഇ വിസ റദ്ദ് ചെയ്യാതെ സൗദിയില്‍ ജോലി ചെയ്യുന്നു; ഇനി യു.എ.ഇ യില്‍ പ്രവേശിക്കാന്‍ കഴിയുമോ?
കഫീല്‍ സഹകരിക്കും; ഹുറൂബ് എങ്ങനെ പിന്‍വലിക്കണം?
സൗദി സന്ദര്‍ശ്ശക വിസ-ചോദ്യങ്ങള്‍ക്കുള്ള മറുപടി
സൗദി ബാങ്കില്‍നിന്നും കടമെടുത്ത തുക തിരിച്ചടക്കാതെ രാജ്യം വിട്ടു; ഇനി തിരിച്ചുപോകാനാവുമോ?
മോഷ്ടിച്ച വിസയില്‍ വന്ന് കുടുങ്ങി, എങ്ങനെ നാട്ടിലെത്തും?
സ്‌പോണ്‍സര്‍ഷിപ് മാറാന്‍ കഫീല്‍ അനുവദിക്കുന്നില്ല; എന്ത് ചെയ്യണം?
കഫീലിന് തൊഴിലാളിയെ ബ്ലാക്ക് ലിസ്റ്റ് ചെയ്യാനുള്ള അധികാരം ഉണ്ടോ?
മകളെ സന്ദര്‍ശക വിസയില്‍ സൗദിയില്‍ കൊണ്ടുവരാന്‍ എന്തുചെയ്യണം
രണ്ട് പാസ്‌പോര്‍ട്ടുകളില്‍ ഒന്ന് സറണ്ടര്‍ ചെയ്യണോ ?
സൗദിയില്‍ ഒരു സ്ത്രീക്ക് ഒറ്റയ്ക്ക് വരാന്‍ വിസ കിട്ടുമോ ?
ആശ്രിത വിസയിലുള്ള എനിക്ക് അധ്യാപികയായി ജോലി ചെയ്യാനാവുമോ?
ആശ്രിതരുടെ റീ എന്‍ട്രി വിസ സമയപരിധി ദീര്‍ഘിപ്പിക്കാനാവുമോ?
“എന്റെ ഇക്കാമ ഹുറൂബാക്കി; ഇത് പിന്‍വലിക്കാന്‍ എന്താണു വഴി?”
എങ്ങനെയാണ് കുവൈറ്റിലുള്ള എനിക്ക് സൗദിയില്‍ നിന്നും പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കിട്ടുക?
ഡൂള്‍ ന്യൂസ് ഇംപാക്ട് – ലിസ്സി മാത്യൂവിന്റെ കത്തിന് എംബസിയുടെ മറുപടി
സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മകള്‍ മരണപ്പെട്ടു… അര്‍ഹമായ നഷ്ടപരിഹാരത്തുക നേടുന്നതെങ്ങനെ?
‘ഇക്കാമ എടുത്തിട്ടില്ല; ഇവിടുന്ന് രക്ഷപ്പെടണം; ഞാന്‍ എന്തു ചെയ്യണം?’ സൗദി പോസ്റ്റ് ആരംഭിക്കുന്നു…