| Wednesday, 1st April 2015, 12:27 pm

കുട്ടിയുടെ ജനനം 8 വയസ്സായിട്ടും രജിസ്റ്റര്‍ ചെയ്തില്ല; പാസ്‌പോര്‍ട്ട് എങ്ങനെ എടുക്കും?

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഞാന്‍ ഇത് എഴുതുന്നത് ബംഗളൂര്‍ക്കാരനായ എന്റെ ഒരു സുഹൃത്തിന് വേണ്ടിയാണ്. അദ്ദേഹത്തിന്റെ ഒരു ബന്ധു സ്ത്രീ എട്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് ഉംറ വിസയില്‍ സൗദിയില്‍ വരുകയും ഒരു ബംഗലൂരുകാരനെ ശരിയത്ത് നിയമപ്രകാരം ഇവിടെ വെച്ച് വിവാഹം കഴിക്കുകയും അതില്‍ ഒരു പെണ്‍കുട്ടി ജനിക്കുകയും ചെയ്തു. അവള്‍ക്കു ഇപ്പോള്‍ 8 വയസ്സായി.


ഭാഗം: 21


ചോദ്യം 1


ഞാന്‍ ഇത് എഴുതുന്നത് ബംഗളൂര്‍ക്കാരനായ എന്റെ ഒരു സുഹൃത്തിന് വേണ്ടിയാണ്. അദ്ദേഹത്തിന്റെ ഒരു ബന്ധു സ്ത്രീ എട്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് ഉംറ വിസയില്‍ സൗദിയില്‍ വരുകയും ഒരു ബംഗലൂരുകാരനെ ശരിയത്ത് നിയമപ്രകാരം ഇവിടെ വെച്ച് വിവാഹം കഴിക്കുകയും അതില്‍ ഒരു പെണ്‍കുട്ടി ജനിക്കുകയും ചെയ്തു. അവള്‍ക്കു ഇപ്പോള്‍ 8 വയസ്സായി.

എന്നാല്‍ നിയമമനുസരിച്ചുള്ള വിവാഹ രേഖകളൊന്നും അവര്‍ക്കില്ല, കുട്ടിക്ക് സൗദി സിവില്‍ അഫയേഴ്‌സ് നല്കുന്ന ജനന സര്‍ട്ടിഫിക്കറ്റ് മാത്രമേ ഉള്ളു, ഇന്ത്യന്‍ പാസ്‌പോര്‍ട്ടില്ല (സര്‍ട്ടിഫിക്കറ്റില്‍ ഇന്ത്യന്‍ പൗരനെന്നു രേഖപ്പെടുത്തിട്ടുണ്ട്). ഈ സ്ത്രീക്ക് ഇപ്പോള്‍ മകളെയും കൂട്ടി നാട്ടില്‍ പോകണം (സ്ത്രീയുടെയും ഭര്‍ത്താവിന്റെയും പാസ്‌പോര്‍ട്ട് ഇപ്പോഴും വാലിഡ് ആണ്). അതിനു എന്താണ് ചെയ്യേണ്ടത്, എങ്ങനെയാണു കുട്ടിക്ക് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ലഭിക്കുക, താങ്കളുടെ വിലപ്പെട്ട ഉപദേശം തേടുന്നു.

അബ്ദുള്‍ റഷീദ്, ജിദ്ദ


 ഉത്തരം


വിദേശത്ത് ജനിക്കുന്ന, ഇന്ത്യാക്കാരായ മാതാപിതാക്കള്‍ക്കുണ്ടായ, എല്ലാ  കുട്ടികളെയും ഒരു വര്‍ഷത്തിനുള്ളില്‍ എംബസ്സിയിലോ കോണ്‍സുലെറ്റിലോ രജിസ്റ്റര്‍ ചെയ്യുകയും പാസ്‌പോര്‍ട്ട് എടുത്തിരിക്കുകയും വേണം എന്നതാണ് ഇന്ത്യന്‍ നിയമം. ഇല്ലെങ്കില്‍ കുട്ടിക്ക് സ്വാഭാവികമായി ലഭിക്കേണ്ട ഇന്ത്യന്‍ പൗരത്വം നഷ്ടമാകും.

