എന്റെ ഭാര്യയും മകളും എക്‌സിറ്റ് റിഎന്‍ട്രി യില്‍ നാട്ടില്‍ പോയി തിരിച്ചു വരാനുള്ള സമയം കഴിഞ്ഞു. 2015 മേയ് 5നാണ് കാലാവധി കഴിഞ്ഞത് . എന്നാല്‍ അവരുടെ ഇക്കാമക്കു ഇപ്പോഴും കാലാവധി ഉണ്ട്. ഇനി അവര്‍ക്ക് തിരിച്ചു വരാനുള്ള വഴികള്‍ എന്തൊക്കെയാണ്? എന്തൊക്കെ രേഖകളാണ് വേണ്ടത്?
ചോദ്യം 1
എന്റെ ഭാര്യയും മകളും എക്‌സിറ്റ് റിഎന്‍ട്രി യില്‍ നാട്ടില്‍ പോയി തിരിച്ചു വരാനുള്ള സമയം കഴിഞ്ഞു. 2015 മേയ് 5നാണ് കാലാവധി കഴിഞ്ഞത് . എന്നാല്‍ അവരുടെ ഇക്കാമക്കു ഇപ്പോഴും കാലാവധി ഉണ്ട്. ഇനി അവര്‍ക്ക് തിരിച്ചു വരാനുള്ള വഴികള്‍ എന്തൊക്കെയാണ്? എന്തൊക്കെ രേഖകളാണ് വേണ്ടത്?
റഷീദ്, ദമ്മാം
ഉത്തരം
നിങ്ങളുടെ കുടുംബാംഗങ്ങളുടെ ഇക്കാമ സാധുവായ സ്ഥിതിക്ക്, എക്‌സിറ്റ്-റിഎന്‍ട്രി വിസ അവസാനിക്കുന്ന ദിവസം മുതല്‍ 7 മാസത്തിനുള്ളില്‍, ഇന്ത്യയിലെ സൗദി എംബസ്സി അനുവദിക്കുകയാണെങ്കില്‍, അവര്‍ക്ക് സൗദിയിലേക്ക് മടങ്ങി വരാന്‍ കഴിയും. മകള്‍ വിദ്യാര്‍ത്ഥി ആണെങ്കില്‍ 13 മാസം വരെയും സാവകാശം കിട്ടും. എന്നാല്‍ സൗദിയില്‍ തിരിച്ചുവരുന്നതുവരെ ഇക്കാമ സാധുവായിരിക്കണം
സൗദി എംബസ്സി വഴി എക്‌സിറ്റ്-റിഎന്‍ട്രി വിസ നീട്ടിക്കിട്ടുന്നതിന് താഴെ പറയുന്ന രേഖകള്‍ വേണം:
(1) സൗദി പാസ്‌പോര്‍ട്ട് ഓഫീസില്‍ നിന്നും (ജവാസാത്ത്) നിങ്ങളുടെ ഇക്കാമ കൊടുത്താല്‍ കിട്ടുന്ന നിങ്ങളുടെയും കുടുംബത്തിന്റെയും പൂര്‍ണ്ണ വിവരങ്ങളടങ്ങിയ ഒരു പ്രിന്റ് ഔട്ട്
(2) പാസ്‌പോര്‍ട്ട് ഓഫീസിനുള്ളിലെ അബ്ഷിര്‍ (Abshir) വിഭാഗത്തില്‍ നിന്നും ലഭിക്കുന്ന ഫോറത്തില്‍ നിങ്ങളുടെ കുടുംബാംഗങ്ങളുടെ പേര് വിവരങ്ങളും വിസ കാലാവധി അവസാനിച്ച തീയതിയും രേഖപ്പെടുത്തി സ്റ്റാമ്പ് ചെയ്ത് വാങ്ങണം.
(3) ജവാസത്തില്‍ നിന്ന് തന്നെ ലഭിക്കുന്ന മറ്റൊരു ഫോറത്തില്‍ ഇന്ത്യയിലെ സൗദി എംബസ്സിക്ക് തന്റെ കുടുംബാംഗങ്ങളെ സൗദിയില്‍ പ്രവേശിക്കുന്നതിന് അനുമതി ചോദിച്ചുകൊണ്ടുള്ള മറ്റൊരു അപേക്ഷയും തയ്യാറാക്കണം. ഇതിനുള്ള ഫോറം ജവാസത്തിനു മുന്നിലെ ഏജന്റ്റുമാരുടെ പക്കല്‍നിന്നും ലഭിക്കും. ഈ അപേക്ഷയില്‍ നിങ്ങളും നിങ്ങളുടെ സ്‌പോണ്‍സറും ഒപ്പിട്ട് ചേംബര്‍ ഓഫ് കൊമേഴ്‌സ് അറ്റസ്റ്റ് ചെയ്യണം. (നിങ്ങള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണെങ്കില്‍ ചേംബര്‍ ചെയ്യേണ്ടതില്ല) ഈ അപേക്ഷയില്‍ സൗദി വിദേശ മന്ത്രാലയവും അറ്റസ്റ്റ് ചെയ്യണം.
(4) മേല്‍പ്പറഞ്ഞ രേഖകളും കുടുംബാംഗങ്ങളുടെ ഒറിജിനല്‍ പാസ്‌പോര്‍ട്ടുകളും ഫോട്ടോഗ്രാഫുകളുമായി ഡല്‍ഹിയിലെ സൗദി എംബസ്സിയെ നേരിട്ടു സമീപിക്കുകയോ ട്രാവല്‍ ഏജന്റിനെ ഏല്‍പ്പിക്കുകയോ ആവാം. എല്ലാം പരിശോധിച്ചതിനുശേഷം അപേക്ഷ പരിഗണനാര്‍ഹമാണെന്ന് എംബസ്സിക്ക് ബോദ്ധ്യപ്പെട്ടാല്‍ വിസ കാലാവധി നീട്ടിത്തരാന്‍ സാധ്യത ഉണ്ട്.
ചോദ്യം 2
എന്റെ ഭര്‍ത്താവിനു വേണ്ടിയാണ് ഞാന്‍ ഇത് എഴുതുന്നത്. ഹൗസ് ഡ്രൈവര്‍ ആയി 2014 ജനുവരിയില്‍ ആണ് അദ്ദേഹം റിയാദില്‍ പോയത്. ആദ്യ 5 മാസം ശമ്പളം കൃത്യമായി കിട്ടി. പിന്നീട് രണ്ട് മാസത്തില്‍ ഒരിക്കല്‍ ആയി. പിന്നീട് കിട്ടാതെ ആയി. ചോദിക്കുമ്പോള്‍ ഇന്നു തരാം നാളെ തരാം എന്നായിരുന്നു മറുപടി. പ്രശ്‌നം ഉണ്ടാക്കിയപ്പോള്‍ പതിനൊന്നാമത്തെ മാസം ലൈസന്‍സ് എടുത്ത് കൊടുത്തു.
ശമ്പളം കിട്ടാതെ വന്നപ്പോള്‍ രണ്ട് ദിവസം വണ്ടി എടുത്തില്ല.അവര്‍ പോലിസില്‍ പരാതി കൊടുക്കുകയും കൊണ്ട് പോയി ഒരുപാട് ഉപദ്രവിക്കുകയും ചെയ്തു. ഇതുവരെ ഉള്ള ശമ്പളം കൈപറ്റി എന്നും ഒപ്പിട്ടു വാങ്ങിച്ചു. ശമ്പളം കിട്ടാതെ വന്നപ്പോള്‍ രണ്ട് ദിവസം വണ്ടി എടുത്തില്ല. അവര്‍ പോലിസില്‍ പരാതി കൊടുക്കുകയും കൊണ്ട് പോയി ഒരുപാട് ഉപദ്രവിക്കുകയും ചെയ്തു.