ഒരു വര്‍ഷത്തിനുള്ളില്‍ പാസ്‌പോര്‍ട്ട് എടുക്കാത്തതിനാല്‍ നിങ്ങളുടെ സുഹൃത്തിന്റെ കുട്ടിക്ക് ലഭിക്കേണ്ട സ്വാഭാവിക ഇന്ത്യന്‍ പൗരത്വം നഷ്ടമായതായി കണക്കാക്കാം. ഈ സാഹചര്യത്തില്‍ കുട്ടിക്ക് പാസ്‌പോര്‍ട്ട് എടുക്കുന്നതിനുവേണ്ട നടപടിക്രമങ്ങള്‍ സങ്കീര്‍ണ്ണമായേക്കാം. ഇനി ചെയ്യേണ്ടത് കോണ്‍സുലേറ്റില്‍ ലഭ്യമാകുന്ന പ്രത്യേക ഫോറത്തില്‍ അപേക്ഷ കൊടുക്കുകയും കോണ്‍സുലേറ്റ് അത്  ഇന്ത്യന്‍ ആഭ്യന്തര മന്ത്രാലയത്തിന് അയച്ചു കൊടുക്കുകയും അവരുടെ തീരുമാനം വരുന്നതുവരെ കാത്തിരിക്കുകയും വേണം.

താഴെപ്പറയുന്ന രേഖകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം:
1. കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റിന്റെ കോപ്പി
2. മാതാ പിതാക്കളുടെ പാസ്‌പോര്‍ട്ടിന്റെ കോപ്പി
3. മാതാ പിതാക്കളുടെ വിവാഹ സര്‍ട്ടിഫിക്കറ്റിന്റെ ഇംഗ്ലീഷ് പരിഭാഷ

നിങ്ങളുടെ സുഹൃത്തിന്റെ വിവാഹത്തിന്റെ കാര്യത്തില്‍ അവ്യക്തത ഉണ്ട്. സൗദിയില്‍ നടക്കുന്ന മുസ്ലിം വിവാഹങ്ങള്‍ ശരിയത്ത് കുടുംബ കോടതിയിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടതും സര്‍ട്ടിഫിക്കറ്റ് കിട്ടേണ്ടതും. ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍ അവിടത്തെ നടപടിക്രമങ്ങള്‍ പാലിച്ച് വിവാഹം രജിസ്റ്റര്‍ ചെയ്യണം. സാധുവായ ഇക്കാമ നിങ്ങള്‍ക്ക് രണ്ടാള്‍ക്കും ഉണ്ടായാലേ ശരിയത്ത് കോടതിയില്‍ വിവാഹം രജിസ്ടര്‍ ചെയ്യാന്‍ കഴിയുകയുള്ളൂ. ഇല്ലെങ്കില്‍ ഇന്ത്യന്‍ പ്രത്യേക വിവാഹ നിയമം അനുസരിച്ച് കോണ്‍സുലേറ്റില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യണം. ഈ നടപടി ക്രമങ്ങള്‍ എല്ലാം പാലിച്ചാലേ നിങ്ങളുടെ സുഹൃത്തിന്റെ കുട്ടിക്ക് പാസ്‌പോര്‍ട്ട് കിട്ടുകയുള്ളൂ.


ചോദ്യം 2



സൗദി ബ്രിട്ടീഷ് ബാങ്കില്‍ എനിക്ക് ഒരു കാര്‍ ലോണ്‍ ഉണ്ട്. ഇനിയും 30,000 റിയാലോളം അടക്കാനുണ്ട്. എനിക്ക് ഫൈനല്‍ എക്‌സിറ്റ് ആയതിനാല്‍ ഉടനെ നാട്ടിലേക്ക് പോകണം. എന്റെ കാര്‍ ലോണ്‍ മറ്റൊരാള്‍ക്ക് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ കഴിയുമോ?
ജോണ്‍സന്‍, റിയാദ്