ഇതുവരെ ഉള്ള ശമ്പളം കൈപറ്റി എന്നും ഒപ്പിട്ടു വാങ്ങിച്ചു. വീണ്ടുംജോലിയില്‍ കയറിയിട്ടും ശമ്പളം ഒന്നും കിട്ടിയില്ല. അങ്ങനെ മാഖ്തബ് ആമില്‍ (ലേബര്‍ ഓഫീസ്) പരാതി കൊടുത്തു. കേസിന് ഒരു ദിവസം പോലും ഖഫീല്‍ വന്നില്ല. സ്റ്റേഷനില്‍ ചെന്നപ്പോള്‍ അവര്‍ പേപ്പര്‍ എല്ലാം വലിച്ചു കീറി കളഞ്ഞു. ഇപ്പോള്‍ ജോലി വിട്ട് ഒരു മാസമായി ഒരു സുഹൃത്തിന്റെ റൂമില്‍ ആണ്. മേയ് 2ന് ഇഖാമ തീര്‍ന്നു. അന്വേഷിച്ചപ്പോള്‍ അറബി ഹുറൂബ് ആക്കി എന്നും അറിഞ്ഞു, എന്തു ചെയ്യണം എന്നറിയില്ല .
(എന്റെ പേര് പ്രസ്സിദ്ധീകരിക്കരുത്)
ഉത്തരം
ശരിയായ കരാറില്ലാതെ റിക്രൂട്ടിംഗ് ഏജന്‍സികളുടെ കെണിയില്‍ കുടുങ്ങി ഇന്ത്യയില്‍ നിന്നും സൗദിയിലെത്തുന്ന ഗാര്‍ഹിക മേഖലയിലെ തൊഴിലാളികള്‍ അനുഭവിക്കുന്ന ദുരിതാനുഭവങ്ങളുടെ ഒരു നേര്‍ക്കാഴ്ചയാണ് നിങ്ങളുടെ അനുഭവം. ഗാര്‍ഹിക തൊഴിലാളികളുടെ നിയമനം സംബന്ധിച്ച് ഇന്ത്യയും സൗദിയും തമ്മില്‍ കഴിഞ്ഞ വര്‍ഷം ഒരു കരാര്‍ ഉണ്ടാക്കിയെങ്കിലും മനുഷ്യക്കടത്തുകാര്‍ അതിലെ വ്യവസ്ഥകളൊന്നും പാലിക്കാതെ “ചവിട്ടിക്കയറ്റല്‍” തുടരുന്നത് തൊഴിലാളികളുടെ ജീവിതം വീണ്ടും ദുരിതമയമാക്കുന്നു.
നിങ്ങള്‍ സ്‌പോണ്‍സര്‍ക്കെതിരെ ഉന്നയിക്കുന്ന പരാതികള്‍ക്ക് ഒന്നൊന്നായി മറുപടി പറയാം.
(1) ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാതെ വണ്ടി ഓടിപ്പിച്ചു: ഡ്രൈവര്‍ ജോലി ചെയ്യാന്‍ കൊണ്ടുവന്ന നിങ്ങള്‍ക്ക് ലൈസന്‍സ് എടുത്തുതന്നത് 11 മാസത്തിന് ശേഷമെന്നതുതന്നെ ഈ സ്‌പോണ്‍സറുടെ തൊഴിലാളിവിരുദ്ധ നിലപാട് വ്യക്തമാക്കുന്നു. ലൈസന്‍സ് ഇല്ലാതെ വണ്ടി ഓടിച്ച് എന്തെങ്കിലും അപകടം സംഭവിച്ചാല്‍ ഇന്‍ഷുറന്‍സിന്റെ പരിരക്ഷപോലും കിട്ടില്ല. ഇത്തരത്തില്‍ അപകടം വരുത്തിവച്ച് വന്‍ നഷ്ടപരിഹാരം കൊടുക്കാന്‍ കഴിയാതെ ജയിലില്‍ കിടക്കുന്ന നിരവധി ഇന്ത്യാക്കാര്‍ ഉണ്ട്. സ്‌പോണ്‍സര്‍ എത്ര നിര്‍ബന്ധിച്ചാലും ഒരു കാരണവശാലും സൗദി ഡ്രൈവിംഗ് ലൈസന്‍സോ ഇന്‍ഷുറന്‍സോ ഇല്ലാതെ വണ്ടി നിരത്തിലിറക്കാന്‍ പാടില്ല
2. ശമ്പളം തന്നില്ല; തന്നെന്ന് ഭീഷണിപ്പെടുത്തി ഒപ്പിട്ടുവാങ്ങി; ദേഹോപദ്രവം ഏല്‍പ്പിച്ചു: ഈ വിഷയം നിങ്ങള്‍ എംബസ്സിയുടെ ക്ഷേമവിഭാഗത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നെങ്കില്‍ അവര്‍ സ്‌പോണ്‍സറുമായി ബന്ധപ്പെട്ടു അന്നേ പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കുമായിരുന്നു. അല്ലെങ്കില്‍ ഗവര്‍ണറേറ്റില്‍ പരാതി കൊടുക്കാമായിരുന്നു. അവര്‍ പോലീസ് സ്റ്റേഷനിലെക്ക് കത്ത് തരുകയും പോലീസിന്റെ സഹായത്തോടെ പ്രശ്‌നപരിഹാരം ഉണ്ടാവുമായിരുന്നു. ദേഹോപദ്രവം എല്‍പ്പിച്ച കാര്യത്തില്‍ നിങ്ങള്‍ക്ക് നേരിട്ടുതന്നെ പോലീസില്‍ പരാതി കൊടുക്കാമായിരുന്നു.
3. ലേബര്‍ ഓഫീസില്‍ പരാതി കൊടുത്തു: നിങ്ങള്‍ ഗാര്‍ഹിക തൊഴിലാളി ആയതിനാല്‍ ലേബര്‍ ഓഫീസില്‍ പരാതി കൊടുത്തതുകൊണ്ട് കാര്യമില്ല. അവര്‍ക്ക് നിങ്ങളുടെ തൊഴില്‍ പ്രശ്‌നം പരിഹരിക്കാനുള്ള അവകാശം ഇല്ല.
4. ഇപ്പോള്‍ ഹുറൂബ് ആക്കി, എന്ത് ചെയ്യണം? നിങ്ങള്‍ ജോലിക്ക് പോകാതിരുന്നപ്പോള്‍ സ്വാഭാവികമായി സ്‌പോണ്‍സര്‍ അയാളുടെ വിശേഷാധികാരം പ്രയോഗിച്ചു നിങ്ങളെ “ഒളിച്ചോട്ടക്കാരന്‍” (ഹുറൂബ്) ആക്കി. ഇനി നിങ്ങള്‍ നിയമത്തിന്റെ മുന്നില്‍ അനധികൃത താമസ്സക്കാരന്‍ ആണ്. പോലീസ് കണ്ടാല്‍ പിടിച്ചു ജയിലിലാക്കി, ചിലപ്പോള്‍ നാടുകടത്തും. ഹുറൂബ് പിന്‍വലിക്കണമെങ്കിലും സ്‌പോണ്‍സര്‍ വിചാരിക്കണം. ഇനി സ്‌പോണ്‍സറുടെ അടുത്തു പോകാന്‍ കഴിയാത്ത സ്ഥിതിക്ക് ഹുറൂബ് അന്യായമാണെന്ന് കാണിച്ച് എംബസ്സിയിലും പിന്നെ ഗവര്‍ണറേറ്റിലും പരാതി കൊടുക്കണം. ഗവര്‍ണറുടെ ഓഫീസില്‍ നിന്നും കിട്ടുന്ന ഉപദേശം അനുസരിച്ചു പ്രവര്‍ത്തിക്കുക.