ഉത്തരം


സാധിക്കും. കാര്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്ന ആളിന് സൗദി ബാങ്കില്‍ നിന്നും ലോണ്‍ എടുക്കാനുള്ള അര്‍ഹത ഉണ്ടെങ്കില്‍ അയാളുടെ കഫീലിന്റെ കത്ത്, ഡ്രൈവര്‍ ലൈസന്‍സ്, വീട്ടുവാടക രസീത്, തുടങ്ങിയ രേഖകളുമായി ബ്രിട്ടീഷ് ബാങ്കിനെ സമീപിച്ചാല്‍ ലോണ്‍ മാറ്റി കൊടുക്കും.


സംശയങ്ങള്‍ വസ്തുതകള്‍ ആമുഖം

സൗദി അറേബ്യയില്‍ ജീവിക്കുന്ന 28 ലക്ഷത്തോളം ഇന്ത്യാക്കാരില്‍ 11 ലക്ഷവും (40 ശതമാനം) മലയാളികളാണെന്നാണ് ഒരേകദേശ കണക്ക്. സാധാരണ തൊഴിലാളികളും ചെറുകിട കച്ചവടക്കാരുമായ ഭൂരിപക്ഷവും ഇടത്തരക്കാരും സമ്പന്നരായ ന്യൂനപക്ഷവുമാണ് സൗദി മലയാളിയുടെ ക്രോസ് സെക്ഷന്‍.

ഇന്ത്യയുടെതില്‍ നിന്നും വളരെ വ്യത്യസ്തമായ തൊഴില്‍ ബന്ധങ്ങളും സാമൂഹ്യചുറ്റുപാടുകളും സര്‍ക്കാര്‍ സംവിധാനങ്ങളും നീതി ന്യായ വ്യവസ്ഥകളും നില നില്‍ക്കുന്ന ഈ രാജ്യത്ത് ജീവിക്കുന്ന ഒരു സാധാരണ മലയാളി തന്റെ ദൈനംദിന ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്? അവയുടെ പരിഹാരമാര്‍ഗങ്ങള്‍ എന്തൊക്കെയാണ്?

സൗദിയിലേക്ക് വരുന്നതിനു മുന്‍പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും ചെയ്യേണ്ട നടപടിക്രമങ്ങളും ഏതെല്ലാമാണ്?

കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ പ്രവാസികള്‍ക്കായി നടപ്പാക്കിയിട്ടുള്ള ക്ഷേമ പരിപാടികള്‍ എന്തൊക്കെ? അവ എങ്ങനെ പ്രയോജനപ്പെടുത്താം? മടങ്ങിപ്പോകുന്ന പ്രവാസികള്‍ക്കുള്ള പുനരധിവാസ പദ്ധതികള്‍ ഏതൊക്കെ? സൗദി ജീവിതവുമായി ബന്ധപ്പെട്ട് നിങ്ങളുടെ എല്ലാ സംശയങ്ങളും ഞങ്ങളെ എഴുതി അറിയിക്കുക.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി സൗദി അറേബ്യയില്‍ സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് സജീവ സാന്നിധ്യമായ നിയമ വിദഗ്ദ്ധന്‍ ആര്‍. മുരളീധരന്‍ നിങ്ങളുടെ സംശയങ്ങള്‍ക്ക് എല്ലാ ചെവ്വാഴ്ച്ചകളിലും മറുപടി പറയുന്നു. (പേരും വിലാസവും പ്രസിദ്ധപ്പെടുത്താന്‍ ആഗ്രഹമില്ലാത്തവര്‍ അത് പ്രത്യേകം സൂചിപ്പിക്കുമല്ലോ.) സംശയങ്ങള്‍ അയക്കേണ്ട ഇമെയില്‍ ഐ.ഡി saudipost@doolnews.com. പോസ്റ്റലില്‍ അയക്കുന്നവര്‍ ഈ വിലാസത്തില്‍ അയക്കുക:

Saudi Post
Doolnews.com
UKS Road, Calicut 1

കൂടുതല്‍ സംശയങ്ങള്‍:-

സയന്റിസ്റ്റായ എനിക്ക് വീട്ടുജോലിക്കാരിയെ നിയമിക്കണം, എന്താണ് നടപടിക്രമങ്ങള്‍?

യു.എ.ഇ വിസ റദ്ദ് ചെയ്യാതെ സൗദിയില്‍ ജോലി ചെയ്യുന്നു; ഇനി യു.എ.ഇ യില്‍ പ്രവേശിക്കാന്‍ കഴിയുമോ?

കഫീല്‍ സഹകരിക്കും; ഹുറൂബ് എങ്ങനെ പിന്‍വലിക്കണം?

സൗദി സന്ദര്‍ശ്ശക വിസ-ചോദ്യങ്ങള്‍ക്കുള്ള മറുപടി

സൗദി ബാങ്കില്‍നിന്നും കടമെടുത്ത തുക തിരിച്ചടക്കാതെ രാജ്യം വിട്ടു; ഇനി തിരിച്ചുപോകാനാവുമോ?

മോഷ്ടിച്ച വിസയില്‍ വന്ന് കുടുങ്ങി, എങ്ങനെ നാട്ടിലെത്തും?

സ്‌പോണ്‍സര്‍ഷിപ് മാറാന്‍ കഫീല്‍ അനുവദിക്കുന്നില്ല; എന്ത് ചെയ്യണം?

കഫീലിന് തൊഴിലാളിയെ ബ്ലാക്ക് ലിസ്റ്റ് ചെയ്യാനുള്ള അധികാരം ഉണ്ടോ?

മകളെ സന്ദര്‍ശക വിസയില്‍ സൗദിയില്‍ കൊണ്ടുവരാന്‍ എന്തുചെയ്യണം

രണ്ട് പാസ്‌പോര്‍ട്ടുകളില്‍ ഒന്ന് സറണ്ടര്‍ ചെയ്യണോ ?

സൗദിയില്‍ ഒരു സ്ത്രീക്ക് ഒറ്റയ്ക്ക് വരാന്‍ വിസ കിട്ടുമോ ?

ആശ്രിത വിസയിലുള്ള എനിക്ക് അധ്യാപികയായി ജോലി ചെയ്യാനാവുമോ?

പ്രതികളെ സഹായിച്ചു എന്ന കേസില്‍ ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും ജയിലില്‍ കഴിയുന്ന ഭര്‍ത്താവിനെ എങ്ങനെ മോചിപ്പിക്കും ?

ആശ്രിതരുടെ റീ എന്‍ട്രി വിസ സമയപരിധി ദീര്‍ഘിപ്പിക്കാനാവുമോ?

“എന്റെ ഇക്കാമ ഹുറൂബാക്കി; ഇത് പിന്‍വലിക്കാന്‍ എന്താണു വഴി?”

നിതാകത് കാരണം നാട്ടില്‍ മടങ്ങിവന്ന എനിക്ക് ചെറുകിട സ്ഥാപനം തുടങ്ങുന്നതിന് നോര്‍ക്കയുടെ സാമ്പത്തിക സഹായം കിട്ടുമോ?

എങ്ങനെയാണ് കുവൈറ്റിലുള്ള എനിക്ക് സൗദിയില്‍ നിന്നും പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കിട്ടുക?

ഡൂള്‍ ന്യൂസ് ഇംപാക്ട് – ലിസ്സി മാത്യൂവിന്റെ കത്തിന് എംബസിയുടെ മറുപടി

സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മകള്‍ മരണപ്പെട്ടു… അര്‍ഹമായ നഷ്ടപരിഹാരത്തുക നേടുന്നതെങ്ങനെ?

‘ഇക്കാമ എടുത്തിട്ടില്ല; ഇവിടുന്ന് രക്ഷപ്പെടണം; ഞാന്‍ എന്തു ചെയ്യണം?’ സൗദി പോസ്റ്റ് ആരംഭിക്കുന്നു…

We use cookies to give you the best possible experience. Learn more