നിങ്ങളുടെ പ്രശ്‌നം നിങ്ങളെ ഇങ്ങോട്ട് കയറ്റി അയച്ച ഏജന്റിനോട് പറഞ്ഞോ? എന്തായാലും ഒരു കരാറും ഇല്ലാതെ നിങ്ങളെ അനധികൃതമായി സൗദിയിലേക്ക് കയറ്റി അയച്ച ഇന്ത്യയിലെ ഏജന്റിനെതിരായി നാട്ടിലെ ബന്ധുക്കള്‍ പോലീസിനും തിരുവനന്തപുരത്തെ എന്‍.ആര്‍.ഐ സെല്ലിനും പരാതി കൊടുക്കണം.
സംശയങ്ങള്‍ വസ്തുതകള്‍ ആമുഖം
സൗദി അറേബ്യയില്‍ ജീവിക്കുന്ന 28 ലക്ഷത്തോളം ഇന്ത്യാക്കാരില്‍ 11 ലക്ഷവും (40 ശതമാനം) മലയാളികളാണെന്നാണ് ഒരേകദേശ കണക്ക്. സാധാരണ തൊഴിലാളികളും ചെറുകിട കച്ചവടക്കാരുമായ ഭൂരിപക്ഷവും ഇടത്തരക്കാരും സമ്പന്നരായ ന്യൂനപക്ഷവുമാണ് സൗദി മലയാളിയുടെ ക്രോസ് സെക്ഷന്‍.
ഇന്ത്യയുടെതില്‍ നിന്നും വളരെ വ്യത്യസ്തമായ തൊഴില്‍ ബന്ധങ്ങളും സാമൂഹ്യചുറ്റുപാടുകളും സര്‍ക്കാര്‍ സംവിധാനങ്ങളും നീതി ന്യായ വ്യവസ്ഥകളും നില നില്‍ക്കുന്ന ഈ രാജ്യത്ത് ജീവിക്കുന്ന ഒരു സാധാരണ മലയാളി തന്റെ ദൈനംദിന ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്? അവയുടെ പരിഹാരമാര്‍ഗങ്ങള്‍ എന്തൊക്കെയാണ്?
സൗദിയിലേക്ക് വരുന്നതിനു മുന്‍പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും ചെയ്യേണ്ട നടപടിക്രമങ്ങളും ഏതെല്ലാമാണ്?
കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ പ്രവാസികള്‍ക്കായി നടപ്പാക്കിയിട്ടുള്ള ക്ഷേമ പരിപാടികള്‍ എന്തൊക്കെ? അവ എങ്ങനെ പ്രയോജനപ്പെടുത്താം? മടങ്ങിപ്പോകുന്ന പ്രവാസികള്‍ക്കുള്ള പുനരധിവാസ പദ്ധതികള്‍ ഏതൊക്കെ? സൗദി ജീവിതവുമായി ബന്ധപ്പെട്ട് നിങ്ങളുടെ എല്ലാ സംശയങ്ങളും ഞങ്ങളെ എഴുതി അറിയിക്കുക.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി സൗദി അറേബ്യയില്‍ സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് സജീവ സാന്നിധ്യമായ നിയമ വിദഗ്ദ്ധന്‍ ആര്‍. മുരളീധരന്‍ നിങ്ങളുടെ സംശയങ്ങള്‍ക്ക് എല്ലാ ചെവ്വാഴ്ച്ചകളിലും മറുപടി പറയുന്നു. (പേരും വിലാസവും പ്രസിദ്ധപ്പെടുത്താന്‍ ആഗ്രഹമില്ലാത്തവര്‍ അത് പ്രത്യേകം സൂചിപ്പിക്കുമല്ലോ.) സംശയങ്ങള്‍ അയക്കേണ്ട ഇമെയില്‍ ഐ.ഡി saudipost@doolnews.com. പോസ്റ്റലില്‍ അയക്കുന്നവര്‍ ഈ വിലാസത്തില്‍ അയക്കുക:
Saudi Post
Doolnews.com
UKS Road, Calicut 1
കൂടുതല്‍ സംശയങ്ങള്‍:-
ഇക്കാമ പുതുക്കാത്തതിനാല്‍ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു; എങ്ങനെ പണം പിന്‍വലിക്കും?
അമ്മയെ സ്ഥിരം വിസയില്‍ കൊണ്ടുവരണം; എന്താണ് നടപടിക്രമങ്ങള്‍?
ഞങ്ങള്‍ സൗദിയില്‍ വിവാഹിതരാകാന്‍ ആഗ്രഹിക്കുന്നു; ഇന്ത്യന്‍ എംബസ്സി ഞങ്ങളുടെ വിവാഹം നടത്തിത്തരുമോ?
കുട്ടിയുടെ ജനനം 8 വയസ്സായിട്ടും രജിസ്റ്റര്‍ ചെയ്തില്ല; പാസ്‌പോര്‍ട്ട് എങ്ങനെ എടുക്കും?
സയന്റിസ്റ്റായ എനിക്ക് വീട്ടുജോലിക്കാരിയെ നിയമിക്കണം, എന്താണ് നടപടിക്രമങ്ങള്‍?
യു.എ.ഇ വിസ റദ്ദ് ചെയ്യാതെ സൗദിയില്‍ ജോലി ചെയ്യുന്നു; ഇനി യു.എ.ഇ യില്‍ പ്രവേശിക്കാന്‍ കഴിയുമോ?
കഫീല്‍ സഹകരിക്കും; ഹുറൂബ് എങ്ങനെ പിന്‍വലിക്കണം?
സൗദി സന്ദര്‍ശ്ശക വിസ-ചോദ്യങ്ങള്‍ക്കുള്ള മറുപടി
സൗദി ബാങ്കില്‍നിന്നും കടമെടുത്ത തുക തിരിച്ചടക്കാതെ രാജ്യം വിട്ടു; ഇനി തിരിച്ചുപോകാനാവുമോ?
മോഷ്ടിച്ച വിസയില്‍ വന്ന് കുടുങ്ങി, എങ്ങനെ നാട്ടിലെത്തും?
സ്‌പോണ്‍സര്‍ഷിപ് മാറാന്‍ കഫീല്‍ അനുവദിക്കുന്നില്ല; എന്ത് ചെയ്യണം?
കഫീലിന് തൊഴിലാളിയെ ബ്ലാക്ക് ലിസ്റ്റ് ചെയ്യാനുള്ള അധികാരം ഉണ്ടോ?
മകളെ സന്ദര്‍ശക വിസയില്‍ സൗദിയില്‍ കൊണ്ടുവരാന്‍ എന്തുചെയ്യണം
രണ്ട് പാസ്‌പോര്‍ട്ടുകളില്‍ ഒന്ന് സറണ്ടര്‍ ചെയ്യണോ ?
സൗദിയില്‍ ഒരു സ്ത്രീക്ക് ഒറ്റയ്ക്ക് വരാന്‍ വിസ കിട്ടുമോ ?
ആശ്രിത വിസയിലുള്ള എനിക്ക് അധ്യാപികയായി ജോലി ചെയ്യാനാവുമോ?
ആശ്രിതരുടെ റീ എന്‍ട്രി വിസ സമയപരിധി ദീര്‍ഘിപ്പിക്കാനാവുമോ?
“എന്റെ ഇക്കാമ ഹുറൂബാക്കി; ഇത് പിന്‍വലിക്കാന്‍ എന്താണു വഴി?”
എങ്ങനെയാണ് കുവൈറ്റിലുള്ള എനിക്ക് സൗദിയില്‍ നിന്നും പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കിട്ടുക?
ഡൂള്‍ ന്യൂസ് ഇംപാക്ട് – ലിസ്സി മാത്യൂവിന്റെ കത്തിന് എംബസിയുടെ മറുപടി
സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മകള്‍ മരണപ്പെട്ടു… അര്‍ഹമായ നഷ്ടപരിഹാരത്തുക നേടുന്നതെങ്ങനെ?
‘ഇക്കാമ എടുത്തിട്ടില്ല; ഇവിടുന്ന് രക്ഷപ്പെടണം; ഞാന്‍ എന്തു ചെയ്യണം?’ സൗദി പോസ്റ്റ് ആരംഭിക്കുന്നു…